എം എം അക്ബറിന് ഒരു എക്സ് മുസ്ലീമിന്റെ മറുപടി

112

Jazar Shahul

MMAkbar-നുള്ള മറുപടി

ഇന്ന് ഇ എ ജബ്ബാർ മാഷും എം എം അക്ബറും തമ്മിൽ നടന്ന സംവാദത്തിൽ വെച്ച് ജബ്ബാർ മാഷിനെ ഇസ്‌ലാം മതം സ്വീകരിപ്പിക്കാൻ വേണ്ടി എം എം അക്ബർ കൊണ്ടുവന്ന തെളിവിനെ നമുക്കൊന്ന് പരിശോധിക്കാം.ആദ്യം തന്നെ ഖുർആനിലെ പ്രസ്തുത വചനം എന്താണ് പറയുന്നതെന്ന് നമുക്ക് വായിച്ചു നോക്കാം. അതിന്റെ മലയാള വിവർത്തനമാണ് ഇത്:”അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ).തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.”

പ്രസ്തുത വചനത്തിൽ അവിശ്വാസകളുടെ― ഒന്നുകൂടി പറയുന്നു അവിശ്വാസികളുടെ, അതായത് ഇസ്‌ലാം മതവിശ്വാസികൾ അല്ലാത്ത ഏവരുടെയും―അന്ധതയും മൂകതയും ബധിരതയേയും പറ്റിയാണ് പറയുന്നത്.ലോകസൃഷ്ടാവായ ലോകരക്ഷിതാവായ അല്ലാഹു അവിശ്വാസികളുടെ ദുർഗതിയെയും അത്യന്തം മോശപ്പെട്ട അവസ്ഥയെ പറ്റിയും പറയുന്നത് ഒരു ഉപമ വെച്ചുകൊണ്ടാണ്. ആ ഉപമയാണ് ഖുർആൻ 24:40 വചനത്തിന്റെ മലയാളം തർജ്ജമയാണ് നിങ്ങൾ വായിച്ചത്.അവിശ്വാസികളുടെ കർമ്മങ്ങൾ എല്ലാം തന്നെ കൊടിയ കടുത്ത ഉൾക്കടമായ ഇരുട്ടിലാണെന്നും, ആ ഇരുട്ടിനെ പറ്റിയും അതെത്രത്തോളം ഉണ്ടെന്നും പറയുകയാണ് ഈ ഖുർആൻ വചനം. ഇതിൽ തന്നെ അന്യ മതസ്ഥരെ കടുത്ത രീതിയിൽ ആക്ഷേപിക്കുകയും അവഹേളിക്കുകയും അവർക്കൊന്നും യാതൊരുവിധ ചിന്താശേഷിയോ ബുദ്ധിശക്തിയോ ഇല്ലെന്നാണ് ഖുർആൻ സമർത്ഥിക്കുന്നത്. എന്നിട്ട് ഖുർആൻ മറ്റു മതസ്ഥരെ കുറ്റം പറയാറില്ല എന്ന പറച്ചിൽ മാത്രം ബാക്കി. അന്യമതസ്ഥരെ കളിയാക്കുന്ന മറ്റു വചനങ്ങളേക്കാളും കുറച്ചുകൂടി മാന്യമാണ് പ്രസ്തുത വചനം എന്നുമാത്രം പറയാം.


