2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനടനായി അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ വിടാതെ പിന്തുടരുന്ന നീതു ജസ്റ്റിൻ എന്ന ആരാധികയെ കുറിച്ചാണ് ജയസൂര്യയ്ക്ക് പറയാനുള്ളത്.ബാല്യകാലം മുതല്‍ നീതു ജയസൂര്യയുടെ ആരാധികയായത് എങ്ങിനെയാണെന്ന് മനോഹരമായ ഒരു ചെറിയ കാര്‍ട്ടൂണ്‍ വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അവിചാരിതമായി ജയസൂര്യ നീതുവിനെ വിളിച്ചതും നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ജയസൂര്യയുടെ വാക്കുകൾ

20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാജീവിതത്തില്‍ പിച്ചവെച്ച് തുടങ്ങുമ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍. 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ’- വീഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചു.

 

Leave a Reply
You May Also Like

ഇൻവെസ്റ്റിഗേഷൻ ട്രാക്ക് അത്ര മികച്ചതെന്ന് പറയാനാവില്ലെങ്കിലും ഇതിലെ മിസ്റ്ററി ഫാക്ടർ സൂപ്പറാണ്

Ashkal – The Tunisian Investigation (Arabic, Tunisia, 2022) Jaseem Jazi പല രാജ്യങ്ങളിൽ…

യെസ്‌മ താരം അഞ്ജനയുടേത് പക്വമായ സംസാരമാണ്, അവർ ചെയ്യുന്ന ജോലിയിൽ അവർ അഭിമാനിക്കുന്നു

A.K.K യെസ്മ എന്ന വെബ് സീരിസിൽ അഭിനയിച്ച ഒരു പെൺകുട്ടി യുടെ ഇന്റർവ്യൂ ഞാൻ കാണാൻ…

‘അഞ്ചിൽ ഒരാൾ തസ്കരൻ’ സെപ്റ്റംബർ 23 ന്

‘അഞ്ചിൽ ഒരാൾ തസ്കരൻ’ സെപ്റ്റംബർ 23 ന് . അയ്മനം സാജൻ ജയശ്രീ സിനിമാസിൻെറ ബാനറിൽ…

ആ തെരുവിൽ സേതുമാധവന് എല്ലാം നഷ്ടപ്പെട്ടിട്ടു 33 വർഷം പിന്നിടുന്നു

Bineesh K Achuthan മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമായി സേതുമാധവൻ ചേക്കേറിയിട്ട് 33 വർഷം പിന്നിടുന്നു.…