ഇപ്പോഴും പല പൊലീസ് ഓഫീസർമാരും ചാരകേസ്സ് സത്യമാണെന്ന് വിശ്വസിക്കുന്നവരാണ്

0
181

Jayaprakash Bhaskaran

ചാര കേസ്സ് 

ആദ്യമായി പൊതുബോധത്തിന് വിരുദ്ധമായി ഒരു നിലപാട് എടുക്കേണ്ടി വന്നത് ചാര കേസ്സിലാണ്. ഇപ്പോൾ സൗഹൃദത്തിലുള്ള പല പൊലീസ് ഓഫീസർമാരും ചാരകേസ്സ് സത്യമാണെന്ന് വിശ്വസിക്കുന്നവരാണ്. അവരെ ആദരവോടെ കേൾക്കുമ്പോഴും ചില ബോധ്യങ്ങളെ ഉലയ്ക്കാൻ ആ വാദങ്ങൾ അപര്യാപ്തമായി തന്നെ നിലനിൽക്കുകയാണ് .

ആര്യങ്കാവ് ജംഗഷ്നിൽ ബസ് കാത്ത് നിൽക്കുമ്പോൾ പട്ടഷാപ്പിൻ്റെ തിണ്ണയിൽ അലക്ഷ്യമായി കിടന്ന ദേശാഭിമാനിയിലാണ് ആ വാർത്ത ആദ്യം വായിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ട്രെയിൻ യാത്രയിൽ നടന്ന അപസർപ്പക ചർച്ചകളിൽ ആവേശത്തോടെ പങ്കെടുത്തു. എന്നാൽ , ISRO യിലെ ജീവനക്കാരനായിരുന്ന , അയൽവീട്ടിലെ മരുമകനായിരുന്നു ധാരണകളെ പൊളിച്ചത്.പിന്നീട് കാര്യങ്ങൾ കൂടുതൽ പഠിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞ പ്രാഥമിക വിവരങ്ങൾ ഇവിടെ കുറിക്കാം .

( 1 ) ISR0 യിൽ ഈ പറയപ്പെടുന്നത് പോലുള്ള രഹസ്യങ്ങൾ ഇല്ല . വികസിത രാജ്യങ്ങൾക്ക് നമ്മുടെ ‘രഹസ്യങ്ങൾ’ ആവശ്യമില്ല. പാകിസ്ഥാനെ പോലുള്ള രാജ്യങ്ങൾക്ക് ‘രഹസ്യങ്ങൾ’ കിട്ടിയാലും പ്രയോജനമില്ല. അവർക്ക് ‘രഹസ്യ വിവരങ്ങൾ’ വികസ്സിപ്പിക്കാനുള്ള ഇൻഫ്ര സ്ട്രക്ച്ചർ ഇല്ല … നമ്മുടെ ശാസ്ത്രഞ്ജന്മാർ കൂട്ടത്തോടെ കൂറുമാറി അവിടെ ചെന്നാൽ മാത്രമെ അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയു ….

(2) മറിയം റഷീദ ISRO ശാസ്ത്രഞ്ജൻ ശശികുമാറിനെ ഫോൺ ചെയ്തത് അവർ താമസ്സിച്ചിരുന്ന ലോഡ്ജിൽ നിന്നാണ്. ലോഡ്ജുകളിൽ നിന്നും വിദേശികളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ പൊലീസ് രേഖരിക്കുന്നത് ഒരു സ്വഭാവിക നടപടി ക്രമമാണെന്നിരിക്കെ ചാരവൃത്തിക്കു വരുന്നവർ ഒരിക്കലും ഈ മണ്ടത്തരം കാണിക്കില്ല.ഇവിടെ , ‘ISI പരിശീലനം ലഭിച്ചവരാണ് ‘ മണ്ടത്തരം കാട്ടി , സ്മാർട്ട് വിജയൻ്റെ കെണിയിൽ വീണത് !