🔴 ഖുർആൻ ശാസ്ത്രവാദികൾ വാദിക്കുന്നത് ആഴക്കടലിൽ ഇരുട്ടാണെന്ന് ലോകത്ത് ആദ്യമായിട്ട് പറയുന്നത് ഖുർആൻ ആണെന്നാണ്. അതായത് അതിന് മുമ്പ് അങ്ങനൊരു അറിവ് ആർക്കുമില്ലായിരുന്നു എന്നും ഉണ്ടായിരുന്നെങ്കിൽ അത് അക്കാലത്തെ അറബികളുടെ അറിവിലേക്ക് വരണമല്ലോ എന്നൊക്കെയാണ് വാദം.Torah അഥവാ തൗറാത്തിനെ വ്യാഖ്യാനിക്കുന്ന Pirke de–Rabbi Eliezer എന്ന പേരിലുള്ള ജൂതന്മാരുടെ വ്യാഖ്യാന പുസ്തകത്തിൽ വളരെ വ്യക്തമായി തന്നെ പ്രവാചകൻ യോനയുടെ അഥവാ ഇസ്‌ലാമിൽ യൂനുസ് നബി എന്ന് വിളിക്കപ്പെടുന്ന മനുഷ്യന്റെ കഥയെ പറ്റി വ്യാഖ്യാനിക്കുന്നുണ്ട്.(യോനാ വെറും സാങ്കൽപിക മനുഷ്യനാണ് അല്ലെങ്കിൽ കഥാപാത്രം മാത്രമാണ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കും ബൈബിൾ പണ്ഡിതന്മാർക്കുമെല്ലാം ഒരു സംശയവുമില്ല)
Pirke de–Rabbi Eliezer എന്ന എട്ടാം നൂറ്റാണ്ട് (8th century) കൃതിയിൽ Rabbi Tharphon ഈ വിഷയത്തിൽ പറഞ്ഞതിനെ പറ്റി എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്:

“That fish was specially appointed from the six days of Creation ” to swallow up Jonah, as it is said, ” And the Lord had prepared a great fish to swallow up Jonah ” (ibid.). He entered its mouth just as a man enters the great synagogue, and he stood (therein). The two eyes of the fish were like windows ^ of glass giving light to Jonah.”
യോനായ്ക്ക് വെളിച്ചം പകർന്നു കൊടുത്തത് യോനാ അകപ്പെട്ടു പോയ വലിയ മീനിന്റെ കണ്ണുകളാണ് എന്നാണ് Rabbi Tharphon പറയുന്നത്.
ഇനി മറ്റൊരു ജൂത പണ്ഡിതൻ പറഞ്ഞത് വായിക്കാം:
Rabbi Meir said: || One pearl was suspended inside the belly of the fish and it gave illumination to Jonah, like this sun which shine with its might at noon ; and it showed to Jonah all that was in the sea and in the depths,^ as it is said, ” Light is sown for the righteous.” (Ps. xcvii. 11).
യോനാ അകപ്പെട്ടുപോയ വലിയ മീനിന്റെ വയറ്റിൽ ഒരു മുത്തുണ്ടായിരുന്നു എന്നും ആ മുത്താണ് യോനായ്ക്ക് വെളിച്ചം പകർന്നു നൽകിയതെന്നും മുത്തിന്റെ വെളിച്ചം നട്ടുച്ചയിലെ സൂര്യൻ പോലെയാണെന്നും ആ മുത്തിന്റെ വെളിച്ചത്തിലാണ് യോനാ കടലിന്റെയും അതിന്റെ ആഴങ്ങളിൽ ഉള്ളതെല്ലാം കണ്ടതെന്നും സുവ്യക്തമാണ്.Rabbi Tharphon ജീവിച്ചത് ആദ്യ നൂറ്റാണ്ടിലും (70–135 CE) Rabbi Meir ജീവിച്ചത് രണ്ടാം നൂറ്റാണ്ടിലുമാണ് (139–163). Torah അഥവാ തൗറാത്ത് എപ്പോഴാണ് എഴുതപ്പെട്ടതെന്ന് വ്യക്തമല്ല എന്നാലും 500 BC അതിന്റെയും മുൻപാണ് എന്നോക്ക പലവിധം വാദങ്ങളുമുണ്ട്. എന്തായാലും ഖുർആനിന്റെ മുൻപാണ്.
ഇനി അടുത്ത കൃതി നമുക്ക് പരിശോധിക്കാം.

