പൊന്നിയിൻ സെൽവന്‍ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടൻ ജയറാം കസറി. അതും സാക്ഷാൽ രജനികാന്തിനെ പോലും പൊട്ടിചിരിപ്പിച്ചുകൊണ്ടുള്ള അസാധ്യ പ്രകടനം. നടൻ പ്രഭുവിനെ അനുകരിച്ച് വേദിയിൽ ചിരിമാല തീർക്കുന്ന ജയറാമിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജയറാമിന്റെ പ്രകടനം കണ്ടു രജനിക്കുപോലും ചിരി അടക്കാനായില്ല എന്നതാണ് സത്യം. കാർത്തിയെയും മണിരത്നത്തെയും കൂടി ജയറാം അനുകരിച്ചു. രജനീകാന്ത്, കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ, പ്രഭു, വിക്രം, ഐശ്വര്യറായ്, കാർത്തി തുടങ്ങിയവരെല്ലാം വേദിയിൽ ഉണ്ടായിരുന്നു. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ ആഴ്‌വര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. പൊന്നിയിൻ സെൽവൻ ഷൂട്ടിനിടെ നടൻ പ്രഭുവിനൊപ്പം കാരവാൻ പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവമാണ് ജയറാം പങ്കുവച്ചത്.
Hilarious mimicry by Jayaram sir 🤣
Prabhu sir got played out by sir
🤣🤣 #PonniyanSelvan1 #PS1 pic.twitter.com/MprOGey5i6— AK ! LIV n LET LIV !! (@ajithkanth009) September 26, 2022