നമ്മളൊന്നും കുറച്ചു നാൾ പുറത്തേക്കിറങ്ങിയില്ലെങ്കിൽ ഈ ഭൂമിയിൽ ഒന്നും നശിച്ചു പോകില്ല.

61
Jayaram Subramani
ചിരിക്കുന്നവരും ട്രോളുന്നവരും ഒന്ന് മനസ്സിലാക്കുക…പറയുന്നത് ആരായാലും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല.ഒട്ടനവധി സയന്റിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ദ്ധരും മറ്റനേകം അറിവുള്ളവരും വിശദമായ ചർച്ചകളിലൂടെയും മറ്റും ഉരുത്തിരിഞ്ഞ അഭിപ്രായസമന്വയത്തിന്റെ ബാക്കിപത്രമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിൽ രാഷ്ട്രീയം കാണുന്നവരോട്…ഇദ്ദേഹത്തിന്റെ വാക്കുകളെ പുച്ഛിക്കുന്നവരോട് ഒന്നു ചോദിച്ചോട്ടേ…..നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ബദൽ വഴികളുണ്ടോ ഈ മഹാമാരിയെ ചെറുക്കാൻ..? ഇതിലും നല്ല എന്തെങ്കിലും പ്രാക്റ്റിക്കൽ സജഷൻസ് മുന്നോട്ട് വയ്ക്കാൻ നിങ്ങൾക്കുണ്ടോ.
ഈ മഹാവ്യാഥിയെ പിടിച്ചു കെട്ടാനുള്ള ഒരേ ഒരു വഴി സോഷ്യൽ ഡിസ്റ്റെൻസിംഗ് ആണെന്നിരിക്കെ….എത്ര ബുദ്ധിമുട്ടുകൾ സഹിച്ചാലും അത് പാലിച്ചാൽ മാത്രമേ ഈയൊരു അവസ്ഥയിൽ നിന്ന് നമ്മുടെ രാജ്യവും നമ്മളും കര കയറുകയുള്ളൂ എന്ന സത്യം നമ്മൾ മനസ്സിലാക്കണം.
അല്ലെങ്കിൽ ഇന്ത്യ മറ്റൊരു ഇറ്റലിയോ ചൈനയോ അതിനപ്പുറമോ ആകാൻ ദിവസങ്ങൾ മതി.
ദൈനംദിന ചെലവുകൾ അന്നോടന്ന് ജോലിയെടുത്ത് നിറവേറ്റുന്ന ലക്ഷോപലക്ഷം ആളുകളുണ്ടിവിടെ….ഒന്നോ രണ്ടോ മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്ത് ഈ ലോക്ക്ഡൗൺ ആഘോഷമാക്കാൻ കഴിയാത്തവർ…ഒരു നേരത്തെ അന്നത്തിനു തെണ്ടുന്നവർ…!!ശരിയാണ്…അവരെയും ഓർക്കേണ്ടതുണ്ട് നമ്മൾ. ചേർത്തു പിടിക്കാതെ അകന്നു നിന്ന് അവരെയും പരിരക്ഷിക്കാൻ ഈ ലോക്ക്ഡൗണിന്റെ പരിധിയിൽ നിന്ന് നമ്മളോരോരുത്തരും ശ്രമിക്കണം.
പക്ഷേ ഓർക്കുക….ഇതല്ലാതെ..ഈ സോഷ്യൽ ഡിസ്റ്റൻസിംഗ് അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല നമുക്ക്…
ലോക്ക്ഡൗൺ കാലഘട്ടത്തിൽ പരിധികൾ ലംഘിച്ച് ചുറ്റിനടക്കാൻ മുതിരുന്ന ധീരർ ഒന്ന് മനസ്സിലാക്കുക….നിങ്ങൾ വീരശൂരപരാക്രമികളാകാം..കൊറോണയെ വരെ തോൽപ്പിക്കാൻ കെൽപ്പുള്ളവർ…മരിക്കാൻ ഭയമില്ലാത്തവർ..!!