മൂന്നാം നൂറ്റാണ്ടിൽ (3rd century) Apollonius of Rhodes എന്ന ഗ്രന്തകാരൻ The Argonautica Book 4–ൽ എഴുതിയത് നമുക്ക് വായിക്കാം:
[1571] So he spake; and Triton stretched out his hand and showed afar the sea and the lake’s deep mouth, and then addressed them: “That is the outlet to the sea, where the deep water lies unmoved and dark; on each side roll white breakers with shining crests; and the way between for your passage out is narrow. And that sea stretches away in mist to the divine land of Pelops beyond Crete;
എന്നിങ്ങനെ നീളുന്നു ആ കൃതിയിൽ.
“That is the outlet to the sea, where the deep water lies unmoved and dark.”
ആഴക്കടലിലെ ഇരുട്ടിനെ പറ്റിയാണ് Apollonius എഴുതിയത്.
എന്നെഴുതി? 3rd സെഞ്ചുറി.
ഇനി മറ്റൊന്ന്.
എട്ടാം നൂറ്റാണ്ടിൽ (8th century) Homer എഴുതിയ Iliad ലെ 24-ത്തെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് വായിക്കാം:
“But I would that one of the gods would call Thetis to come unto me, [75] that I may speak to her a word of wisdom, to the end that Achilles may accept gifts from Priam, and give Hector back.” So spake he, and storm-footed Iris hasted to bear his message, and midway between Samos and rugged Imbros she leapt into the dark sea, and the waters sounded loud above her.”
ഒന്നുകൂടി വായിച്ചു നോക്കു:
“…storm-footed Iris hasted to bear his message, and midway between Samos and rugged Imbros she leapt into the dark sea, and the waters sounded loud above her.”
Leapt into the Dark sea അതായത് ഇരുട്ടുള്ള കടലിലേക്ക് ചാടിയെന്ന്.
ഇതെല്ലാം തന്നെ അല്ലാഹു ഇറക്കിയ ഖുർആനിന് മുമ്പ് വന്ന ഗ്രന്തങ്ങളിലുള്ള അറിവാണ്. അല്ലാതെ ആദ്യമായി ആഴക്കടലിൽ ഇരുട്ടാണെന്ന് പറയുന്നത് ഖുർആൻ അല്ല.


🔴 ആഴക്കടലിൽ ഇരുട്ടുകളുണ്ട്.

ഇരുട്ടിനെ പൊതിയുന്ന തിരമാലകൾ ആഴക്കടലിലുണ്ട്. ആഴക്കടലിലെ തിരമാലകളെ പൊതിയുന്ന വേറെയും തിരമാലകൾ ഉണ്ട് എന്നാണ് വാദം.നമുക്ക് പ്രശസ്തമായ ഖുർആൻ ഇംഗ്ലീഷ് പരിഭാഷകരായ പണ്ഡിതന്മാർക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം.
Sherali: Or, their deeds are like thick layers of darkness spread over a vast and deep sea, on whose surface rise waves above waves, above which are clouds – layers upon layers of darkness. When he holds out his hands, he can hardly see it; and he whom ALLAH gives no light – for him there is no light at all.

Sherali വ്യാഖ്യാനിച്ചത് അവിശ്വാസികളുടെ കർമ്മങ്ങൾ ഇതുപോലെയാണ്: ആഴക്കടലിലെ ഇരുട്ടുകൾ, കടലിന്റെ ഉപരിതലത്തിലെ (surface) തിരമാലകളും അതിനു മീതെ ഉയരുന്ന തിരമാലകളും അതിനുമീതെ സ്ഥിതി ചെയ്യുന്ന മേഘങ്ങളും. അങ്ങനെ ഇരുട്ടിൽ അകപ്പെട്ട് ഇരിക്കുകയാണ് അവിശ്വാസികളുടെ കർമ്മങ്ങൾ.

Omar: Or (the deeds of the disbelievers are) like thick utter darkness of the fathomless deep sea, waves on top of which there are higher waves covering its surface which is overcast by clouds. These are (layers of) darkness (piled) one upon the other (as opposed to light upon light for the believers) so that a person, however much he may try, can hardly see his hand when he holds it out. Indeed, there is no light at all for the person whom Allah gives no light.

Omar വ്യാഖ്യാനിച്ചിരിക്കുന്നതും അവിശ്വാസികളുടെ കർമ്മങ്ങൾ ഇതുപോലെയാണ്: ആഴക്കടലിലെ കൂരിരുട്ട് (അല്ലാതെ ഇരുട്ടുകൾ എന്നല്ല), കടലിന്റെ ഉപരിതലത്തിലെ (surface) തിരമാലകളും അതിനു മീതെ ഉയരുന്ന തിരമാലകളും അതിനുമീതെ സ്ഥിതി ചെയ്യുന്ന മേഘങ്ങളും. അങ്ങനെ ഇരുട്ടിൽ അകപ്പെട്ട് ഇരിക്കുകയാണ് അവിശ്വാസികളുടെ കർമ്മങ്ങൾ.
Muhammad Sarwar: Or it (the deeds of the unbelievers) are like the darkness of a deep, stormy sea with layers of giant waves, covered by dark clouds. It is darkness upon darkness whereby even if one stretches out his hands he can not see them. One can have no light unless God gives him light.

