ഒരു പുരോഹിതൻ്റെ കുറ്റാന്വേഷണം

64

മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിനെ കുറിച്ച് Jayan Vannery എഴുതിയത്

THE PRIEST..
ഒരു പുരോഹിതൻ്റെ കുറ്റാന്വേഷണം.

ഒരു സിനിമയുടെ തീയേറ്റർ എക്സ്പീരിയൻസ് എത്രത്തോളം Important ആണെന്ന് മനസ്സിലാകണമെങ്കിൽ The priest പോലൊരു സിനിമ തീയേറ്ററിൽ നിന്ന് തന്നെ കാണണം. അതിൻ്റെ വിഷ്വൽ ക്വാളിറ്റി, സൗണ്ട് ഡിസൈൻ ഒക്കെ നന്നായി ആസ്വദിക്കാൻ തീയേറ്ററിൽ മാത്രമേ സാധിക്കൂ.. The priest അത് നൂറു ശതമാനം ശരി വെക്കുന്നുണ്ട്.. ഒരു ഹൊറർ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ഗണത്തിൽ പെടുന്ന The Priest ൻ്റെ ഏറ്റവും വലിയ ക്വാളിറ്റിയും അത് തന്നെയാണ്. കഥയുടെ മൂഡിനും സീനുകളുടെ പിരിമുറുക്കത്തിനും ഏറ്റവും അനുയോജ്യമായ ഛായാഗ്രഹണവും ശബ്ദ മിശ്രണവും.

രണ്ടാം പകുതി അല്പം സമയകൂടുതൽ ഉണ്ടെങ്കിലും അനാവശ്യ ഷോട്ടുകളും വലിച്ച് നീട്ടലുകളും വരാതെ ഷമീർ മുഹമ്മദ് നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് sequense..ഒരു ഹൊറർ ചിത്രമാണെങ്കിൽ കൂടി അനാവശ്യമായ Vfx ഷോട്ടുകളും കറുത്ത പൂച്ച, പാമ്പ്, വെള്ള സാരി, നീല വെളിച്ചം, ഹോമം, പുക, തീ പോലുള്ള ക്ലീഷേകൾ എല്ലാം തന്നെ ഒഴിവാക്കി കുറെ കൂടി യുക്തി ഭദ്ര മായും സയൻ്റിഫിക് ആയും സിനിമയെ സമീപിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.. അത് തന്നെയാണ് ഈ ചിത്രത്തെ മലയാളത്തിലെ മറ്റു ഹൊറർ സിനിമകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

കുറ്റാന്വേഷകനായ പുരോഹിതൻ ആയി മമ്മുക്ക ആദ്യാവസാനം നിറഞ്ഞു നിൽക്കുമ്പോൾ മഞ്ജു വാര്യർ സ്ക്രീൻ സ്പേസ് കൊണ്ട് കുറവാണെങ്കിലും പെർഫോമൻസ് കൊണ്ട് ആ കുറവ് മറി കടക്കുന്നുണ്ട്. നിഖില വിമലും ബേബി മോണിക്കയും അവരുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കിയപ്പോൾ മൂന്നോ നാലോ സീൻ മാത്രമുള്ള, വ്യത്യസ്തതയുള്ള ഒരു വേഷത്തിലൂടെ പിഷാരടി നന്നായി ശ്രദ്ധിക്കപ്പെട്ടു.

ആദ്യമായി ഒരു സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും വ്യത്യസ്തത ഉള്ള ചിത്രം ചെയ്യുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് വളരെയേറെ ധൈര്യം ഉണ്ടാവേണ്ട ഒരു കാര്യമാണ്.. അത് വിജയിക്കുക എന്നത് ഒരു മഹാ ഭാഗ്യവും. പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജോഫിൻ ആ ധൈര്യം കാണിച്ചിട്ടുണ്ട്.. ഇനി അതൊരു വലിയ വിജയമാക്കി തീർക്കേണ്ടത് നമ്മൾ പ്രേക്ഷകരാണ്..
The priest മലയാള സിനിമ കണ്ട ഒരു മഹാ സംഭവം ഒന്നുമല്ല.. പക്ഷേ കുടുംബത്തോടൊപ്പം, പ്രത്യേകിച്ച് കുട്ടികളുമായി തീയേറ്ററിൽ പോയി കണ്ടാസ്വദിക്കാൻ പറ്റിയ നല്ലൊരു ചിത്രമാണ്. Covid അകറ്റി നിർത്തിയ തീയേറ്റർ അനുഭവങ്ങളെ ഇങ്ങനെയുള്ള ചിത്രങ്ങളിലൂടെ മാത്രമേ നമുക്ക് തിരിച്ച് പിടിക്കാൻ കഴിയൂ…
All the best team THE PRIEST… ❤