(3) പിടിക്കപ്പെട്ടാൽ കടുത്ത പീഢനങ്ങൾക്ക് വിധേയമാകുമെന്നിരിക്കെ ചാരവൃത്തിക്ക് വരുന്നവർ കുട്ടികളെ ഒപ്പം കൂട്ടാറില്ല .ഈ മൂന്ന് ധാരണകളിൽ നിന്നു കൊണ്ട് തുടരന്വഷണങ്ങൾ നടത്തിയപ്പോഴാണ് ചാര കേസ്സ് യക്ഷി കഥയാണെന്ന് ബോധ്യപ്പെട്ടത് .വീണ്ടും ചില ബോധ്യങ്ങൾ .രമൺ ശ്രീവാസ്തവ വലിച്ചിഴക്കപ്പെട്ടതോടെ കാര്യങ്ങൾ രാഷ്ട്രിയ വൽക്കരിക്കപ്പെടുകയും കോൺഗ്രസ്സിലെ ആഭ്യന്തര സംഘർഷമായി വളരുകയും അചിരേണ കൈവിട്ട് പോവുകയും ചെയ്തു. അവിടെയും ഉണ്ട് വൈരുദ്ധ്യങ്ങൾ …

നരസിംഹറാവുവിൻ്റെ മകനെ രക്ഷിക്കാനാണ് കരുണാകരൻ ഇടപ്പെട്ടതെങ്കിൽ പിന്നീട് കരുണാകരനെ തെറിപ്പിക്കാൻ റാവു എന്തിന് കൂട്ട് നിന്നു? . റാവു കുടുംബത്തെ കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ കരുണാകരൻ്റെ കൈവശമുണ്ടായിരുന്നെങ്കിൽ കരുണാകരനെതിരെ തിരിയാൻ റാവുവിന് കഴിയുമായിരുന്നോ ? തെറ്റുകാരനല്ല എന്ന ഉറച്ച ബോധ്യമുണ്ടായത് കൊണ്ട് മാത്രമാണ് നമ്പി നാരായണൻ കുറ്റാന്വേഷക സംഘങ്ങൾക്കെതിരെ തുറന്ന പോരാട്ടത്തിനു ഇറങ്ങി തിരിച്ചത്. അക്കാലത്തെ മാധ്യമ പ്രവർത്തകർ തെറ്റ് ചെയ്തെങ്കിലും തിരുത്താൻ തയ്യാറായി . വിനു -വേണു മേസ്ത്രിമാരുടെ കാലത്തായിരുന്നുവെങ്കിൽ നമ്പി നാരായണൻ ജയിലിലെ സ്ഥിരതാമസ്സക്കാരനാകുമായിരുന്നു. രാഷ്ടിയക്കാരിൽ വി.എം സുധീരനും മാധ്യമ പ്രവർത്തകരിൽ കലാകൗമുദി പത്രാധിപർ ആയിരുന്നഎസ് ജയചന്ദ്രൻ നായരുമാണ് മാപ്പർഹിക്കാത്ത കുറ്റവാളികൾ . കൊച്ചു കൊച്ചു സന്തോഷങ്ങൾ …
ഏതാണ്ട് തുടക്കം മുതൽ ജംഗ്ഷനിലെ, പ്രസിദ്ധമായ ഞങ്ങളുടെ വാർത്താബോഡിൽ (ക്ഷോഭിക്കുന്നവരുടെ സുവിശേഷം ) ചാര കേസ്സിനെ കുറിച്ച് സത്യം പറഞ്ഞു കൊണ്ടേയിരുന്നു …..

അക്കാലത്ത് , കോട്ടയം മാമൻ മാപ്പിള ഹാളിൽ മാധ്യമ ധാർമ്മികത എന്ന വിഷയത്തെ കുറിച്ച് നടന്ന സംസ്ഥാന തല പ്രസംഗ മൽസരത്തിൽ, മാമൻ മാപ്പിളയുടെ ‘ഛായാചിത്രത്തെ’ സാക്ഷിയാക്കി , മാലിത്തെരുവിലെ കാമുകിമാർ എന്ന മനോരമയുടെ പരമ്പരക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് സംസാരിച്ച് സമ്മാനം നേടാൻ കഴിഞ്ഞു. അക്കാലത്ത് ചാര കേസ്സിലെ സത്യം ബോദ്ധ്യപ്പെടുത്താൻ പ്രസിദ്ധീകരിച്ച നോട്ടിസുകളിൽ ഒന്നിൻ്റെ ഫോട്ടോയും ഇതോടൊപ്പം ചേർക്കുന്നു.