‘നന്മ മരം’ എന്ന വിമർശനത്തെ എങ്ങനെ നോക്കി കാണുന്നു ? ജയസൂര്യയുടെ കിടിലൻ മറുപടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
139 VIEWS

Muhammad Shaheer KT

സാധാരണ സിനിമാ സംസാരങ്ങളിൽ കണ്ടു വരുന്ന ഒന്നായിരുന്നു ജയസൂര്യ എന്ന നന്മ മരം. തന്റെ ഏതെങ്കിലും പടം ഇറങ്ങാനുണ്ടെങ്കിൽ എല്ലായിടത്തും കേറി നന്മ വിതറലാണ് അങ്ങേരുടെ പരിപാടി. റോഡിലെ കുഴി അടക്കലും പലതിലും കേറി ജനങ്ങൾക്ക് അഭിപ്രായം പറയലും എല്ലാം കൊണ്ടും പെർഫെക്ട് നന്മ മരം!

അതവിടെ നിക്കട്ടെ…ഇപ്പൊ ഒരു ഇന്റർവ്യൂ കണ്ടു.അവതാരകൻ ഒരു വിധത്തിൽ ജയസൂര്യയോട് ചോദിക്കുന്നുണ്ട് സോഷ്യൽ മീഡിയയിലെ നന്മ മരം എന്ന വിമർശനത്തെ എങ്ങനെ നോക്കി കാണുന്നു എന്ന്. അതിന് അദ്ദേഹം ഭയങ്കര ബുദ്ധിജീവി ടൈപ്പ് നന്മ സെന്റി ഒക്കെ കുത്തിക്കേറ്റിയ ഒരു മറുപടി അല്ല കൊടുത്തത്. ആലോചനകൾക്ക് വഴി കൊടുക്കാതെ വായിൽ നിന്ന് വന്ന സാധാരണ ഒരു മറുപടി ആയിരുന്നു. “അങ്ങനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവർക്ക് വേണ്ടി എന്റെ വ്യക്തിത്വം മാറ്റാൻ കഴിയില്ല. ഞാൻ ബേസിക്കിലി ഇങ്ങനെ ആണ്.”

ഈ മറുപടിയിൽ ഞാൻ ശെരിക്കും ഷോക്ക് ആണ്. കാരണം തന്റെ career ൽ തന്നെ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന ഒരു കാര്യം ഡയറക്റ്റ് ആയി അവതാരകൻ ചോദിക്കുമ്പോൾ അത് ബുദ്ധിപരമായി എങ്ങനെ നേരിടും എന്ന ആകാംഷ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു ഏച്ചു കെട്ടലുകളുമില്ലാതെ മറുപടി പറഞ്ഞു നിർത്തി..

ജയസൂര്യ എന്ന നടനെ നേരിട്ടോ അല്ലെങ്കി കൂട്ടുകാർ വഴിയോ ഒരു തരത്തിലും അയാളുമായി യാതൊരു പരിചയവും ഇല്ലാത്ത കുറേ ആൾക്കാർ അദ്ദേഹത്തെ നന്മ മരം എന്ന് വിളിക്കുന്നു. ഫേക്ക് നന്മ ആണെന്ന് ട്രോളുകളിലൂടെയും സംസാരങ്ങളിലൂടെയും സ്ഥാപിച്ചെടുക്കുന്നു. ഇപ്പൊ ആലോചിക്കുമ്പോ അത്ഭുതം തോന്നുന്നു. എങ്ങനെ ആണ് കുറേ ആളുകൾക്ക് അദ്ദേഹത്തെ കണ്ണടച്ച് ഇങ്ങനെ വിമർശിക്കാൻ തോന്നുന്നത്.

സമൂഹത്തിൽ എപ്പോഴും പോസിറ്റീവ് ആയി സംസാരിക്കുന്നവർ എന്തോ ഉടായിപ്പ് ആണെന്നുള്ള പൊതു ധാരണ ആണോ. ലോകത്ത് നന്മ മാത്രം ചിന്തിക്കുന്ന ആളുകൾ ഉണ്ടാകുമായിരിക്കാം.. നല്ലത് മാത്രം ചെയ്യുന്ന ആളുകൾ ഉണ്ടായിരിക്കാം. അവർക്കത് പോലെ പൊതു സമൂഹത്തിൽ പെരുമാറാനും കഴിയുന്നുണ്ടാകാം. അതിന് പൊട്ടക്കിണറ്റിൽ നിന്ന് കിടക്കുന്ന കുറേ പേര് അങ്ങനെയല്ല ഇവിടെ ഞങ്ങൾ അങ്ങനെ കണ്ടിട്ടില്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