കോളേജിലെ എന്തോ പ്രോഗാമിന് ചുണ്ടിൽ ചായം തേച്ചപ്പോഴാണ്, ലെസ്ബിയൻ ആണെന്ന് സംശയിക്കപ്പെട്ടിരുന്ന ഒരു സഹപാഠിനി പറഞ്ഞു … നിന്റെ ചുണ്ടുകൾ കണ്ടാൽ ഒന്നമർത്തി ചുംബിക്കുവാൻ തോന്നും എന്ന്. അന്നാണ് ആദ്യമായി ചുണ്ടുകളെ കുറിച്ച് ബോധവതി ആയത് .ഈയിടെ വളരെ നാളുകൾക്കു ശേഷം ഫോട്ടോ കണ്ട അടുത്ത സുഹൃത്ത് കളിയായി പറഞ്ഞു.. അധരം മധുരം.ചുംബനങ്ങൾ മിക്കപ്പോഴും ചുണ്ടുകളെ ചുറ്റി പറ്റിയാണല്ലോ?? എന്നാണ് നിങ്ങൾ ഏറ്റവും ഒടുവിൽ ഒരാളെ ചുംബിച്ചത്. ആരുമായി കൊള്ളട്ടെ.. കുഞ്ഞിനെ ആകാം, അമ്മയെ ആകാം, ഭാര്യയെ ആകാം, കാമുകിയെ ആകാം, സുഹൃത്തിനെ ആകാം.
.ചുംബനങ്ങൾ ആത്മാവിന്റെ ആവിഷ്കാരങ്ങളാണത്രെ. മനുഷ്യന് മാത്രം പരസ്പരം കൈമാറാൻ കരുതിവെച്ചിരിക്കുന്നത്. ഒരു ചുംബനത്തിൽ എത്രത്തോളം ഗാഡ്ഡമായി, സ്വയം അലിഞ്ഞില്ലാതാകാൻ കഴിയുന്നുവോ നിങ്ങൾ അത്രയ്ക്ക് ഭാഗ്യവാൻ /വതി എന്ന് പറയേണ്ടി വരും കാരണം ചുംബനം വെറും ഒരു physical act മാത്രമല്ല.. അതിലൂടെ ഒരുപാട് positive vibes എക്സ്ചേഞ്ച് ചെയ്യപ്പെടുന്നു. അരുമ കുഞ്ഞിന്റെ നെറ്റിത്തടത്തിൽ കൊടുക്കുന്ന forehead kiss മുതൽ കഴുത്തിൽ ചെറു മുദ്രണങ്ങൾ ഏൽപ്പിക്കുന്ന vampire kiss വരെ… ഒരു വലിയ നിര തന്നെയുണ്ട് ചുംബന ശാസ്ത്രത്തിൽ. പലതും പരിശീലനം ഉണ്ടെങ്കിൽ മാത്രം വിജയകരമായി ചെയ്യാൻ പറ്റുന്നവ.
പുരുഷന്മാരുടെ ചുണ്ടുകളെ കുറിച്ചും, പിൻ കഴുത്തിനെ കുറിച്ചും വാചാലരാകുന്ന സ്ത്രീ സുഹൃത്തുക്കൾ, കണ്പീലികളും, മൃദുവായ ചെവികളും കാണാതെ പോകരുത് 😜ഒരു ചങ്ങാതിയെ ആശ്ലേഷിച്ചു ചുംബിക്കുന്നത് സൗഹൃദത്തിന്റെ ലഹരി യിൽ അല്ലേ . യാത്ര പറഞ്ഞിറങ്ങുബോൾ അമ്മയുടെ മൂർദ്ധാവിൽ കൊടുക്കുന്ന ചുംബനം ഒരു ഉറപ്പല്ലേ. ആദ്യമായ് മുദ്ര വെച്ച ചുണ്ടുകളെ വാനപ്രസ്ഥ നാളുകളിൽ കൂടി മറക്കാൻ ആവുമോ?? ഒന്നാശ്ലേഷിച്ചു ചുംബിക്കുവാൻ കൊതിച്ച എത്രയോ അവസരങ്ങളിൽ നിസ്സംഗതയെ പുൽകി നിന്നത് എന്തിനായിരുന്നു? പിറക്കാതെ പോയ ചുംബനങ്ങളും, ഏറ്റു വാങ്ങാൻ കൊതിച്ച അധരങ്ങളും എപ്പോഴും നഷ്ട ബോധം ഉണ്ടാക്കുന്നു.