ശ്രീകുമാരൻ തമ്പിയുടെ ജയൻ ചിത്രമായ നായാട്ട് റിലീസ് ചെയ്തിട്ട് ഇന്ന് 42 വർഷം. സലിം – ജാവേദിന്റെ രചനയിൽ പ്രകാശ് മെഹ്റ സംവിധാനം ചെയ്ത അമിതാഭ് ബച്ചൻ ചിത്രമായ സഞ്ജീർ – ന്റെ റീമേക്കാണ് നായാട്ട്. ജയന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ശ്രീകുമാരൻ തമ്പി, സഞ്ജീർ മലയാളത്തിലേക്ക് പുനർ നിർമ്മിക്കുന്നത്. ജയൻ, നായാട്ടിന്റെ പ്രിവ്യു കാണാൻ തീരുമാനിച്ചയന്നാണ് കോളിളക്കത്തിന്റെ ഷൂട്ടിംഗിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം അകാല ചരമമടയുന്നത്.
ജയൻ – പ്രേം നസീർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ, ജയൻ നായക വേഷത്തിലെത്തിയ ഏക ചിത്രവും നായാട്ടാണ്. സറീന വഹാബ് ആയിരുന്നു നായിക വേഷത്തിൽ. KPAC സണ്ണിയുടെ വില്ലൻ വേഷം, അന്നത്തെ കാലത്ത് ഒരു പുതുമയായിരുന്നു . ഹേം നാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ നായാട്ട് അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു എന്ന് ശ്രീകുമാരൻ തമ്പി ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി.
പ്രേംനസീർ, ജയൻ, സുകുമാരി, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു. ഹിന്ദി സിനിമയായ സഞ്ജീറിന്റെ റീമേക്കായിരുന്നു ഈ ചിത്രം.