സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിൽ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നു. നവാഗതനായ വിഷ്ണുശശിശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ചിത്രം നിര്‍മ്മിച്ചത് ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്നാണ്. മികച്ച അഭിപ്രായങ്ങൾ നേടുന്ന ചിത്രം കേരളത്തിന്റെ കാന്താര എന്നാണു പലരും വിശേഷിപ്പിക്കുന്നത്.
ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുന്നത് അയ്യപ്പ ഭക്തൻ കൂടിയായ നടൻ ജയറാം ആണ്. ചിത്രം കണ്ടു കണ്ണുനിറഞ്ഞു എന്നും ചിത്രം കണ്ടിറങ്ങിയപ്പോൾ നിർമ്മാതാക്കളിൽ ഒരാളായ ആന്റോ ജോസഫിനെ വിളിച്ചുവെന്നും കുറേനേരത്തേയ്ക് ഒന്നും പറയാൻ സാധിച്ചില്ല എന്നുമാണ് ജയറാം പറയുന്നത്. മുടങ്ങാതെ അയ്യപ്പദശനം നടത്തുന്ന ജയറാം മറ്റൊരു വാഗ്ദാനം മുന്നോട്ടു വച്ചു . മലയാളത്തിൽ മമ്മൂട്ടി പറയുന്ന ആമുഖം ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ താന്‍ പറഞ്ഞു കൊള്ളാമെന്ന വാഗ്ദാനം ആണ് ജയറാം മുന്നോട്ടു വെച്ചത്.