രാഗീത് ആർ ബാലൻ
Life has to go on❣️….
ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ഒരു രംഗം ഉണ്ട് ഒരു ചാനൽ crew ജയസൂര്യ അവതരിപ്പിച്ച സ്റ്റീഫൻ ലൂയിസിനെ ഇന്റർവ്യൂ ചെയ്യും അയാളുടെ വീട്ടിൽ ചെന്നു. തളർന്നു കിടക്കുന്ന ഒരാൾ ആണ് സ്റ്റീഫൻ അയാളോട് ഇന്റർവ്യൂ ചെയ്യാൻ വരുന്ന പെൺകുട്ടി ചോദിക്കും
“സർ ഈ അവസ്ഥയിൽ താങ്കൾക്ക് ജീവിതത്തോടുള്ള പോസിറ്റീവ് attitude.. എപ്പോഴും ഉള്ള ഈ ചിരിച്ച മുഖം”
അതിനു സ്റ്റീഫൻ നൽകുന്ന മറുപടി
” എന്റെ കയ്യിൽ കാശു ഉള്ളത് കൊണ്ടാണ് ഈ ചിരിച്ച മുഖവും പോസിറ്റീവ് attitude ഉം. അതില്ലെങ്കിൽ ഞാനും കരയും കഷ്ടപ്പെടും. ഈ രോഗം ഉള്ള ഊട് തുണിക്ക് മറു തുണി ഇല്ലാതേ ജീവിതത്തെ നേരിടുന്ന ഒരുപാട് പേരുടെ മുന്നിൽ എന്റെ ഈ ചിരി ഒന്നുമല്ല.. ചിരിക്കാൻ എളുപ്പമാണ്. കരയാതിരിക്കാനല്ലേ പ്രയാസം.” എന്നാണ്
ഈ ഒരു മറുപടി കേട്ടു ആ പെൺകുട്ടി സ്റ്റീഫനോട് പറയും.. അയാളുടെ മറുപടി അവളെ അയാളുടെ ഒരു ഫാൻ ആക്കി എന്ന്
“സർ ഇതു കേൾക്കുമ്പോൾ ഞാൻ Iam so inspired.. മറ്റുള്ളോർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന പോലെ”
അപ്പോൾ സ്റ്റീഫൻ ചോദിക്കുന്നുണ്ട് ശരിക്കും തോന്നുന്നുണ്ടോ എന്ന്. അതിന് പുള്ളിക്കാരി നൽകുന്ന മറുപടി സത്യം എന്നാണ്..സ്റ്റീഫൻ അവളോട് ചോദിക്കും അയാളെ കല്യാണം കഴിക്കമോ എന്ന് അതിനു ഒരു ഞെട്ടൽ നൽകി അവർ പറഞ്ഞത് “ഇയ്യോ “എന്നാണ്.
രണ്ട് കാലില്ലാത്ത ഒരാളെ.. കയ്യ് ഇല്ലാത്ത മറ്റൊരാളെ.. അല്ലെങ്കിൽ ഒരു അന്ധനെ.. കല്യാണം കഴിക്കാൻ പറ്റുമോ എന്ന് സ്റ്റീഫൻ ചോദിക്കുന്നുണ്ട് ആ പെൺകുട്ടിയോട്.. അത് കേട്ടു ഇരിക്കുന്നത് അല്ലതെ അവൾ മറുപടി നൽകുന്നില്ല.സ്റ്റീഫൻ പറയുന്നുണ്ട് നമ്മുടെയൊക്കെ സഹതാപത്തിന് പത്തു മിനിറ്റേ ആയുസ്സുള്ളൂ എന്ന്… അയാളുമൊത്തുള്ള ആ ഷോ കഴിഞ്ഞു ഇവിടുന്ന് ഇറങ്ങി അടുത്ത കോഫി ഡേയിൽ പോയി കാമുകനുമൊത്തു ഒരു കാപ്പി കുടിക്കുന്നത് വരെ ഉള്ളു ഈ ഇൻസ്പിറേഷനൊക്കെ എന്ന് സ്റ്റീഫനു നന്നായി അറിയാം . അതാരുടെയും തെറ്റ് ഒന്നുമല്ല..” Life has to go on” അല്ലെ..
