ശ്രീനിവാസൻ, താങ്കൾ ഇപ്പോൾ ഒരു മണ്ടനല്ല പഠിച്ച കള്ളനാണ്

93

Jayarajan Jayarajan C N

ശ്രീനിവാസൻ, താങ്കൾ ഇപ്പോൾ ഒരു മണ്ടനല്ല പഠിച്ച കള്ളനാണ്.. ! മൂന്ന് ദിവസങ്ങൾക്ക് മുൻപ് പത്രങ്ങൾക്ക് നൽകിയ മറുപടിയിൽ ശ്രീനിവാസൻ പറഞ്ഞത് കോളേജിൽ പഠിക്കുന്ന കാലത്ത് രാഷ്ട്രീയമൊന്നുമറിയില്ലായിരുന്നു എന്നും എസ്എഫ്ഐ കെ എസ് യു, എ ബി വി പി എന്നിവയിലൊക്കെ ബുദ്ധി വെക്കുന്നതിനനുസരിച്ച് മാറി മാറി ചേർന്നിട്ടുണ്ട് എന്നും ശാഖയിൽ പോയിട്ടില്ല എന്നും ആയിരുന്നു. ഏറ്റവും ബുദ്ധി കൂടിയപ്പോൾ എ ബി വിപിയിൽ എത്തി എന്ന് ശ്രീനിവാസൻ പറയുമ്പോൾ ആ ബുദ്ധിയുടെ ഗുണപരമായ സവിശേഷത വ്യക്തമായി കഴിഞ്ഞു. അതിൽ നിന്നും ട്വന്റി ട്വന്റിയിലെ കൊമ്പിലേക്ക് ചാടിയ അതിബുദ്ധിയും നമുക്ക് മനസ്സിലാവും. തന്റെ ഭൂതകാലം മണ്ടത്തരത്തിന്റേതാണ് എന്നു പറയുന്ന ശ്രീനിവാസൻ ഇന്ന് ക്രു)ബുദ്ധിമാനും ( കു) തന്ത്രശാലിയുമാണ് എന്ന് പറയാതെ തന്നെ നമുക്കറിയാം…

മണ്ടൻ പ്രയോഗം ശ്രീനി നടത്തുന്നത് ആദ്യമായിട്ടല്ല. ദിലീപ് ഇങ്ങിനെ ഒരു മണ്ടത്തരം കാണിക്കില്ല എന്നാണ് ദിലീപ് റിമാൻഡിൽ കഴിയുന്ന സമയത്ത് ശ്രീനി പറഞ്ഞത്. ശ്രീനിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കേവലം മണ്ടത്തരങ്ങൾ മാത്രമാണ് …. ഇത്തരം കാര്യങ്ങൾ അബദ്ധം പറ്റാതെ ചെയ്യണമെന്നാണോ ശ്രീനി വിവക്ഷിച്ചതെന്നറിയില്ല. ദിലീപ് നിരപരാധിയാണെന്ന് പറയുമ്പോൾ എന്താണ് ആ വാക്കു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശ്രീനിയോട് ആരും ചോദിക്കില്ല. കാരണം അദ്ദേഹതിന്റെ ആവശ്യം ദിലീപിനെ രക്ഷിക്കുക എന്നതു മാത്രമാണ് എന്നു നമുക്കറിയാം. കാരണം ശ്രീനി ആ പഴയ മണ്ടൻ ശ്രീനി അല്ല.രാഷ്ട്രീയക്കാർ ചൂഷണക്കാരാണ് എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന ശ്രീനിവാസൻ അതേ നാവു കൊണ്ട് നിനിമയിൽ സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നില്ല എന്നു പറഞ്ഞിട്ടുണ്ട്..!

നടി ചൂഷണം ചെയ്യപ്പെടുന്നത് അവർ അതിന് സമ്മതിച്ചിട്ടാണ് എന്ന ഭയങ്കര സിദ്ധാന്തവും ശ്രീനി പറയുമ്പോൾ നാൽപ്പത് വർഷത്തിലധികം സിനിമാ പരിചയമുള്ള അദ്ദേഹം ഇപ്പോൾ അതി ബുദ്ധിമാൻ തന്നെയാണ് എന്നു പറയാതിരിക്കാൻ പറ്റില്ലല്ലോ. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് പൾസർ സുനിക്ക് ദിലീപ് കൊടുത്തതെന്ന് പറയും നേരം ഒന്നരപ്പൈസ ചെലവാക്കാൻ ദിലീപ് തയ്യാറാവില്ല എന്നായിരുന്നു ശ്രീനി പറഞ്ഞത്. കുറുക്കന്റെ ബുദ്ധി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത് ശ്രീനിയെ ശ്രദ്ധിച്ചു നോക്കിയാൽ കാക്കാൻ പറ്റും.ഇതിവിടം കൊണ്ടു തീരുന്നില്ല.ഒരു സിനിമയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്ക്ലബ്ബിൽ വെച്ചു നടന്ന വാർത്താസമ്മേളന വേളയിൽ പത്രക്കാർ ശ്രീനിയോട് നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ ബ്രോയ്ലർ ചിക്കനെ കുറിച്ച് ക്ലാസ് എടുത്ത് സ്വതസിദ്ധമായ കള്ളച്ചിരി ചിരിക്കുകയായിരുന്നു ശ്രീനി ചെയ്തത്. അപ്പോൾ കുറുക്കന്റെ ബുദ്ധി എന്നു പറഞ്ഞാൽ പോരാ.അതേ ശ്രീനി താങ്കൾ പഴയ പഠിക്കുന്ന കാലത്തെ മണ്ടനല്ല മറിച്ച് പഠിച്ച് പയറ്റിത്തെളിഞ്ഞ കള്ളനാണ് .