പ്രതിപക്ഷ പാർട്ടികളുടെ കുത്തും മറ്റു പ്രതിസന്ധികളും ഉണ്ടായിട്ടും കേരള ജനതയെ പട്ടിണി കിടക്കാൻ അനുവദിക്കില്ല എന്നതു കേരള സർക്കാരിൻ്റെ കരുതലും നിശ്ചയദാർഢ്യവും ആണ്

76
Jayaprakash T R
ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്
ഇന്നലത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. ഇപ്പോഴിത് ഓർമ്മിക്കാനൊരു കാര്യമുണ്ട്. സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ വിഷമിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കില്ല എന്ന അർത്ഥത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ കുറേ ദിവസങ്ങളായി സംസാരിക്കുന്നത്. ഇതു കേട്ട് കേരളത്തിലെ ജനങ്ങളിൽ പലരും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ – പലവ്യഞ്ജന കിറ്റ് വിതരണം നടക്കുമോ എന്ന് സംശയിച്ചിട്ടുണ്ടാകാം. എന്നാൽ ഇത്തരം എല്ലാ സംശയങ്ങളും തകർത്തെറിഞ്ഞ് കേരള സർക്കാർ വകയായുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടങ്ങിയ ആദ്യ ദിവസം തന്നെ 14 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഇനി വരുന്ന 4 ദിവസങ്ങൾക്കുള്ളിൽ ബാക്കിയുള്ള കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ വിതരണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്. എന്നാൽ എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത് കേരള സർക്കാർ നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റിലെ ഭക്ഷ്യസാധനങ്ങളുടെ നീണ്ട നിരയാണ്. പത്തു കൂട്ടം സാധനങ്ങൾ എന്നു പറഞ്ഞു തുടങ്ങിയിട്ട് മൊത്തം 16 കൂട്ടം പലചരക്കു സാധനങ്ങൾ ചേർത്തുള്ള കിറ്റാണ് പിണറായി സർക്കാർ കേരളത്തിലെ ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നത്. അതും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് സാധന സാമഗ്രികൾ എത്തിക്കാൻ ഉപയോഗിച്ചിരുന്ന റോഡിൽ, കർണാടകത്തിലെ BJP സർക്കാർ അവിടത്തെ കോൺഗ്രസുകാരുടെ സപ്പോർട്ടോടുകൂടി മണ്ണിട്ട് ഗതാഗതം തടഞ്ഞ ഈ അവസരത്തിലും …!!!
1) സൺ ഫ്ലവർ ഓയിൽ – 1 ലിറ്റർ
2) ഉപ്പ് – 1 കിലോ
3) വെളിച്ചെണ്ണ – അര ലിറ്റർ
4) ആട്ട- 2 കിലോ
5) റവ – 1 കിലോ
6) ചെറുപയർ – 1 കിലോ
7) കടല – 1 കിലോ
8) സാമ്പാർ പരിപ്പ് – കാൽ കിലോ
9) കടുക് – 100 ഗ്രാം
10) ഉലുവ – 100 ഗ്രാം
11) മല്ലി- 100 ഗ്രാം
12) സോപ്പ് – 2 എണ്ണം
13) ഉഴുന്നുപരിപ്പ് – 1കിലോ
14) മുളക് പൊടി – 100 ഗ്രാം
15) പഞ്ചസാര – 1 കിലോ
16) തേയില – കാൽ കിലോ
ഇത്രയുമാണ് കേരള സർക്കാർ നൽകുന്ന സൗജന്യകിറ്റിലുള്ളത്. പ്രതിപക്ഷ പാർട്ടികളുടെ തൊഴുത്തിൽ കുത്തും മറ്റു പല പ്രതിസന്ധികളും ഉണ്ടായിട്ടും കേരള ജനതയെ പട്ടിണി കിടക്കാൻ അനുവദിക്കില്ല എന്ന കേരള സർക്കാരിൻ്റെ കരുതലും നിശ്ചയദാർഢ്യവും കണ്ട് സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറയുകയാണ്.
അല്ലയോ മുഖ്യമന്ത്രീ..
പ്രിയ സഖാവേ.. ഹൃദയത്തിൽ നിന്നൊരു ലാൽ സലാം.
Advertisements