ദൈവം ഇല്ലെന്ന് തെളിയിക്കാൻ രണ്ടേ രണ്ട് കാര്യങ്ങൾ നോക്കിയാൽ മതി

401

Jayaraj Panamanna എഴുതുന്നു

ദൈവം ഇല്ലെന്ന് തെളിയിക്കാൻ…. രണ്ടേ രണ്ട് കാര്യങ്ങൾ നോക്കിയാൽ മതി…

(1 )ദൈവവും ദൈവത്തിന്റെ ഇരിപ്പിടമായ മതവും എങ്ങനെ ഉണ്ടായി….?

(2)ആ ദൈവവും മതവും ഇവിടെ കാലാകാലങ്ങളായി എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്…..?

എന്നീ രണ്ട് കാര്യങ്ങൾ മാത്രം നോക്കിയാൽ മതി തലച്ചോർ പണയം വക്കാത്തവന് കാര്യം പിടികിട്ടും.

സമൂഹത്തിൽ തിൻമ്മയുടെ മൊത്ത വിതരണമായിരുന്നു നൂറ്റാണ്ടുകളായി ദൈവവും ദൈവത്തിന്റെ ഇരിപ്പിടമായ മതവും ചെയ്ത് കൊണ്ടിരുന്നത്….

നരബലി, മൃഗബലി, സതി, ജന്മി കുടിയാൻ, സംബന്ധം, ബഹുഭാര്യാത്ത്വം, വിധവാ സന്ന്യാസം, നിർബന്ധിത സന്യാസ ജീവിതം,
ഉടമഅടിമ, (അടിമത്തം)ഉച്ചനീചത്വം, (തൊട്ടുകൂടായ്മ്മ, തീണ്ടിക്കൂടായ്മ്മ )അവർണ്ണ സവർണ്ണ വേർതിരിവ്, ( അടിയളവ്) വംശീയ വെറികൾ,വർഗ്ഗീയ കലാപങ്ങൾ ,എല്ലാം മതത്തിന്റെ മാത്രം ഉൽപ്പന്നങ്ങളാണ്……..

സമൂഹത്തിലെ സാധാരണക്കാരും ദരിദ്രരും ചീഞ്ഞ വളത്തിൽ ആണ് മതം പടർന്ന് വളർന്നത്…. ഇപ്പോഴും വളരുന്നത്……

മനുഷ്യന്റെ ഭയം മാത്രമാണ് മതത്തെ പടർത്തിയത്….
ഭയമാണ് ഭക്തി…..

ഭയം മാത്രമാണ് ഭക്തി….

ജീവിത പ്രതിസന്ധികളോടുള്ള ഭയം….

ആദ്യന്തികമായി മരണഭയം……..

ദുരന്തം ഓരോ വീട്ടിലും…. ഓരോ മനുഷ്യനിലും….. വിരുന്നിന്നെത്തുക തന്നെ ചെയ്യും ഇന്നല്ലെങ്കിൽ നാളെ…… ജീവിത പ്രതിസന്ധിയായി, രോഗമായി, അപകടമായി, കലഹമായി, കലാപമായി, ആക്രമണമായി, പ്രകൃതിദുരന്തമായി അതുമല്ലെങ്കിൽ ആത്മഹത്യയായി…. ഒടുവിൽ മരണമെന്ന മഹാസത്യത്തെ പുൽകുക തന്നെ ചെയ്യും.
(അതാണ് പ്രകൃതി നിയമം……)

ആണെന്നോ, പെണ്ണെന്നോ,…..
വിശ്വാസിയെന്നോ, അവിശ്വാസിയെന്നോ ,…….ക്രൂരനെന്നോ, കാരുണ്യവാനെന്നോ,……. വേശ്യയെന്നോ, പതിവ്രതയെന്നോ,…… കള്ളനെന്നോ, സത്യസന്ധനെന്നോ,…… കൊള്ളക്കാരനെന്നോ ,ദാനശീലനെന്നോ,….. ഭീകരനെന്നോ,രക്ഷകനെന്നോ,…… ഒരു വകതിരിവുമുണ്ടാകില്ല പ്രകൃതിക്ക്……

കാലത്തിന്റെ തേരിലേറി കുതിക്കുമ്പോൾ പ്രകൃതിക്ക് മുന്നിൽ … സകലതും…. സർവ്വതും….. സമം.

അതിനെ ഒരു നിമിഷം പോലും തടയുവാൻ കഴിവുള്ള ദൈവമൊന്നും ഈ പ്രപഞ്ചത്തിലില്ല……

എനി ഉണ്ടാകുകയുമില്ല…….

നിശ്ചലമായി കിടക്കുന്ന ഒരു ഇല അനക്കാൻ ദൈവത്തിന് (പ്രാർത്ഥന കൊണ്ട്)കഴിയില്ല…..

അനങ്ങുന്ന ഒരു ഇലയെ നിശ്ചലമാക്കാനും ദൈവത്തിന് കഴിയില്ല….

കാരണം…

ഇന്നത്തേതിലും ഏറെ പരിമിത അറിവും ബുദ്ധിയും മാത്രം ഉണ്ടായിരുന്ന മണ്ടൻമ്മാരായ നമ്മുടെ പൂർവ്വീകരുടെ തലച്ചോറിൽ ഉൽഭവിച്ച മൂഡതയാണ് ദൈവവും ദൈവത്തിന്റെ ഇരിപ്പിടമായ മതവും….. തലച്ചോർ എന്ന അവയവം ഉപയോഗിക്കാത്ത വിഡ്ഢികൾ ഇന്നും ആ ഭീകര ദയനീയ മൂഢഫലിതം തലച്ചോറിൽ ചുമക്കുന്നുവെന്ന് മാത്രം……

ഇതെഴുതാൻ 41 വയസ്സുവരെ ഞാൻ ജീവിച്ചിരുന്നത് യാദൃശ്ചികത ഒന്നു കൊണ്ട് മാത്രമാണ്……

യാദൃശ്ചികത……