പക്ഷേ നിങ്ങളുടെ ഈ ചെയ്തി നിങ്ങൾ മാത്രം ചത്തൊടുങ്ങുന്നതിൽ ഒതുങ്ങുന്നില്ല..ഒട്ടനവധി പേർക്ക് ഈ രോഗം വിതച്ചിട്ടാണ് നിങ്ങൾ ചാവുന്നത്. ചിന്തിക്കുക…ഈ ചുറ്റിക്കറങ്ങലൊക്കെ കഴിഞ്ഞ് നിങ്ങൾ തിരിച്ചെത്തുന്നത് നിങ്ങളുടെ കുടുംബത്തിലേക്ക് തന്നെയാണ്…അവിടെ നിങ്ങളെ കാത്തിരിക്കുന്നത് നിഷ്കളങ്കരായ നിങ്ങളുടെ കുടുംബാംഗങ്ങളാണ്.നിങ്ങൾ നിങ്ങളുടെ കറക്കങ്ങൾക്കിടയിൽ രോഗാണു വാഹകനായാൽ അത് നിങ്ങളിൽ നിന്ന് ഏറ്റു വാങ്ങുന്നത് നിങ്ങളുടെ ഭാര്യയും കുഞ്ഞുങ്ങളും മാതാപിതാക്കളും ഒക്കെയാണ്‌.നിങ്ങൾ മരിക്കുന്നതിനു മുൻപ് ഒരു പക്ഷേ നിങ്ങളാലേറ്റ രോഗാണു ബാധയേറ്റ് അവർ മരിച്ചേക്കാം..അതും നിങ്ങൾ കാണേണ്ടി വരും എന്നോർക്കുക.
അർഹിക്കുന്ന ഒരു ശവസംസ്കാരം പോലും സാധ്യമാകില്ല ഈ മഹാമാരി പടർന്നാൽ എന്നോർക്കുക.
ജനതയെ രക്ഷിക്കാൻ.ഈ രോഗാണുവ്യാപനത്തെ തടയാൻ.നിങ്ങളെ പോലെ സുരക്ഷിതമായി വീട്ടിലിരിക്കാൻ കഴിയാത്ത ഒട്ടനവധി ഡോക്ടർമാർ നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ.പോലീസ് ഉദ്യോഗസ്ഥർ.എന്നിങ്ങനെ ഒട്ടനവധി പേരുണ്ടിവിടെ.അവരുടെ അധ്വാനഭാരം കുറയ്ക്കാനെങ്കിലും നിങ്ങൾ ഒന്നൊതുങ്ങുക.നിങ്ങളെ അടക്കി നിർത്താനും ചട്ടം പഠിപ്പിക്കാനും അടിച്ച് ചന്തിയിലെ തോലു പൊളിക്കാനും അവർക്ക് ഈ അവസ്ഥയിൽ സമയമില്ല എന്നതോർക്കുക…സഹകരിക്കുക.
പ്രളയത്തിലും മറ്റ് സന്നിഗ്ദ്ധ ഘട്ടങ്ങളിലും നമ്മൾ പരസ്പരം കൈതാങ്ങായി കൈമെയ് മറന്ന് പ്രവർത്തിച്ചു…പക്ഷേ ഇപ്പോൾ നമ്മളെക്കൊണ്ടൊന്നും ചെയ്യാനില്ല എന്നത് മനസ്സിലാക്കുക.
അവനവനെ സൂക്ഷിക്കുന്നതിലൂടെ മാത്രമേ അപരനെ സഹായിക്കാനാകൂ എന്നത് മനസ്സിലാക്കുക.
ഓർക്കുക…..കാശോ പണമോ പദവിയോ ഉന്നത വിദ്യാഭ്യാസ യോഗ്യതകളോ അധികാരങ്ങളോ മസിൽ പവ്വറോ ഒന്നും ഇവിടെ ചെലവാകില്ല.ഇവിടെ ചെലവാക്കാൻ നമുക്ക് ഒന്നേയുള്ളൂ…അനുസരണ..!!അറിയുന്നവർ പറയുന്നത് അനുസരിക്കാനുള്ള ഒരു മനസ്സുണ്ടെങ്കിൽ…ഈ മഹാമാരിയെയും നമുക്ക് മറികടക്കാം…!!
നമ്മളൊന്നും കുറച്ചു നാൾ പുറത്തേക്കിറങ്ങിയില്ലെങ്കിൽ ഈ ഭൂമിയിൽ ഒന്നും നശിച്ചു പോകില്ല…ഈ മഹാമാരി ഒഴികെ. ഭൂമി എന്ന മേലാപ്പുണ്ടെങ്കിലേ അതിനെ താങ്ങി നിർത്തുന്ന പല്ലികളും ചിലന്തികളും മാറാലകളുമാകാൻ നമുക്ക് കഴിയൂ എന്നറിയുക..!!
Advertisements