Connect with us

കാനഡക്കാരൻ അക്ഷയകുമാരന് ഇന്ത്യൻ കർഷകരെ അപമാനിക്കുന്നതിന് ആരാണ് അനുവാദം കൊടുത്തത് ?

ഭാരതത്തിലെ പൗരനാകുന്നതിനേക്കാൾ നല്ലത് കാനഡയിലെ പൗരത്വമാണ് എന്നു കരുതുന്നവന് ഇന്ത്യയിൽ അന്നം വിളയുന്നതെങ്ങിനെ എന്നത് അവനെ അലട്ടേണ്ട കാര്യമില്ല എന്നതുറപ്പാണ്

 34 total views

Published

on

Jayarajan Jayarajan C N

അക്ഷയ കുമാറും റിഹാനയും കനി കുസൃതിയും ..

കാനഡക്കാരൻ അക്ഷയ കുമാരൻ ഇന്ത്യൻ കർഷകരെ അപമാനിക്കുന്നതിന് ആരാണ് അനുവാദം കൊടുത്തത്?
ഭാരതത്തിലെ പൗരനാകുന്നതിനേക്കാൾ നല്ലത് കാനഡയിലെ പൗരത്വമാണ് എന്നു കരുതുന്നവന് ഇന്ത്യയിൽ അന്നം വിളയുന്നതെങ്ങിനെ എന്നത് അവനെ അലട്ടേണ്ട കാര്യമില്ല എന്നതുറപ്പാണ്. ഇവനെ പോലുള്ളവർ ദേശീയതയെ കുറിച്ച് പറയുമ്പോൾ അതെത്രത്തോളം വലിയ അശ്ലീലമായി മാറുന്നുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ.ഇനി റിഹാനയും ഇവനും തമ്മിലുള്ള വ്യത്യാസം ഇന്നാട്ടിലെ കറുത്ത നിറമുള്ളവരും മനുഷ്യത്വമുള്ളവരും മനസ്സിലാക്കിയിരിക്കണം.

Image result for akshay kumar canadian1990കളുടെ തുടക്കത്തിൽ അക്ഷയ് കുമാറിന് ഇക്കേ പേ ഇക്ക എന്ന സിനിമയിൽ നായികയായി വന്നത് നമുക്കറിയാവുന്ന ഭാനുപ്രിയ എന്ന നടിയുടെ സഹോദരി ശാന്തി പ്രിയ ആയിരുന്നു. നമ്മുടെ ദക്ഷിണേന്ത്യയിലെ പല നടിമാരെയും പോലെ ശാന്തി പ്രിയയും കറുത്ത നിറക്കാരി ആയിരുന്നു. ഈ സിനിമയിൽ മോഡേൺ വസ്ത്രമണിയുന്ന നായികയുടെ വേഷമായിരുന്നതിനാൽ ഇവർക്ക് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ അണിയേണ്ടതുണ്ടായിരുന്നു.. ഇതിനൊപ്പം തൊലിയുടെ നിറമുള്ള സ്റ്റോക്കിങ്ങ്സ് കൂടി അവർക്ക് ഇടേണ്ടി വന്നിരുന്നു. അപ്പോൾ നടിയുടെ മുട്ടുകൾ കൂടുതൽ കറുത്തതായി തോന്നിക്കപ്പെട്ടു.

നടിയുടെ കാൽമുട്ടിൽ ചോര കട്ട പിടിച്ചു കിടക്കുന്നു എന്ന് പറഞ്ഞു പല തവണ അക്ഷയ കുമാരൻ ആളുകളുടെ മുന്നിൽ വെച്ച് നടിയെ പരിഹസിച്ചു കൊണ്ടേയിരുന്നു . ഇതിൻ്റെ ഫലമായി നടി ഡിപ്രഷനിലേയ്ക്ക് പോവുകയും എന്നത്തേയ്ക്കുമായി ബോളിവുഡ് ഉപേക്ഷിക്കുകയും ചെയ്തു. അതേ സമയം റിഹാന ചെയ്തത് എന്തായിരുന്നു? കറുത്ത സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക് ഇടുന്നതിനെ വംശീയമായി അധിക്ഷേപിക്കുന്ന രീതി അവിടത്തെ വരേണ്യവർഗ്ഗത്തിന്നുണ്ടായിരുന്നു .ഇതിനെതിരെ റിഹാന ആഞ്ഞടിച്ചത് അവർ ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക് ഇടുന്നതിന് പുറമേ കറുത്തവർക്കായി ലിപ്സ്റ്റിക് കാംപയിൻ നടത്തി.. പിന്നീട് ഇത് റിഹാന ലിപ്സ്റ്റിക് എന്നൊരു ബ്രാൻ്റിന് പിറവി നൽകുകയും ചെയ്തു.

May be an image of 1 personകറുത്തവരുടെ ആത്മാഭിമാനത്തിൻ്റെയും വെളുത്തവരുടെ വരേണ്യ ബോധത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിൻ്റെയും പ്രതീകമായി ഈ ചുവന്ന ലിപ്സ്റ്റിക് മാറി.. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ കനി കുസൃതി ചുണ്ടത്ത് റിഹാനയുടെ ബ്രാൻ്റ് ലിപ്സ്റ്റിക് അണിഞ്ഞു കൊണ്ടാണ് വന്നത്. ആ ലിപ്സ്റ്റിക് എന്തിനാണ് നിലകൊള്ളുന്നതെന്ന് പഠിക്കാൻ കനി കുസൃതി പിന്നീട് ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തു.

May be an image of 1 personവരേണ്യവർഗ്ഗ നിലപാടുകളുമായി കാനഡക്കാരൻ ഭാരത കർഷകസമരത്തിന് എതിരാവുന്നതും റിഹാനയയും കനിയും അദ്ധ്വാനിക്കുന്ന കർഷക ജനവിഭാഗങ്ങളുടെ ഭാഗമാകുന്നതും അവരവരുടെ നിലപാടുകളുമായി ബന്ധപ്പെട്ടാണ്. കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിഹാനയുടെയും കനിയുടെയും നിലപാടുകൾ ഉയർത്തിപ്പിടിക്കുക … അക്ഷയ കുമാരന്മാരെ തള്ളിക്കളയുക

 35 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement