വർഗ്ഗീയവാദികളേ … ഞങ്ങൾ മതം തിരിച്ചു രോഗികളെ ചികിത്സിക്കാൻ അല്ല പഠിക്കുന്നതും പ്രതിജ്ഞചെയ്യുന്നതും

360

Jazar Shahina Shahul ഫേസ്ബുക്കിൽ എഴുതിയത് 

ചാണകത്തിൽ മുങ്ങി കുളിച്ചുയർന്ന ഏതോ ഒരു അഡ്വ (ആണെന്നൊക്കെ വാദിക്കുന്ന) കൃഷ്ണനോ രാജനോ വേണ്ടി എഴുതുന്ന (“പച്ചയായ”) സത്യങ്ങൾ അടങ്ങുന്ന കത്ത്.നിങ്ങൾ ഇത് ഒരുകാരണവശാലും വായിക്കാതെ പോവരുത്.

May be an image of 3 people, people standing and text that says "Krishna Raj 5 hrs Facebook for Android ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം."ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ ഞങ്ങളുടെ കോഴ്സിന്റെ ആരംഭത്തിലും അവസാനത്തിലും പറയാറുള്ള ഒരു വാചകമുണ്ട്:
I will remember that I remain a member of society, with special obligations to all my fellow human beings, those sound of mind and body as well as the infirm.

മതവർഗീയ തീവ്രവാദിയായ തനിക്കൊന്നും അതിന്റെ അർത്ഥം മനസ്സിലാക്കാനോ ഗ്രഹിക്കാനോ കഴിവുണ്ടായിരിക്കില്ല എന്ന് നല്ല പോലെ ബോധ്യമുണ്ട്. അതുകൊണ്ട് അതെന്താണെന്ന് പറഞ്ഞു തരാം. (തന്റെയൊക്കെ RSS ശാഖയിൽ പോയാലൊന്നും കേൾക്കാൻ പോലും പറ്റാത്ത ഒരു കാര്യമാണ്. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക.)

അർത്ഥം:
ഞാൻ മനുഷ്യ സമൂഹത്തിലെ ഒരു അംഗമാണെന്നും, മറ്റു മനുഷ്യരോട് എനിക്ക് പ്രത്യേക ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും, അസുഖമുള്ളവരുടെയും ഇല്ലാത്തവരുടെയും അടുക്കൽ അതൊരുപോലെ ബാധകമാണെന്ന് എന്നും ഓർമ്മിക്കും.ഇത്രയും പറഞ്ഞത് ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ മനുഷ്യരെ മനുഷ്യരായിട്ട് തന്നെയാണ് കാണുന്നത്.ഓരോ രോഗി വരുമ്പോഴും അവരുടെ രോഗം എന്താണെന്നും, അതെങ്ങനെ ഭേദമാക്കി കൊടുക്കുമെന്നും, അവരുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ സന്തോഷം എങ്ങനെ തിരിച്ചു കൊടുക്കും എന്നൊക്കെയാണ് ഞങ്ങൾ പഠിക്കുന്നത്.
അല്ലാതെ അവരുടെ മതം ഏതാണെന്നോ,ജാതി ഏതാണെന്നോ, ദൈവം ഏതാണെന്നോ നോക്കിയിട്ടല്ല.

അതുപോലെ ഞങ്ങൾ കൂട്ടുകൂടുന്നത് അടുത്തിരിക്കുന്നവന്റെ മതം നോക്കിയിട്ടോ, അപ്പുറത്ത് ഇരിക്കുന്നവന്റെ ജാതി നോക്കിയിട്ടോ അല്ലെങ്കിൽ ഇപ്പുറത്തുള്ളവന്റെ ദൈവം ഏതാണെന്ന് അറിഞ്ഞിട്ടല്ല.ഒരുമിച്ചിരുന്ന് ഓരോ നേരവും ഭക്ഷണം കഴിക്കുമ്പോൾ പോലും ഹിന്ദുവാണോ മുസ്ലിമാണോ ക്രൈസ്തവനാണോ അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തിൽ പെട്ടവനാണോ അതോ ഇനി ഒരു മതത്തിലും പെടാത്ത യുക്തിവാദിയാണോ എന്ന് നോക്കിയിട്ടല്ല. ഒരുമിച്ചു ഉറങ്ങുന്നത് പോലും മതമോ ജാതിയോ നോക്കിയിട്ടല്ല.

മതവും ജാതിയും വേർതിരിച്ചു ലിസ്റ്റ് ഇട്ടതിന് ശേഷം മത വരികളിൽ അണിനിരന്നുകൊണ്ടല്ല ഞങ്ങൾ ക്ലാസ്സിലും ലാബുകളിലും ആശുപത്രിയിലുമെല്ലാം പോകുന്നത്. അവിടെയെല്ലാം പരസ്പരം കൂട്ടം കൂടി ഇരിക്കുന്നതും നിക്കുന്നതും പഠിക്കുന്നതും മതത്തിന്റെ പേരിൽ ചേരി തിരിഞ്ഞു കൊണ്ടല്ല.

ഓരോ വർഷവും ഞങ്ങൾ തിരഞ്ഞെടുക്കുന്ന കോളേജ് യൂണിയനിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ഉണ്ടാക്കിയ സംഘടനകൾ കൊണ്ടല്ല മത്സരിക്കുന്നത്. സാഹിത്യ–കല മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്നത് മതമോ ജാതിയോ നോക്കിയിട്ടല്ല.ഞങ്ങൾ മെഡിക്കൽ വിദ്യാർഥികളുടെ ഏറ്റവും വലിയ ഉത്സവമായ All Kerala Intermedicos–ന് വേണ്ടി മത്സരിക്കാൻ തിരഞ്ഞെടുക്കുന്നത് വിദ്യാർഥികളുടെ മതമോ ജാതിയോ നോക്കിയിട്ടല്ല.ടൂർ പോവുന്നതും ട്രിപ്പ് അടിക്കുന്നതും ഏതെങ്കിലും പ്രത്യേക മതസ്ഥർ അല്ലെങ്കിൽ ഒരേ ജാതിയിൽ പെട്ടവർ മാത്രമായിട്ടല്ല.ഇതെല്ലാം കഴിഞ്ഞ് അവസാനം ഒരു വർഷം ഹൗസ് സർജനായി ജോലി ചെയ്യുമ്പോൾ

“നി ഹിന്ദുക്കളായ രോഗികളുടെ കാര്യം നോക്കിക്കോ, ഞാൻ മുസ്ലീങ്ങളായ രോഗികളുടെ കാര്യങ്ങൾ നോക്കാം, അവൻ ക്രൈസ്തവരുടെയും നോക്കട്ടെ” എന്ന് തീരുമാനിച്ചു കൊണ്ടല്ല ഓരോ ദിവസവും വരുന്നത്.ഞങ്ങളുടെ അടുത്തേക്ക് വരുന്ന ഒരു രോഗി, അവരുടെ മതവും ജാതിയും എന്തും ഏതുമായിക്കോട്ടെ, അസുഖം മാറി ഒരു പുഞ്ചിരിയോടെ ഇവിടുന്ന് പോകണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളൂ.ഞങ്ങൾ ഓരോ ദിവസവും കൂടെ ആടുന്നതും പാടുന്നതും ചാടുന്നതും,കൂടെയിരുന്ന് വാപൊളിച്ചു ചിരിക്കുന്നതും തോളിൽ തലവെച്ചു കരയുന്നതും സമാധാനപ്പെടുത്തുന്നതും,ഏത് പാതിരാത്രിയാണെങ്കിലും നട്ടുച്ചയ്ക്ക് ആണെങ്കിലും സഹായിക്കാനും സഹായം ചോദിക്കാനും,പരസ്പരം സ്നേഹിക്കുന്നതും അടുപ്പം കൂട്ടുന്നതും വിവാഹം ചെയ്യുന്നതും,അങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും കാര്യങ്ങൾ ഒന്നിച്ചു ചെയ്യുന്നതിൽ,ഒന്നും തന്നെ മതമോ ജാതിയോ നോക്കിയിട്ടല്ല.

ഞങ്ങൾക്ക് ഇതുവരെയ്ക്കും മതത്തിന്റെയോ ജാതിയുടെയോ പേരിൽ തോന്നിയിട്ടില്ല ഒരു ബുദ്ധിമുട്ട്. ഇനിയൊരിക്കലും തോന്നുകയുമില്ല. നിന്നെപോലത്തെ കഴപ്പ് അടങ്ങാത്ത, മത–ജാതിവിദ്വേഷവും വിരോധവും പൊട്ടി ഒലിക്കുന്ന,ഓരോ വാക്കിലും പ്രവർത്തിയിലും വിഷം തുപ്പുന്ന,മതവർഗീയ വാദികൾക്ക് തോന്നുന്നുണ്ടെങ്കിൽ അതൊക്കെ നിന്റെ ശാഖയിൽ പോയി കരഞ്ഞു തീർക്കണം.ഞങ്ങൾ ഇനിയും ആടും. പാടും. ചിരിക്കും.മതമോ ജാതിയോ ചോദിക്കാതെയും പുല്ല് വില കല്പിക്കാതെയും തന്നെ. അതൊന്നും ഒരു സംഘിയും അന്വേഷിച്ചു വരേണ്ടതില്ല.