ശബരിമല വിഷയത്തിൽ സംഘ പരിവാറിനോളം അപരാധികളായ കൂട്ടർ വേറെയില്ല, വീഡിയോ സഹിതം പൊളിച്ചടുക്കുന്നു

330

Jayaprakash K

കമ്യൂണിസ്റ്റുകാർ എന്തോ ഏതോ ആകട്ടെ അതിവിടെ ന്യായീകരണമോ ചർച്ചയോ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളോളം നിരപരാധിയായ ഒരു പാർട്ടിയും വേറെയില്ല എന്നതാണ് ഇവിടത്തെ സബ്ജെക്ട്. എന്നാൽ സംഘ പരിവാറിനോളം അപരാധിയായ പാർട്ടികളും വേറെയില്ല. അക്കാര്യം ഒന്നുകൂടി എടുത്തെഴുതുന്നു

12 വർഷം കേസ് നടന്നു.ഇതിനിടയിൽ ദേശാഭിമാനി പത്രം ശബരിമലയിൽ സ്ത്രീകളെ കേറ്റാൻ വേണ്ടി ലേഖനം എഴുതിയതായി അറിയില്ല.ഏതെങ്കിലും ഇടതുപക്ഷ മന്ത്രിമാരോ നേതാക്കളോ അതിനു വേണ്ടി പ്രസ്താവന നടത്തിയതായി അറിയില്ല.അവരിൽ ആരെങ്കിലും അതിനായി ഫേസ്ബൂക് പോസ്റ്റ് ഇട്ടതായി അറിയില്ല.അവരിൽ ആരെങ്കിലും അതിനായി കേസിനു പോയതായും അറിയില്ല.എന്നുമാത്രമല്ല അയ്യപ്പൻറെ അത്ഭുതം എന്നുപറഞ്ഞു പന്തം കത്തിച്ചു കാണിച്ചു ദശകങ്ങൾ ആളുകളെ പറ്റിച്ചുകൊണ്ടിരുന്നതും അഞ്ചുവർഷം കൂടുമ്പോൾ മാറി മാറി വന്നിരുന്ന ഏതെങ്കിലും ഇടതു മന്ത്രിസഭ പൊളിക്കാനും ശ്രമിച്ചിട്ടില്ല.എന്നാൽ,കേസിനു പോയ സ്ത്രീകൾ എല്ലാം RSS ബന്ധമുള്ളവർ എന്നു തെളിഞ്ഞു കഴിഞ്ഞു.

*പ്രേരണ കുമാരി
*ഭക്തി സേതി
*ലക്ഷ്മി ശാസ്ത്രി
*സുധാപാൽ
*അൽക്കാ ശർമ്മ.

ഇതിൽ പ്രേരണ കുമാരിയുടെ കെട്ടിയോൻ പഴയ കൂതറ ബ്രിട്ടീഷ് നിക്കറും ധരിച്ചു ശാഖയിൽ പോകുന്ന ആളും ആണു.(സിദ്ധാർഥ് ശംഭു).ആദ്യം വർഗീയത കുഴിച്ചെടുക്കാൻ വേണ്ടി ഒരു മുസ്‌ലിം വക്കീലാണ് കേസുകൊടുത്ത് എന്ന് പറഞ്ഞുണ്ടാക്കി ഡൽഹിയിലെ അംബിക നായരുടെ കുരുപൊട്ടി സെൽഫി-

മുതൽ മുസ്‌ലിം ബാഖവി മോഡലിൽ നുണയും മണ്ടത്തരവും പറയാറുള്ള ചിദാനന്ദപുരി വരെ വെച്ചുവീക്കി-

(1:20 മിനിറ്റ് മുതൽ)

അതു പൊളിഞ്ഞപ്പോൾ ഇടതുപക്ഷ മന്ത്രിസഭയുടെ ഒത്താശയോടെ ആയിരുന്നു കേസ് എന്നാക്കി.അതും പൊളിഞ്ഞശേഷം ഉള്ള വാദം ചെമ്പരത്തിപൂ പോലെ നിഷ്കളങ്കർ ആയ RSS കുടുംബാംഗങ്ങൾ ആയ സുപ്രീംകോടതി വക്കീലന്മാർ എട്ടും പൊട്ടും തിരിയാതെ നിഷ്കളങ്കമായി ചെയ്തുപോയ പാതകം എന്നായിട്ടുണ്ട്. കൂടാതെ,RSS ഇൽ രണ്ടാം സ്ഥാനക്കാരൻ ആയ ഭയ്യാജി ജോഷി പറഞ്ഞു കോടതി വിധി അംഗീകരിക്കണം എന്നും ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ കയറ്റണം എന്നു.

കൂടാതെ,മേനക ഗാന്ധി പറഞ്ഞത് “അതു പുരുഷന്മാരുടെ ക്ലബ് ആയിരുന്നു.കോടതി വിധിയോടെ ആണത് ക്ഷേത്രം ആയതു” എന്നാണ്.

*കൂടാതെ,സുബ്രഹ്മണ്യം സ്വാമി പറഞ്ഞത് “പട്ടാളത്തെ വിളിച്ചിട്ടായാലും അവിടെ യുവതികളെ കേറ്റണം” എന്നായിരുന്നു.

