“മമ്മുക്ക ഓടിവന്നു കെട്ടിപ്പിടിച്ചു , മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
264 VIEWS

‘പൊന്നിയിന്‍ സെല്‍വന്‍’ പ്രൊമോഷന്റെ വേദിയില്‍ മണി രത്‌നത്തെയും നടന്‍ പ്രഭുവിനെയും അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മണി രത്‌നം, പ്രഭു, കമല്‍ ഹാസന്‍, രജനികാന്ത്, എആര്‍ റഹ്മാന്‍, വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ തുടങ്ങിയ വന്‍ താരനിരയുണ്ടായിരുന്ന പരിപാടിയിലായിരുന്നു ജയറാമിന്റെ പ്രകടനം.’പൊന്നിയിന്‍ സെല്‍വനി’ല്‍ ആഴ്‌വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.മണിരത്‌നത്തിന്റെ ആവശ്യപ്രകാരമാണ് സ്റ്റേജില്‍ കയറിയതെന്നും അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് അനുകരിച്ചതെന്നും ജയറാം പറഞ്ഞു. വീഡിയോ വൈറലായതിന് ശേഷം എവിടെ ചെന്നാലും മണി രത്‌നത്തെ അനുകരിക്കണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നതെന്നും വീഡിയോ കണ്ട് മമ്മൂട്ടി പ്രശംസിച്ചുരുന്നുവെന്നും ജയറാം ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് ന്യൂസിനോട് പ്രതികരിച്ചു. ജയറാമിന്റെ വാക്കുകൾ

‘ട്രെയ്‌ലര്‍ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി. ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമോയെന്ന് മണിരത്‌നം ചോദിച്ചു. കഥ പറഞ്ഞാല്‍ എനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. സ്റ്റേജില്‍ വച്ച് നടന്‍ പ്രഭുവിന്റെ സമ്മതം വാങ്ങിയാണ് അത് ചെയ്തത്. വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക. ഓടി വന്ന് കെട്ടിപ്പിടിച്ച് ‘തകര്‍ത്തടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു’ എന്ന് പറഞ്ഞു. അല്‍പ്പം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രോജക്ടറില്‍ ഇത് തന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നത്. മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക’ – ജയറാം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