Entertainment
റിലീസ് ആകാത്ത ‘പഞ്ചപാണ്ഡവർ’ക്ക് എന്ത് സംഭവിച്ചു ? ഒരു അന്വേഷണം

ജയന്റെ അവസാന ചിത്രം, പഞ്ചപാണ്ടവർ ( റിലീസ് ചെയ്തിട്ടില്ല )
എഴുതിയത് : Anoop MA
ലോക്ക് ഡൌൺ ദിനങ്ങളിലെ സമയം പോകുവാണെയാണ് ഈ ചിത്രത്തെ കുറിച്ചുള്ള അന്വഷണം തുടങ്ങിയത്. ചിത്രീകരണം പൂർത്തിയായി ഡബ്ബിങ് ഉൾപ്പടെ എല്ലാം കഴിഞ്ഞ ചിത്രം. നടരാജൻ എന്ന സംവിധായകന്റെ ചിത്രം..ജോലി അന്വഷിച്ചു മുംബൈ യിൽ എത്തുന്ന 5 യുവാക്കളും അവരുടെ ഇടയിലേക്ക് എത്തിച്ചേരുന്ന ഒരു സുന്ദരിയായ നേഴ്സിന്റെയും ത്രികോണ പ്രണയവും, വില്ലനും കോമഡിയും, ആക്ഷനും എല്ലാം ചേർന്ന ഒരു സമ്പൂർണ കോമർഷ്യൽ കഥയായിരുന്നു പഞ്ചപാണ്ടവർ ..
ജയൻ, അബു സലിം, രാഘവൻ, പുജപ്പുര രവി, TP മാധവൻ, സൗമിനി എന്നിവരായിരുന്നു മുഖ്യ വേഷത്തിൽ എത്തിയിരുന്നത്. ജയന്റെ മുംബൈ നഗരത്തിലൂടെയുള്ള സാഹസികമായ ബൈക് റേസ് ഉൾപ്പടെ വിവിധ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉൾകൊള്ളിച്ചിരുന്നു.
1980 ൽ പൂർത്തിയായ ഈ ചിത്രത്തിന്റെ പ്രിന്റ് പ്രസാദ് കളർ ലാബിൽ ഉണ്ട് എന്ന റഫറൻസ് ൽ അവിടെ അന്വഷിച്ചുവെങ്കിലും വിവരങ്ങൾ ലഭ്യമായില്ല.. തുടർന്നാണ് അബു സലിമിന്റെ നമ്പറിൽ ബന്ധപ്പെട്ടത്.. പക്ഷെ അദ്ദേഹത്തിനും അതിനെ കുറിച്ച് ഒരുപാട് അറിവുകൾ ഇല്ലായിരുന്നു.. പിന്നീട് ശാന്തിവിള ദിനേശ് സാറിനോട് ചോദിച്ചപ്പോഴാണ് നടരാജ അസോസിയേറ്റും, സഫയർ വിതരണ കമ്പനിയും തമ്മിലുള്ള ചില സാമ്പത്തിക്ക ഇടപാടുകൾ കേസിൽ കലാശിക്കുകയും പടം പെട്ടിയിൽ ആകുകയും ചെയ്തു എന്ന് അറിഞ്ഞത് …
Nb: കൂടുതൽ അന്വേഷിക്കേണ്ട കാര്യമില്ല.. ആ ചിത്രം ആർക്കും ഇനി കാണാൻ സാധിക്കില്ല. ഇന്ന് അതിന്റെ ഒരു പ്രിന്റ് ഉണ്ടായിരുന്നങ്കിൽ കോടികൾക്ക് അത് OTT ക്ക് പോയേനെ എന്ന സംവിധായകൻ ശാന്തി വിള ദിനേശേട്ടന്റെ വാക്കുകളിൽ സങ്കടവും ദേഷ്യവും എല്ലാം കലർന്നിരുന്നു.
840 total views, 4 views today