കൂടാതെ, കെ.സുരേന്ദ്രൻ ഇക്കാര്യത്തിൽ ഫേസ്ബൂക് പോസ്റ്റ് ഇട്ടതു യുവതി പ്രവേശനത്തിന് ശക്തമായി വാദിച്ചുകൊണ്ടായിരുന്നു.അതിനായി വ്രതകാലം 14 ദിവസമായി ചുരുക്കണം എന്നും അതിൽ ആവശ്യപ്പെട്ടിരുന്നു.(പിന്നീട് പോസ്റ്റ് മുക്കി)

കൂടാതെ, ടി.ജി.മോഹൻദാസ് പറഞ്ഞത് അവിടെ എണ്ണത്തിൽ കുറവായിരുന്നു എങ്കിലും
യുവതികൾ കേറിക്കൊണ്ടിരുന്നു എന്നും ഇപ്പോൾ കേറരുത് എന്ന് പറയുന്നത് തട്ടിപ്പാണ് എന്നും അയ്യപ്പനു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു എന്ന് പോലും പറഞ്ഞു ശക്തമായി വാദിച്ചു-

കൂടാതെ, ജന്മഭൂമി പത്രം(ദേശാഭിമാനി അല്ല)ആണു യുവതി പ്രവേശത്തെ പിന്തുണച്ചു ലേഖനം തന്നെ എഴുതിയത്.കൂടാതെ, ഒ.രാജഗോപാൽ ശബരിമലയിൽ യുവതികളെ കേറ്റണം എന്നുപറഞ്ഞു വർഷങ്ങൾക്കു മുമ്പേ ലേഖനം എഴുതിയിരുന്നു

ഇതൊന്നും പോരാതെ ആണു ഈ ബെഞ്ചിലെ മുഖ്യൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സംഘി സർക്കാർ അനുകൂല നിലപാട് എടുക്കുന്നു എന്നുപറഞ്ഞു സുപ്രീം കോടതി ജഡ്ജിമാർ തന്നെ രംഗത്തു വന്നത്.അതായതു കേസിൽ മൊത്തം സംഘിമയം.ഇപ്പോൾ “അയ്യപ്പ ഭക്തർ” ആണു “ആചാര സംരക്ഷണത്തിന്” വേണ്ടി സമരം ചെയ്യുന്നത് എന്നാണ് വ്യാഖ്യാനം. ഗൾഫിലും മറ്റും ഇരുന്നു “ആചാര സംരക്ഷണ സംഘികൾ” അവകാശപ്പെടുന്നതും ഇങ്ങനെ തന്നെ.”ഞാൻ കോൺഗ്രസുകാരൻ” ആണെന്ന് ചില സംഘികൾ.”വെറും ഭക്തൻ” എന്ന് മറ്റുചില സംഘികൾ.

എന്നാൽ യഥാർത്ഥ “ആചാര സംരക്ഷകൻ” ആയ ഭക്തൻ ആണെങ്കിൽ എന്താണ് ചെയ്യേണ്ടത്?
സംഘികൾക്കെതിരെ ആണു സമരം ചെയ്യേണ്ടത്.അവർക്കെതിരെ ആയിരുന്നു പോസ്റ്റുകൾ നാമജപത്തെറികൾ ഒക്കെ ഇടേണ്ടത്.കാരണം അവരും അവരുമായി ബന്ധപ്പെട്ടവരും ആണു ഈ പുകിലൊക്കെ ഉണ്ടാക്കിയത്.എന്ന് മാത്രമല്ല സംഘി കേന്ദ്ര സർക്കാരിന് മാത്രമേ ഒരു ഓർഡിനൻസ് വഴി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാനം ഓർഡിനൻസ് കൊണ്ട് വരിക എന്നത് കോമഡിയാണ്.
പിന്നെ ആകെയുള്ള വഴി കേന്ദ്രം ഓർഡിനൻസ് ഇറക്കുകയാണ്.കേന്ദ്രത്തെക്കൊണ്ടു അതു ചെയ്യിക്കാതെ ഇവിടെ ശരണം വിളിയോടൊപ്പം തെറി വിളിച്ചും തുണിപൊക്കി കാണിച്ചും ചെക്ക് പോസ്റ്റ് ഇട്ടും അക്രമത്തിനു ആഹ്വാനം ചെയ്തും അഴിഞ്ഞാടുകയാണ് സംഘികൾ.അപ്പൊ ആരാണ് ശരിക്കും ഹിന്ദു വിരുദ്ധർ?

പ്രവീൺ തൊഗാഡിയ പറഞ്ഞു മോഡി ഓർഡിനൻസ് കൊണ്ട് വരണം എന്ന്. എന്നിട്ടും അതൊന്നും ചെയ്യാതെ വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇരട്ടത്താപ്പൻ സമരം നടത്തുന്ന സംഘി ഫ്രോഡുകൾക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഇടതുപക്ഷത്തിന്റെ “തിടുക്കം” മാത്രം കുഴിച്ചെടുത്തു എടുത്തു തെറിയും വിമർശനവും നടത്തുന്ന ഭക്തർ എന്നവകാശപ്പെടുന്നവർ സംഘി ഫ്രോഡുകൾ ആണെന്ന് അറിയാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ പിന്നെ പറഞ്ഞു മനസിലാക്കാൻ നിക്കുന്ന നേരം കൊണ്ട് കുരങ്ങനെ ഡ്രൈവിങ് പഠിപ്പിക്കുന്നതാണ് കൂടുതൽ എളുപ്പം.