Sarwar പറയുന്നത് നോക്കൂ. അദ്ദേഹം പ്രക്ഷുബ്‌ധമായ കടലിനെ പറ്റിയാണ് പറയുന്നത്. കൊടുങ്കാറ്റ് അടിക്കുന്ന കാലാവസ്ഥയിൽ ഒന്നിന് മീതെ ഒന്നായി തിരമാലകൾ വരുന്നത് നമ്മൾ സിനിമകളിലും ശാസ്ത്ര വീഡിയോകളിലും കണ്ടിട്ടുള്ളതാണ്. അങ്ങനത്തെ കാലാവസ്ഥയിൽ ശക്തമായ മഴ വർഷിക്കുകയും ചെയ്യാറുണ്ട്.
Shakir: Or like utter darkness in the deep sea: there covers it a wave above which is another wave, above which is a cloud, (layers of) utter darkness one above another; when he holds out his hand, he is almost unable to see it; and to whomsoever Allah does not give light, he has no light.

Shakir അവിശ്വാസികളുടെ കർമ്മങ്ങളെ പറ്റി വ്യാഖ്യാനിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
ആഴക്കടലിന്റെ ഇരുട്ടും കടലിന്റെ ഉപരിതലത്തിൽ കാണുന്ന തിരമാലകൾക്ക് മീതെയുള്ള തിരമാലകളും അതിന് മുകളിലുള്ള മേഘങ്ങളും.
ഇനി മറ്റു ഖുർആൻ ഇംഗ്ലീഷ് പരിഭാഷകൾ വായിച്ചു നോക്കു:
Yusuf Ali: Or (the Unbelievers’ state) is like the depths of darkness in a vast deep ocean, overwhelmed with billow topped by billow, topped by (dark) clouds: depths of darkness, one above another: if a man stretches out his hands, he can hardly see it! for any to whom Allah giveth not light, there is no light!
Pickthall: Or as darkness on a vast, abysmal sea. There covereth him a wave, above which is a wave, above which is a cloud. Layer upon layer of darkness. When he holdeth out his hand he scarce can see it. And he for whom Allah hath not appointed light, for him there is no light.
Mohsin Khan: Or [the state of a disbeliever] is like the darkness in a vast deep sea, overwhelmed with a great wave topped by a great wave, topped by dark clouds, darkness, one above another, if a man stretches out his hand, he can hardly see it! And he for whom Allah has not appointed light, for him there is no light.
Arberry: or they are as shadows upon a sea obscure covered by a billow above which is a billow above which are clouds, shadows piled one upon another; when he puts forth his hand, wellnigh he cannot see it. And to whomsoever God assigns no light, no light has he.
ഇവരെല്ലാം തന്നെ പറയുന്നത് ഒരേ കാര്യമാണ്. ആഴക്കടലിൽ ഇരുട്ടും കടലിന്റെ ഉപരിതലത്തിൽ തിരമാലകൾ ഒന്നിന് പിറകെയോ മീതെയോ വരുന്നുവെന്നും ഇതിന്റെയും മുകളിൽ മേഘങ്ങളോ കാർമേഘങ്ങളോ ഉണ്ടാക്കുന്ന ഇരുട്ടിൽ അകപ്പെട്ട പോലെയാണ് എന്നാണ്.
ഇനി നമുക്ക് Classical Islamic തഫ്സീറുകളിലേക്ക് പോവാം.
Tafsir Ibn Abbas
(Or as darkness on a vast, abysmal sea) He says: the similitude of denial in the heart of the disbeliever is like darkness in the depth of a very deep sea. (There covereth him a wave, above which is a wave) another wave, (above which is a cloud) likewise, the heart of the disbeliever, like the denial in his heart, is similar to the darkness of the bottom of the sea; and his heart is like a deep sea; and his chest is like a huge wave, and his works are like a useless cloud, because Allah sealed the disbelievers hearts and hearings and sights. (Layer upon layer of darkness. When he holdeth out his hand he scarce can see it) from intense darkness; likewise, the disbeliever does not see the Truth and guidance because of the intense darkness of his heart.
Ibn Abbas വ്യക്തമായി പറയുന്നു ഇതൊരു ഉപമയാണെന്ന്. അവിശ്വാസികളുടെ ഹൃദയവും അവന്റെ സത്യനിഷേദവും ആഴക്കടലിലെ ഇരുട്ട് പോലെയാണെന്നും അവന്റെ ഹൃദയം ഒരു ആഴക്കടൽ പോലെയാണെന്നും അവന്റെ നെഞ്ച് ഒരു വലിയ തിരമാല പോലെയാണെന്നും ഒക്കെയാണ്. അങ്ങനെ ഇത്രയധികം ഇരുട്ട് കാരണം അവന്റെ ഹൃദയം ഇസ്‌ലാം എന്ന വെളിച്ചത്തിലേക്ക് വരുന്നില്ല.
