പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവൽ. കൽക്കിയുടെ അതേപേരിലുള്ള നോവൽ ആണ് മണിരത്നം തന്റെ സ്വപ്നപദ്ധതിയായി കണ്ടു സിനിമയാക്കിയത്.വിക്രം, കാർത്തി, ജയം രവി, ജയറാം ഐഷ്വര്യ റായ്‌, തൃഷ, ഐഷ്വര്യ ലക്ഷ്മി, തുടങ്ങി വമ്പൻ താരനിരയുമായിട്ടാണ് ചിത്രത്തിന്റെ വരവ്. ചിത്രത്തിൽ ആഴ്വാര്‍കടിയന്‍ നമ്പി’ എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ‘സെംബിയന്‍ മദേവി’ എന്ന കഥാപാത്രത്തിന്‍റെ ചാരനാണ് ഈ കഥാപാത്രം. ഇപ്പോഴിതാ സിനിമ സെറ്റിലെ തന്റെ അനുഭവങ്ങൾ തുറന്ന് പറയുകയാണ് നാടൻ ജയറാം. ബിഹൈന്റ വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ

“മണിരത്നത്തിന്റെ മാന്ത്രികതയാണ് പൊന്നിയിൻ സെൽവനെന്ന് ജയറാം പറയുന്നു. ജയം രവി, കാർത്തി, പാർത്ഥിപൻ, ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഈ അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നതിലാണ്. അരുൾമൊഴി വർമനായി ജയം രവിയിലേക്ക് എത്തിയത് എന്താണെന്ന് നമ്മൾ ചിന്തിക്കേണ്ട കാര്യം ഇല്ല. രാജാരാജ ചോളനായിട്ട് രാവിലെ വേഷം കെട്ടി രവി കാരവനിൽ നിന്നിറങ്ങി നടന്നു വരുമ്പോൾ കണ്ണ് പെടേണ്ട എന്ന് പറയും.”

“അത്രയും ഭംഗിയാണ് അദ്ദേഹത്തെ ആ വേഷത്തിൽ കാണാൻ. ചിത്രത്തിൽ ഓരോരുത്തരുടെയും വേഷവിധാനം അത് എടുത്ത് പറയേണ്ട ഒന്നാണ്, എന്റെ റോൾ കഴിഞ്ഞാലും പിന്നെയും കുറച്ച് അധികം നേരം ഞാൻ ലൊക്കേഷനിൽ തന്നെ നിൽക്കാറുണ്ട്, ഷൂട്ടിങ് കാണാൻ തന്നെ വളരെ മനോഹരമായിരുന്നു. ഐശ്വര്യയും തൃഷയും മറ്റു പലരും അണിഞ്ഞിരുന്നത് ഒർജിനൽ ആഭരണങ്ങൾ തന്നെയാണ്. കുന്ദവി ദേവിയായി തൃഷയാണ് അഭിനയിച്ചത്. സുന്ദര ചോഴന്റെ കൊട്ടാരം ഉണ്ട്, ആ കൊട്ടാരത്തിലെ സീൻ എടുക്കുമ്പോൾ കുന്ദവി ദേവി സിം​ഹാസനത്തിൽ ഇരിക്കുന്നുണ്ട്..”

“ഞാൻ ഇങ്ങനെ കുറേ നേരം അവരുടെ ആ ഭംഗി ആസ്വദിച്ച് നിന്നു, ഭം​ഗി അതിപ്പോൾ നമ്മൾ ആണിന്റെ ​ആയാലും പെണ്ണിന്റെ ആയാലും പ്രകൃതിയുടെ ഭം​ഗി ആയാലും ആസ്വദിക്കുമല്ലോ. ഒരുപാട് നേരം നോക്കുമ്പോൾ തൃഷയ്ക്ക് തെറ്റായി തോന്നേണ്ട എന്ന് കരുതി ഞാൻ പോയി പറഞ്ഞു, അമ്മാ.. നീങ്ക നല്ല ഭം​ഗിയായിരിക്കുന്നത് കൊണ്ടാണ് ഞാൻ നോക്കിയിരിക്കുന്നത്. മറ്റൊന്നും വിചാരിക്കരുതെന്ന്. അത്ര ആപ്റ്റ് ആണ് ആ കഥാപാത്രത്തിന് തൃഷ, പിന്നെ ഐശ്വര്യ റായുടെ ഭം​ഗി പറയേണ്ട കാര്യം ഇല്ലല്ലോ. ലോക സുന്ദരി എന്ന് പറഞ്ഞാലും മണിരത്നത്തിന്റെ ക്യാമറയുടെ മുന്നിൽ വരുമ്പോൾ അവർക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ട്. അതുപോലെ തന്നെ വന്ദിയ തേവനായി എന്റെ കൂടെയുള്ള കാർത്തിക്ക് പകരം വേറെ ആളില്ല എന്ന് തോന്നിപ്പോവും.”

“അതുപോലെ ഐഷ്വര്യ ലക്ഷ്മി ചെയ്ത പൂങ്കുഴലീ എന്ന കഥാപാത്രവും എടുത്ത് പറയേണ്ട ഒന്നാണ്. ഞാൻ വേദിയിൽ വെച്ച് മണിരത്നം സാറിനെ അനുകരിച്ചത് കണ്ട് ഐശ്വര്യ റായ് ഓടി വന്ന് ജയറാം, എക്സലന്റ് പെർഫോമൻസ് എന്ന് പറഞ്ഞു.”

 

Leave a Reply
You May Also Like

കൃതി സനോണെ അരികിൽ നിർത്തി പ്രഭാസ് വിവാഹ പ്രഖ്യാപനം നടത്തി

കൃതി സനോനെ അരികിൽ നിർത്തി പ്രഭാസ് വിവാഹ പ്രഖ്യാപനം നടത്തി ആദിപുരുഷിന്റെ പ്രീ-റിലീസ് ഇവന്റ് ഇന്നലെ…

‘ശ്രീകൃഷ്ണ പരുന്ത്’ മാന്ത്രികനായ കുമാരന്റെ കഥ

Navaneetha S Varma ആ കാലഘട്ടത്തിൽ ഇറങ്ങിയ മികച്ചൊരു ഹൊറർ സിനിമ ശ്രീ കൃഷ്ണ പരുന്ത്…

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

തയ്യാറാക്കിയത് രാജേഷ് ശിവ പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’ റിലീസിംഗിന് തയ്യാറെടുക്കുന്നു  വ്യഭിചാരവൃത്തി സ്ത്രീകൾക്ക് മാത്രം…

6 പതിറ്റാണ്ടുകളിൽ വിജയങ്ങളുള്ള ഒരേയൊരു സംവിധായകൻ

GladwinSharun പണ്ട് പുലി ആയിരുന്ന പല ഡയറക്ടർസും കാലത്തിനൊത്തു അപ്ഡേറ്റഡ് ആവാതെ പണ്ടത്തെ മേക്കിങ് സ്റ്റൈൽ…