അഭിമന്യു ഉറങ്ങുമ്പോളും അവന്റെ ചിരിയും ചിന്തകളും മഹാരാജാസിൽ ഉണർന്നിരിക്കും

30

Jayaprakash Marayoor

=അഭിമന്യു എന്ന മന്നാടിയാരെ ഓർക്കുമ്പോൾ ====

അഭിമന്യു ഒരു പിന്നോക്കക്കാരൻ അല്ല.വട്ടവടയിലെ ട്രൈബൽ ഹിന്ദുക്കളിലെ മന്നാടിയാർ വിഭാഗത്തിൽ അഥവാ രാജാക്കൻമാരുടെ ഇളം തലമുറയായിരുന്നു.ഒരു പക്ഷെ കേരളത്തിൽ ഇപ്പോളും ജാതി വ്യവസ്ഥ നിലനിൽക്കുന്ന ചുരുക്കം ചില ഗ്രാമങ്ങളിൽ ഒന്നാണ് വട്ടവട.അത് കൊണ്ട് തന്നെ ബന്ധുക്കളിൽ പലരും സംഘികളോ കോൺഗ്രസോ ഒക്കെയാണ്.അവരിൽ നിന്നൊക്കെ വ്യത്യസ്തനായി അഭിമന്യു സെക്കുലറിസത്തെയും പിന്നീട് കമ്മ്യുണിസത്തെയും സ്നേഹിച്ചു.സൈമൺ ബ്രിട്ടോയെ പോലെയുള്ളവരുടെ ബൗദ്ധിക നിലവാരം അടുത്ത് ചേർന്ന് പഠിക്കാൻ ശ്രമിച്ചു. സൈമൺ ബ്രിട്ടോയുടെ വാമൊഴികളെ ആ കാലത്ത് നല്ല കൈ അക്ഷരം ഉള്ള എഴുത്ത് ഭാഷയിലേയ്ക്ക് പകർത്താൻ അഭിമന്യു സഹായിച്ചു തുടങ്ങിയിരുന്നു.ഒരു പക്ഷെ സൈമൺ ബ്രിട്ടോ അവനെ സ്നേഹിച്ചു തുടങ്ങിയതും ഭാര്യ സീനയെ വിസ്മയിപ്പിച്ചതിന്റെയും പ്രധാന കാരണം ഇത് തന്നെ ആകാനാണ് സാധ്യത.

സൈമൺ ബ്രിട്ടോയുടെ ഭാര്യ സീനയുടെ കൈയ്യിൽ നിന്നും പൊതിച്ചോറുമായി അവൻ മഹാരാജാസ് കോളേജിലേക്ക് പോകുന്ന ദിവസങ്ങളിൽ കറി അല്പം കുറഞ്ഞാലും രണ്ടു മൂന്ന് പേർക്ക് കൂടിയുള്ള ചോറ് തരാമോ ചേച്ചി … എന്ന ദരിദ്ര കൂട്ടുകാർക്ക് വേണ്ടിയുള്ള ആ കരുതലും …. കാരണമായിട്ടുണ്ടാകും .സോഷ്യലിസത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ ഒരുപാട് പേർ ഉണ്ട് .പാർട്ടി ഓഫീസുകൾക്ക് പുറമെ പള്ളികളിലും മോസ്കിലും അമ്പലത്തിലും ഒക്കെ ഉണ്ട്.എന്നാൽ സോഷ്യലിസം ശീലിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഇത് എഴുതി പടച്ചു വിടുന്ന ഞാനും സോഷ്യലിസം ശീലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാകും സത്യസന്ധമായ മറുപടി.നിനക്ക് രണ്ട് കാർ ഉണ്ടെങ്കിൽ അതിലൊന്ന് ഇല്ലാത്തവന് കൊടുക്കാത്ത ക്രിസ്ത്യാനികൾ ആണ് നമുക്ക് ചുറ്റും ഉള്ളത്.ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാൽ ആ ഒരെണ്ണം ‘ഈഴവർ’ ലിമിറ്റഡ് ആണ് എന്ന് പ്രഖ്യാപിക്കുന്ന ശ്രീനാരായണീയർ ഉള്ള ലോകം.അവിടെയാണ് അഭിമന്യു വ്യത്യസ്തൻ ആകുന്നത്.വട്ടവട്ടയിലെ ട്രൈബൽ യുവരാജാവ് നാട് വിട്ട് മഹാരാജാസിലെ സോഷ്യലിസ്റ്റ് സമൂഹം സ്നേഹം കൊണ്ട് കീഴടക്കിയപ്പോൾ ….. എട്ടും പൊട്ടും തിരിയാത്ത പൊട്ടൻമാർക്ക് നൊന്തു..ഓന്റെ അമ്മേടെ ജിഹാദ്.bമരണം ഒന്നേ ഉള്ളടാ … കൊന്നവനും,മരിച്ചവനും. ജിഹാദി വല്യ മിടുക്കനായി മരിച്ചു ദൈവത്തിന്റെ അടുക്കൽ ചെല്ലുമ്പോൾ സ്വർഗത്തിൽ കയറണം എങ്കിൽ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.

ഖുറാൻ പ്രകാരം അള്ളാഹുവിന്റെ നൂറാമത്തെ പര്യായ പദം എന്താണ് ….?അഭിമന്യുവിനും അവന്റെ പ്രസ്ഥാനത്തിലെ ആളുകൾക്കും അതിന്റെ ഉത്തരം അറിയാം ….”ശൂന്യത’ ! അഥവാ “സ്പെയ്സ്”അല്ലാതെ ഇവിടെ വേറെ ഒരു ദൈവവും ജീവിച്ചിരിക്കുന്നില്ല… ശൂന്യത ! അത് മാത്രമാണ് സത്യം.ഒരു വിശ്വാസി ഏറ്റവും ഒടുവിൽ കണ്ടെത്തുന്ന സത്യത്തിന്റെ പേരാണ് ശൂന്യത….പരബ്രമ്മം… നിർവാണം …”സ്വർഗ്ഗസ്ഥൻ ” എന്നാൽ ശൂന്യതയിൽ ജീവൻ അലിഞ്ഞു എന്നാണ് അർത്ഥം. ജീവിവതത്തിൽ നമ്മൾ ചുറ്റും കാണുന്ന പദാർത്ഥങ്ങൾ (സ്വത്തുക്കൾ ) വിഹിതച്ചു നൽകണം എന്ന് അഭിമന്യു വിശ്വസിച്ചു… അവന്റെ പ്രസ്ഥാനം വിശ്വസിക്കുന്നു.
കൊന്നവൻ ആരായിരുന്നാലും അവന്റെ ജീവൻ വ്യർത്ഥമാണ്.ശവ കുടീരത്തിൽ അഭിമന്യു ഉറങ്ങുമ്പോളും അവന്റെ ചിരിയും ചിന്തകളും മഹാരാജാസിൽ ഉണർന്നിരിക്കും ..അവൻ എന്നും മഹാരാജാസിലെ മന്നാടിയാർ ആയിരിക്കും. ആ കാലാലയത്തിന്റെ പടികൾ കടന്നു ചെല്ലുന്ന വരും തലമുറയോട് അവന്റെ ചിരിക്കുന്ന ചിത്രങ്ങൾ പറയും.”സ്വതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ് “ആ കലാലയം ഉള്ള നാൾ വരെ ! ലാൽസലാം !