2017 മുതൽ ഈ പുസ്തകം യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്, കഴിഞ്ഞ ദിവസം വരെ എബിവിപി ഇക്കാര്യം ഉന്നയിച്ചിട്ടില്ല, അതെന്തു കൊണ്ടാണ് ?

46

ജയരാജൻ

അരുന്ധതി റോയിയുടെ പുസ്തകം പിൻവലിക്കുമ്പോൾ .

തമിഴ്നാട്ടിലെ തിരുനെൽവേലിയിലുള്ള മനോന്മനീയം സുന്ദരാനർ സർവ്വകലാശാലയിെൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ അരുന്ധതി റോയിയുടെ walking with the comrades എന്ന പുസ്തകം പഠിക്കാൻ ഉൾപ്പെടുത്തിയിരുന്നു .വനങ്ങളിലുള്ള മാവോയിസ്റ്റ് താവളങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷം അരുന്ധതി റോയി തയ്യാറാക്കിയതാണ് ഈ രചന

ഇതിനെതിരെ ഇപ്പോൾ എ ബി വി പി രംഗത്തു വരികയും പ്രതിഷേധം ശക്തപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തപ്പോൾ വൈസ് ചാൻസലർ പിച്ചു മണി ഈ പുസ്തകം പിൻവലിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത് .മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നു എന്ന എബിവിപി യുടെ ആരോപണം വൈസ് ചാൻസലർ അംഗീകരിച്ചു.എന്നാൽ ഇവിടെ ചിന്തിക്കേണ്ട ചില വിഷയങ്ങളുണ്ട്. 2017 മുതൽ ഈ പുസ്തകം യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്… കഴിഞ്ഞ ദിവസം വരെ എബിവിപി ഇക്കാര്യം ഉന്നയിച്ചിട്ടില്ല … അതെന്തു കൊണ്ടാണ്? 2011 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇവിടെ ഈ രാജ്യത്ത് വായനക്കാരുടെ ഇടയിൽ തന്നെ ഉണ്ടായിരുന്നു. ഇതു വരെ സംഘപരിവാർ ഈ പുസ്തകത്തിനെതിരെ പ്രതിഷേധിച്ചിട്ടില്ല ..

പത്തു കൊല്ലം മുൻപ് 2010ൽ ഔട്ട്ലുക്ക് മാഗസിനിൽ നീണ്ട ഒരു ഉപന്യാസമായിട്ടാണ് ഈ രചന ആദ്യം പ്രത്യക്ഷപ്പെട്ടത് – സംഘ പരിവാർ ശക്തികളിലൊരു അവതാരവും ഇതിനെതിരെ ഇന്നുവരെ ശബ്ദമുയർത്തിയിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് ഒറ്റക്കാര്യം മാത്രമാണ്.സംഘ പരിവാർ വിഭാഗങ്ങൾ തങ്ങളുടെ രാഷ്ട്രീയ , പ്രാദേശിക സങ്കുചിത ആവശ്യങ്ങൾ സംബന്ധിയായി കാണിച്ചു കൂട്ടുന്ന ധാർഷ്ട്യം മാത്രമാണിതൊക്കെ. ഇതു കൊണ്ട് മാവോയിസ്റ്റുകൾക്കോ അരുന്ധതി റോയിക്കോ ഒന്നും സംഭവിക്കില്ലല്ലോ. – മാത്രമല്ല , പുസ്തകം പിൻവലിച്ചതു കൊണ്ട് യൂണിവേഴ്സിറ്റിയിലെ കുട്ടികൾ ഈ പുസ്തകം നന്നായി വായിക്കാൻ തുടങ്ങും! ( പഠിപ്പിച്ച് ബോറടിപ്പിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പുസ്തകം കുട്ടികൾ തുറന്നു നോക്കില്ലായിരുന്നു!) അക്ഷരങ്ങൾ അഗ്നിയാണ് … രമണൻ വരെ ഒളിവിൽ ഇരുന്ന് വായിച്ച മലയാളിക്ക് ഇതറിയാം…