നാൽപതുകളിൽ ഒരു പെണ്ണിന് സംഭവിക്കുന്നത് എന്താണ് ?
മഞ്ജു വാര്യർ പ്രിവിലേജ്ഡ് ആണ്,സപ്പോർട്ട് സിസ്റ്റം ഉള്ള ആളാണ്,മകളുടെ ഉത്തരവാദിത്തങ്ങൾ ഇല്ല, കുടുംബ പ്രാരാബ്ദങ്ങൾ ഇല്ല,മികച്ച നടിയാണ് മികച്ച നർത്തകിയാണ്,ജീവിതത്തിൽ അവസരങ്ങൾക്ക് കുറവില്ല, botox നിറച്ചു വെച്ചിരിക്കുകയാണ്, അതുകൊണ്ടാണ്
141 total views

Jayasree Radhakrishnan ന്റെ കുറിപ്പ്
മഞ്ജു വാര്യർ പ്രിവിലേജ്ഡ് ആണ്,സപ്പോർട്ട് സിസ്റ്റം ഉള്ള ആളാണ്,മകളുടെ ഉത്തരവാദിത്തങ്ങൾ ഇല്ല, കുടുംബ പ്രാരാബ്ദങ്ങൾ ഇല്ല,മികച്ച നടിയാണ് മികച്ച നർത്തകിയാണ്,ജീവിതത്തിൽ അവസരങ്ങൾക്ക് കുറവില്ല, botox നിറച്ചു വെച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവർക്ക് അവരെ ഇങ്ങനെയൊക്കെ പ്രെസെന്റ് ചെയ്യാൻ സാധിക്കുന്നത്.
സമൂഹത്തിലെ എത്ര പ്രിവിലേജ്ഡ് ക്ലാസ് ആണെങ്കിലും അവർക്കും അവരുടേതായ മാനസിക വൈകാരിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ഇവിടെയാണ് മഞ്ജുവിനെ പക്വതയാർന്ന സമീപനത്തിന് പ്രസക്തി. വിവാദങ്ങൾ ക്ക്, ഇട നൽകാത്ത,സ്വന്തം തൊഴിൽ ആവശ്യപ്പെടുന്ന രീതയിലുള്ള ശാരീരികക്ഷമത നിലനിർത്തുകയും, മാനസിക ആരോഗ്യവും പ്രസരിപ്പും ആത്മവിശ്വാസവും ഉള്ള ഒരു വ്യക്തി ആണെന്ന സൂചന തന്റെ ബോഡി ലാംഗ്വേജ് ലൂടെ നൽകുകയും ചെയ്യുന്ന മഞ്ജു വാര്യരെ നിരാകരിക്കാൻ ഉൽസുകത കാട്ടുന്ന സ്ത്രീകൾ യാഥാർത്ഥ്യബോധം കുറഞ്ഞവരാകാം. അഭിനന്ദനങ്ങൾ നൽകുന്നതിൽ വിമുഖരും ആകാം .
ഇതിന് ഒരു മറുവശം കൂടിയുണ്ട് മഞ്ജുവിനെ ഒരു ഫീനിക്സ് പക്ഷി യോടു ഉപമിക്കുകയും വിവാഹമോചിതയായ സ്ത്രീയുടെ വിജയ കഥ, 42 വയസ്സിന് യൗവനം എന്നൊക്കെ പറയുന്നത് വളരെ അതിശയോക്തി പരമാണ്. എന്തുകൊണ്ടെന്നാൽ വിവാഹമോചനം ഒരു സാധാരണ സംഗതിയായി അംഗീകരിക്കണം. വിവാഹമോചിതരായവരെല്ലാം വിഷാദത്തിലേക്ക് വഴുതുകയും,ജീവിതത്തിൽ ആത്യന്തികമായി പരാജയം അടയുകയും ചെയ്യുമെന്നും ഉള്ള വളരെ അബദ്ധജടിലമായ ഒരു വിശ്വാസം ഈ “so called”പുരോഗമന സമൂഹത്തിൽ ഇപ്പോഴുമുണ്ട്. അത് ശരിയായ കാര്യമല്ല. ഡിവോഴ്സ് ഒരു സൊല്യൂഷൻ മാത്രം ആണു.വേണ്ടപ്പോൾ വേണ്ട രീതിയിൽ ഇരുപക്ഷത്തിനും കുഴപ്പങ്ങളൊന്നും കൂടാതെ ചെയ്യുന്നതിൽ യാതൊരു തകരാറും ഉള്ള കാര്യമല്ല. വിവാഹമോചിതയുടെ വിജയമായി ഒന്നും ഇത് ആഘോഷിക്കേണ്ടത് കാര്യമില്ല .
നാൽപതുകളിൽ ആണു സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസം നേടുന്നത്. ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ് നേടുകയും, കുട്ടികളുടെ പ്രാരാബ്ദങ്ങൾ ഒന്ന് കുറഞ്ഞും ഒക്കെ ജീവിതം ആസ്വദിക്കാൻ തുടങ്ങുന്നത്. ആ സമയത്ത് കുറച്ച് മെയിന്റനൻസ്,ഫിസിക്കൽ എക്സർസൈസ്, പീസ് ഓഫ് മൈൻഡ്, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള self time, career growth, തുടങ്ങിയവ എല്ലാം അവരുടെ വ്യക്തിത്വത്തിന് മാറ്റു കൂട്ടുകയും ആത്മവിശ്വാസം നിറക്കുകയും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. മഞ്ജുവിന്റെ കാര്യത്തിലും ഇതാണ് ഉണ്ടായിരിക്കുന്നത്. സത്യം പറഞ്ഞാൽ ഈ മലയാളിസമൂഹം ഫേസ്ബുക്കിൽ എഴുതുന്നവർ ഉൾപ്പെടെ ലോകത്തിന്റെ മാറുന്ന ഗതിക്കനുസരിച്ച് ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്നതിലും കുറച്ചു പിന്നിലാണോ എന്ന് എനിക്ക് തോന്നുന്നു.
142 total views, 1 views today
