കുട്ടികൾ ചരിത്രം പഠിക്കേണ്ട, ഐതിഹ്യങ്ങൾ പഠിച്ചാൽ മതി !

459

Jayarajan Jayarajan C N എഴുതുന്നു 

തെരഞ്ഞെടുപ്പ് തിളച്ചു മറിയുമ്പോൾ ഒൻപതാം ക്ലാസ്സിലെ പുസ്തകത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠം നീക്കം ചെയ്യുന്നു…

(ഏതാണ്ട് രണ്ടാഴ്ച മുൻപ് പത്താം ക്ലാസ്സിലെ സോഷ്യൽ സയൻസ് പുസ്തകത്തിലെ democracy and diversity, popular struggles and movements, challenges in democracy എന്നീ അദ്ധ്യായങ്ങൾ NCERT ഒഴിവാക്കുന്നുവെന്ന വാർത്ത the quint എന്ന മാദ്ധ്യമം റിപ്പോർട്ടു ചെയ്തിരുന്നു… )

എൻ സി ഇ ആർ ടി ഇത്ര ധൃതി പിടിച്ച് democracy in the contemporary world എന്ന പാഠം നീക്കം ചെയ്യുന്നത്

Jayarajan Jayarajan C N
Jayarajan Jayarajan C N

എന്തിനെന്നുള്ളത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്…

ഇത്തരം തീരുമാനമെടുത്തത് NCERT യുടെ ഒരു ആദ്യന്തര പാനൽ ആയിരുന്നു ..അതിൽ ആകട്ടെ ഒരു വിദഗ്ദ്ധൻ പോലും ഇല്ലായിരുന്നു.

ഈ പാഠം നീക്കം ചെയ്തതിന് ഒരു വിശദീകരണവും NCERT നടത്തുന്നില്ല.. 2005 ൽ NCERT പുസ്തകം തയ്യാറാക്കാനുണ്ടായിരുന്ന ഹരി വാസുദേവനെ പോലെയുള്ള ചരിത്രകാരന്മാർ ഇത്തരത്തിൽ ജനാധിപത്യത്തെ കുറിച്ചുള്ള പാഠങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ നീക്കം ചെയ്യുന്നത് ആശങ്കയോടെയാണ് കാണുന്നത്. ഈ പാഠം തയ്യാറാക്കിയവരോടൊന്നും ചർച്ച ചെയ്തില്ല എന്ന കാര്യവും അദ്ദേഹം മാദ്ധ്യമക്കൾക്ക് മുന്നിൽ ചൂണ്ടിക്കാട്ടി…

എന്താണ് ആ പാഠത്തിലെ കുഴപ്പം?

അതിൽ ഇന്ത്യയെ കുറിച്ചൊരു പരാമർശവും ഇല്ല. മറ്റു ചില രാജ്യങ്ങളിൽ ജനാധിപത്യ പ്രക്രിയ പുരോഗമിച്ചതിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത് ..

ഉദാഹരണത്തിന് 1973 ൽ ചിലിയിൽ അലൻഡെ സർക്കാരിനെ സൈനിക അട്ടിമറി നടത്തിയ പിനോഷെയെ അമേരിക്ക പിന്തുണക്കുന്ന കാര്യം പറയുന്നുണ്ട്… പിനോഷേ തന്റെ 17 കൊല്ലത്തെ ഭരണത്തിനിടയിൽ അലൻഡെയെ പിന്തുണയ്ക്കുന്നവരെ പീഡിപ്പിച്ചതും കൊന്നൊടുക്കിയതും നിരവധി പേർ അപ്രത്യക്ഷരായതും ഒക്കെ പറയുന്നുണ്ട്.. ഒടുവിൽ പിനോഷെക്കെതിരെ ജനങ്ങൾ ജനാധിപത്യപരമായി ചെറുത്തു നിൽപ്പ് ആരംഭിച്ചതും 1988ലെ റഫറണ്ടത്തിൽ പിനോഷേ പരാജയപ്പെട്ടതും പറയുന്നുണ്ട്..

മറ്റൊന്ന് പോളണ്ടിൽ ലെനിൻ ഷിപ് യാർഡിൽ ഒരു വനിതാ ക്രെയിൻ ഓപ്പറേറ്ററെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭമുണ്ടാവുന്നതും ലേ വലേസയുടെ നേതൃത്വത്തിൽ സ്വതന്ത്ര ട്രേഡ് യൂണിയൻ അവകാശങ്ങൾ നേടുന്നതും ഒക്കെയാണ് ..

1950കൾ മുതൽ ലോകത്ത് ജനാധിപത്യം വിവിധ ഘട്ടങ്ങളിലൂടെ വികസിക്കുന്നതിനെ കുറിച്ച് ”നീക്കിയ പാഠം” പരാമർശിക്കുന്നു — കൂട്ടത്തിൽ പാക്കിസ്ഥാനിലെയും മ്യാൻമറിലെയും നേപ്പാളിലെയും ജനാധിപത്യം കൂടി പരാമർശിക്കുന്നു….

ഈ പാഠത്തിനെന്തായിരുന്നു കുഴപ്പം?

പാക്കിസ്ഥാനോടുള്ള വിരോധമായിരുന്നെങ്കിൽ ആ ഭാഗം ഒഴിവാക്കി ബാക്കി പഠിപ്പിക്കാൻ അനുവദിക്കാമായിരുന്നില്ലേ?

അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്…

ജനാധിപത്യം എന്ന പദം ഫാസിസ്റ്റുകൾക്ക് അസഹ്യമാകുനത് സ്വാഭാവികമാണ്.. വിശേഷിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾ പെരുവഴിയിൽ ജനങ്ങളാൽ വിലയിരുത്തപ്പെടുമ്പോൾ …

അലൻഡെയെ കുറിച്ചുള്ള പാഠം ഒഴിവാക്കി എന്നതിലൂടെ തങ്ങളുടെ അമേരിക്കൻ വിധേയത്വം കൂടി ഫാസിസ്റ്റ് ഭരണകൂടം വെളിപ്പെടുത്തിയിരിക്കുന്നു…

ഇതൊരു സൂചനയാണ്… കുട്ടികൾ ചരിത്രം പഠിക്കേണ്ട , ഐതിഹ്യങ്ങൾ പഠിച്ചാൽ മതി…. കുട്ടികൾ ജനാധിപത്യത്തെ കുറിച്ചറിയേണ്ട , അമേരിക്കൻ ആധിപത്യത്തെ ബഹുമാനിക്കാൻ പഠിച്ചാൽ മതി….

അനുസരണയുടെ രാഷ്ട്രീയവും വെറുപ്പിന്റെ സംസ്കാരവും ആവശ്യപ്പെടുന്ന ഫാസിസത്തിന്റെ നാളുകളിൽ ജനാധിപത്യ ചിന്തകൾ അനാവശ്യങ്ങളാവുന്നു…

Advertisements