പുരുഷന് പ്രണയമല്ല ഒടുങ്ങാത്ത ഭോഗാസക്തിയാണ്

397

ജയന്ത് മാമ്മൻ

പുരുഷന് പ്രണയമല്ല ഒടുങ്ങാത്ത ഭോഗാസക്തിയാണ്

ഏറ്റവും കൂടുതൽ സ്ത്രീകളെ ഭോഗിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റണം എന്നാണ് ഓരോ പുരുഷന്റെയും ആഗ്രഹം. പക്ഷെ സാമൂഹ്യ സാഹചര്യങ്ങളും സദാചാര ചിന്തകളും ആഗ്രഹങ്ങളെ അടക്കി വെയ്ക്കാൻ അവനെ പ്രേരിപ്പിക്കുന്നു. പുരുഷൻ ലൈംഗിക ദാരിദ്ര്യം അനുഭവിച്ചിട്ട് മുഖം മൂടി ധരിച്ച് കപട സദാചാരം പറയാൻ മിടുക്കനാണ്. ഒരു പുരുഷനും ഒരു ഇണയിൽ തൃപ്തനാകില്ല. അവസരങ്ങളുടെ അഭാവം കൊണ്ട് ഒരു ഇണയിലേക്ക് ചിലർ ഒതുങ്ങുന്നുണ്ട്. സ്ത്രീകൾ ഭർത്താവ് എന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്ന് പറഞ്ഞ് ആശ്വാസം കൊള്ളും. പക്ഷെ കിടപ്പറയിൽ പോലും അവന്റെ മനസ്സിൽ ഷക്കീലയോ ഐശ്വര്യാറായിയോ അല്ലെങ്കിൽ അടുത്ത വീട്ടിലെ സുജയോ അല്ലെങ്കിൽ വേലക്കാരി പാറുവോ ആയിരിക്കും. പുരുഷൻ ഭോഗിക്കാൻ വേണ്ടി പ്രണയിക്കുന്ന സ്ത്രീകളോട് പറയുന്നത് മുഴുവൻ കള്ളങ്ങളാണ്. പാവം സ്ത്രീകൾ അത് സത്യമാണന്ന് വിചാരിക്കും. കൂടുതൽ പറയുന്ന കള്ളങ്ങൾ ഇവയാണ്

  1. എന്റെ ഭാര്യയും കുടുംബവും എന്നെ സ്നേഹിക്കുന്നില്ല.
  2. എന്റെ Accident ൽ മരിച്ചു പോയ കാമുകിക്ക് നിന്റെ രൂപമാണ്.
  3. നീ സുന്ദരിയാണ്. സിനിമാ നടി നിന്റെ സൗന്ദര്യത്തിനു മുൻപിൽ തോറ്റു പോകും. (അപ്പോഴേക്കും പെണ്ണുങ്ങൾ ഉടനെ സിനിമയിൽ അഭിനയിച്ചാലോ എന്ന് ചിന്തിച്ചു തുടങ്ങും.)
  4. ഞാൻ ഇന്നു വരെ എന്റെ ഭാര്യ അല്ലാതെ ഒരു സ്ത്രീകളെയും ഭോഗിച്ചിട്ടില്ല.

സന്ദർഭത്തിന് അനുസരിച്ച് കള്ളങ്ങൾ പുരുഷന്മാർ മാറ്റി പറഞ്ഞു കൊണ്ടിരിക്കും. സ്ത്രീകളെ പുരുഷന്മാർ നിങ്ങളെ പ്രണയിക്കാനല്ല വരുന്നത് ഭോഗിക്കാനാണ്. നിങ്ങൾ കടുത്ത പ്രണയത്തിൽ അകപ്പെട്ട് വിഷാദ രോഗികൾ ആകരുത്.