എത്രയോ ശെരി ആണ് അല്ലെ ഞാനോ നിങ്ങളോ ആരും ആയികൊള്ളട്ടെ മറ്റൊരാളുടെ വിഷമത്തിൽ പങ്ക് ചേർന്ന് അവർക്കു ഒരു പോസിറ്റീവ് vibe നൽകാൻ വേണ്ടി മാത്രം പാഴ് വാക്കുകൾ പറയാറില്ലേ.. ഉണ്ട് പറയാറുണ്ട്.. സ്റ്റീഫൻ ലൂയിസിന് ഇട്ടു മൂടാൻ കൈയ് നിറയേ കാശു ഉള്ളത് കൊണ്ട് തളർന്നു കട്ടിലിൽ കിടക്കുമ്പോൾ പോലും പരിചരിക്കാൻ ആളുകൾ ക്യു നിൽക്കും.. അത് അയാളോട് ഉള്ള സ്നേഹം കൊണ്ടോ ആത്മാർത്ഥ കൊണ്ടോ ഒന്നുമല്ല.. എല്ലാവർക്കും കാശു മാത്രം മതി. കാശ് ഒന്നുമില്ലാത്ത സാധാരണ കുടുംബത്തിലെ ഒരാൾക്ക് ആണ് ഈ അവസ്ഥ എങ്കിൽ അവന്റെ അല്ലെങ്കിൽ അവളുടെ വീട്ടുകാർ പറ്റുന്ന രീതിയിൽ അവരെ നോക്കും..അവർക്കു നല്ലൊരു ജീവിതം ഉണ്ടാകുവാൻ ആഗ്രഹിക്കും പൊന്നു പോലെ നോക്കും അതല്ലേ അവർക്കു ചെയ്യാൻ പറ്റുന്ന കാര്യം.
അങ്ങനെ പല വിധ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ കാണാൻ ചെല്ലുന്നവർ നല്ലൊരു പോസിറ്റിവിറ്റി നൽകാൻ ശ്രമിക്കും.അവരുടെ കൂടെ എന്തിനും ഉണ്ടാകും എന്നൊരു പ്രതീക്ഷ നൽകും.. പക്ഷെ ആ വാക്കുകൾക്ക് ആ ഒരു മുറി വിട്ടു പുറത്തിറങ്ങുന്നത് വരെ ആയുസ്സ് ഉണ്ടാകുക ഉള്ളു.എല്ലാവരും അങ്ങനെ എന്നല്ല അങ്ങനെ ഉള്ളവരും ഉണ്ട്.ഒരായുസ്സ് മുഴുവൻ നാലു ചുമരിനുള്ളിൽ കട്ടിലിലും വീൽ ചെയറിലും എല്ലാം ഒതുങ്ങി പോയ ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റിനുമുണ്ട്. അവരുടെയൊക്കെ പ്രധിനിധി ആണ് സ്റ്റീഫനും. പക്ഷെ അത്തരം ഒരു ചുമരിനെ തകർത്തു ജീവിതത്തെ വെട്ടി പിടിച്ച ഒട്ടനവധി ആളുകളും നമുക്ക് ഇടയിൽ ഉണ്ട്.ജീവിതത്തോടുള്ള പോസിറ്റീവ് attitude.. എപ്പോഴും ഉള്ള ചിരിച്ച മുഖവുമായി നമുക്ക് പരിചിതരായ ആരെങ്കിലുമൊക്കെ ഉണ്ടാകുക ഇല്ലേ.. ഉണ്ട്..
സ്റ്റീഫൻ പറയുന്ന “എന്റെ കയ്യിൽ കാശു ഉള്ളത് കൊണ്ടാണ് ഈ ചിരിച്ച മുഖവും പോസിറ്റീവ് attitude ഉം. അതില്ലെങ്കിൽ ഞാനും കരയും കഷ്ടപ്പെടും. ഈ രോഗം ഉള്ള ഊട് തുണിക്ക് മറു തുണി ഇല്ലാതേ ജീവിതത്തെ നേരിടുന്ന ഒരുപാട് പേരുടെ മുന്നിൽ എന്റെ ഈ ചിരി ഒന്നുമല്ല.. ചിരിക്കാൻ എളുപ്പമാണ്. കരയാതിരിക്കാനല്ലേ പ്രയാസം.” എന്ന വാക്കുകൾ ഒരു ഓർമപ്പെടുത്തൽ ആണ്.. ഊട് തുണിക്ക് മറു തുണി ഇല്ലാതേ ജീവിതത്തെ നേരിടുന്ന ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും മനസ്സിൽ ഒന്ന് ഉണ്ടാകും ” Life has to go on”.. അവർക്കു ഒക്കെ ജീവിതം മുൻപോട്ടു കൊണ്ട് പോയെ പറ്റു..
ഏറെ പ്രിയപ്പെട്ട ഒത്തിരി ഇഷ്ടമുള്ള സിനിമ ആണ് ബ്യൂട്ടിഫുൾ , ഒരുപാട് ആഴത്തിൽ ചിന്തിപ്പിക്കുന്ന മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു കഥാപാത്രമാണ് സ്റ്റീഫൻ ലൂയിസ്.