Ibn Abbas ഇവിടെ ഇരുട്ടുകൾ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് അവിശ്വാസിയുടെ സത്യനിഷേധവും അവന്റെ ഹൃദയവും അവന്റെ നെഞ്ചും ഒക്കെയാണ്.
ഇത്രയുള്ളൂ അതിനുള്ള വ്യാഖ്യാനം.
Jalal – Al-Jalalayn
Or, [it is that] those who disbelieve, their evil deeds are, as the manifold darkness on a deep sea, covered by a billow, above which, that is, [above which] billow, there is [another] billow, above which, second billow, there are clouds, these being the, manifold [layers of] darkness, one on top of another, the darkness of the sea, the darkness of the first billow, the darkness of the second together with the darkness of the clouds. When he, an observer, holds out his hand, in such layers of darkness, he can scarcely see it, in other words, he would not [even] come close to seeing it. And he whom God has not granted any light has no light, that is to say, he whom God does not guide cannot be guided.
Jalalayn വായിച്ചാലും ഉപമ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത്. അല്ലാതെ ശാസ്ത്രമല്ല.
അതുകൊണ്ടാണ് ഇരുട്ടുകൾ എന്ന് ഉപയോഗിച്ചത്.
ആഴക്കടലിലെ ഇരുട്ട്, തിരുമാലകളുടെ ഇരുട്ട്, അതിന് മീതെ മേഘങ്ങളുടെ ഇരുട്ടും.
അല്ലാതെ ആഴക്കടലിലെ ഇരുട്ടുകളെ പറ്റിയല്ല. എല്ലാം ഇരുട്ടും കൂടി കൂട്ടിവെക്കുമ്പോൾ ഉണ്ടാവുന്ന ഇരുട്ടുകൾ എന്നാണ്.
Tafsir Ibn Kathir
(Or like the darkness in a vast deep sea, overwhelmed with waves topped by waves, topped by dark clouds, darkness upon darkness: if a man stretches out his hand, he can hardly see it!) meaning, he can hardly see it because it is so intensely dark. This is the parable of the heart of the disbeliever whose ignorance is simple, who merely follows and does not know the true nature of the one whom he follows or where he is going.
He is like the ignorant man in the parable who was asked, “Where are you going”
He said, “With them.”
He was asked, “Where are they going”
He said, “I do not know.”
(darkness upon darkness)
Ubayy bin Kab said: "He is enveloped in five types of darkness: his speech is darkness, his deeds are darkness, his coming in is darkness, his going out is darkness and his destiny on the Day of Resurrection will be darkness in the fire of Hell.'' As-Suddi and Ar-Rabi bin Anas also said something similar.
ഇവിടെയും ഇരുട്ടുകൾ എന്താണെന്ന് പറയുന്നുണ്ട്:
ആഴക്കടലിലെ ഇരുട്ട്, പിന്നെ കടലിന്റെ ഉപരിതലത്തിൽ കാണുന്ന തിരമാലകൾക്ക് മീതെയുള്ള തിരമാലകളും അതിനു മീതെയുള്ള മേഘങ്ങളും.
Ibn Kathir–ന്റെ തഫ്സീറിലും നമുക്ക് കാണാൻ പറ്റുന്നത് ഉപമകളുടെ വലിയ പരമ്പര തന്നെയാണ്. അല്ലാതെ ശാസ്ത്രമല്ല. ഉപമകളെ പോലും വെറുതെ വിടാതെ അതിൽ നിന്നും ശാസ്ത്രത്തെ ചൂഴ്ന്നെടുക്കാൻ ശ്രമിക്കുന്ന ഖുർആൻ ശാസ്ത്രവാദികളുടെ അവസ്ഥ കുറച്ചധികം കഷ്ടമാണ്.
മിക്കവാറും പരിഭാഷകളിൽ ഇരുട്ടെന്നാണ് ഉപയോഗിച്ചിട്ടുള്ളത്. കൂരിരുട്ടെന്നോ ഭയാനകമായ കടുത്ത കൊടിയ ഇരുട്ടാണ് ഉദ്ദേശിച്ചിട്ടുള്ളത്.
Classical Islamic Tafsirs ആയ Ibn Abbas, Al Jalalayn, Ibn Kathir എല്ലാം തന്നെ പറയുന്നത് കടലിനടിയിൽ അഥവാ ആഴക്കടലിൽ ഇരുട്ടാണെന്നും (ഇരുട്ടുകൾ അല്ല), കടലിന്റെ ഉപരിതലത്തിലാണ് തിരമാലകൾ കാണുന്നതെന്നും തിരമാലകൾ ഒന്നിനെ മീതെ ഒന്നായും അതിന് മുകളിലായി മേഘങ്ങളും ഉണ്ടെന്നും ഇതെല്ലാം കൂടിയാണ് ഇരുട്ടാവുന്നതെന്നുമാണ്.
എന്നിട്ട് അവർ പറയുന്നതോ ഇതെല്ലാം അവിശ്വാസികളുടെ കർമ്മങ്ങളെ ഉപമിച്ചതാണെന്നാണ്.


