PM CARE നേക്കാൾ മുഖ്യമന്ത്രിയുടെ CMDRFലേക്ക് സംഭവനചെയ്യുന്നതാണ് ഒരു മലയാളിക്ക് നല്ലതെന്നു പറയാൻ കാരണം

84

Jayaprakash T R

എന്നോട് ഒരു കൂട്ടുകാരൻ ചോദിച്ചു നീ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കാൾ CMDRF ന് മുൻഗണന കൊടുക്കുന്നത് എന്തിനാണ് എന്ന്. ഞാനും എൻ്റെ കുടുംബവും ജീവിക്കുന്നത് കേരളത്തിലായതു കൊണ്ട് എന്നാണ് ഞാനതിന് കൊടുത്ത ഉത്തരം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയാൽ അത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടിയാണ് ചെലവാക്കുന്നത്. അതിലേക്ക് ഞാൻ 1000 രൂപ നൽകിയാൽ അതിൽ നിന്നും കേരളത്തിന് ലഭിക്കുന്നത് അഞ്ചോ ആറോ മാസ്ക്ക് വാങ്ങാൻ പോലും തികയാത്തത്ര തുശ്ചമായ തുകയാവും. ബാക്കി തുക വിവിധ സംസ്ഥാനങ്ങൾക്കായി വീതം വെച്ചു പോകും. എന്നാൽ CMDRFലേക്ക് 1000 രൂപ നൽകിയാൽ ആ തുക മുഴുവനായി കേരളത്തിൽ തന്നെ വിനിയോഗിക്കും. രണ്ടു പ്രളയത്തെ അതിജീവിച്ച സംസ്ഥാനമായ കേരളത്തിൽ ജീവിക്കുന്ന എൻ്റേയും എൻ്റെ കുടുംബത്തിൻ്റേയും ആരോഗ്യം പരിപാലിക്കാനുള്ള അടിസ്ഥാന ചുമതല കേരള സർക്കാരിനാണ്. ആ സർക്കാരിന് സാമ്പത്തിക ഞെരുക്കം മൂലം ആരോഗ്യരംഗത്ത് ചെലവഴിക്കാൻ ആവശ്യമായ ഫണ്ടില്ലാതെ വന്നാൽ അപകടത്തിലാവുന്നത് എൻ്റേയും എൻ്റെ കുടുംബത്തിൻ്റേയും ജീവൻ കൂടിയാണ്. കൊറോണ ബാധിച്ച ഒരു രോഗിക്കുവേണ്ടി ഇരുപത്തിഅയ്യായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ ഓരോ ദിവസവും കേരള സർക്കാർ മുടക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് CMDRFലേക്ക് സംഭാവന നൽകിയ ശേഷം മാത്രമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യം ഞാൻ ആലോചിക്കുകപോലും ഉള്ളൂ.

അതായതുത്തമാ.. കൊറോണയെ നേരിടാൻ കേരള സർക്കാരിൻ്റെ കയ്യിൽ ഫണ്ടില്ലെങ്കിൽ ഞാനും നീയുമുൾപ്പെടെ കേരളത്തിൽ ജീവിയ്ക്കുന്ന ജനങ്ങളുടെ കാര്യം കട്ടപ്പൊകയാണ്. വെള്ളപ്പൊക്കം വന്നപ്പോൾ നഷ്ടം സംഭവിച്ചത് വെള്ളം കയറിയ വീടുകളുടേയും കടകളുടേയും ഉടമകൾക്കും വാടകക്കാർക്കും മാത്രമാണ്. എന്നാൽ ഈ കൊറോണയെന്ന മഹാമാരിയുടെ അപകടം നേരിടേണ്ടി വരുന്നത് കേരളം മുഴുവനുമുള്ള ജനങ്ങളാണ്. അതിനിടയിൽ CMDRF ലേക്കുള്ള ഫണ്ട് ശേഖരണത്തിനെതിരേ ആരെങ്കിലും ഏതെങ്കിലും വിധത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നതിനെ നീ സപ്പോർട്ടു ചെയ്താൽ, ഫണ്ടിൻ്റെ അപര്യാപ്തത മൂലം മതിയായ ചികിത്സ കിട്ടാതെ ഇവിടാരെങ്കിലും മരിക്കേണ്ടി വന്നാൽ , ഒരു പക്ഷേ ആ കൂട്ടത്തിൽ നിൻ്റെ കുടുംബവും ഉണ്ടായിരിക്കും. കൊറോണയ്ക്ക് ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ല. നീ ചെയ്തത് തെറ്റായിപ്പോയെന്ന് അന്ന് വിലപിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. അതോർമ്മയിലിരിക്കട്ടെ. സകല മലയാളികളും, ഒപ്പം കേരളവും നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നവർ മാത്രമേ CMDRF ന് എതിരേ വ്യാജപ്രചരണം നടത്തൂ എന്ന കാര്യം ഓർത്താൽ നന്ന്.

Advertisements