ഖുർആൻ ശാസ്ത്രവാദികളുടെ സ്ഥിരം പരിപാടിയാണ് സംവാദത്തിലോ എഴുത്തുകളിലോ ആധുനിക ശാസ്ത്രം പറയുന്ന കാര്യങ്ങളെല്ലാം നന്നായി വിവരിച്ചു വിസ്തരിച്ചു പറയുക എന്നിട്ട് അതിന് ശേഷം സമയമുണ്ടെങ്കിൽ ഇതെല്ലാം ഖുർആനിൽ 1400 വർഷങ്ങൾക്ക് മുൻപ് പറഞ്ഞിട്ടുള്ളതാണ് എന്ന് തള്ളി മറിക്കുക.
എത്ര അപഹാസ്യമാണ്. 1400 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഖുർആനിനെ വിശ്വസിക്കാൻ തയ്യാറല്ലാത്ത അവിശ്വാസികളെ ഏറ്റവും കടുത്ത രീതിയിൽ ആക്ഷേപിക്കുന്ന അല്ലാഹു എന്നിട്ട് പ്രസ്തുത വചനത്തിൽ പറയുന്നത്
അല്ലാഹു വെളിച്ചം കൊടുക്കാത്തവർക്ക് ഒരിക്കലും ഒരു കാരണവശാലും വെളിച്ചം ലഭിക്കുകയില്ല. വെളിച്ചം എന്നത് കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് ഇസ്‌ലാമിലേക്ക് വരികയും സ്വീകരിക്കുന്നതിനെ പറ്റിയുമാണ്. അല്ലാത്തവരെല്ലാം ഇരുട്ടിലാണത്രേ.
അതായത് നമുക്ക് ആർക്കെങ്കിലും ഇസ്‌ലാം സ്വീകരിക്കണം എന്ന് വിചാരിക്കുക. നമ്മൾ വിചാരിച്ചാൽ നടക്കുമോ? തീർച്ചയായും നടക്കില്ല. അതിന് അല്ലാഹു വിചാരിക്കണം. അതായത് മനുഷ്യൻ തിരഞ്ഞെടുപ്പ് അവകാശം പോലുമില്ല എന്നതാണ് മറ്റൊരു വസ്തുത. അല്ലാഹു ഉദ്ദേശിച്ചവരെ മാത്രം മുസ്ലിമാക്കൻ വേണ്ടിയാണെങ്കിൽ അതിലെവിടെ നീതി? അതിലെവിടെ ന്യായം? അതിലെവിടെ യുക്തി?

✒️The ExMuslim Blasphemist