ഇസ്‌ലാമിനെ പരിഷ്കരിച്ചില്ലെങ്കിൽ ഒരു ആധുനിക പരിഷ്‌കൃത സമൂഹത്തിനൊപ്പം ജീവിക്കാൻ പറ്റാതെയാവും

0
510

Jazar Shahul

2019–ൽ ഒരു ഗവേഷണം നടന്നിരുന്നു.
Bertelsmann Stiftung–ന്റെ Religion Monitor–ന് വേണ്ടി ചെയ്ത സർവേ.

1) ജർമനിയിലും സ്വിറ്റ്സർലൻഡിലും പങ്കെടുത്തവരിൽ ഓരോ രണ്ടാമത്തെ പൗരനും പറഞ്ഞത് ഇസ്‌ലാം ഒരു ഭീഷിണിയാണ്.
2) UK–യിൽ അഞ്ചിൽ 2 പേരും ഇതേ ആശങ്ക പങ്കുവെച്ചു.
3) സ്പെയിനിലും ഫ്രാൻസിലും, 60% പൗരന്മാരും പറയുന്നത് ഇസ്‌ലാമും പാശ്ചാത്യ ലോകവും തമ്മിൽ ഒരിക്കലും ഒത്തുപോവില്ല.
4) ഓസ്ട്രിയയിൽ മൂന്നിൽ ഒരാൾക്ക് മുസ്ലീങ്ങളെ അയൽക്കാരായി ലഭിക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.

2015–ൽ യൂറോപ്പിൽ സംഭവിച്ച മുസ്ലിം അഭയാർത്ഥി സംബന്ധമായ പ്രശ്നങ്ങളും പിന്നീട് ഫ്രാൻസിലും സ്പെയിനിലും ജർമനിയിലും അരങ്ങേറിയ ഇസ്‌ലാമിക തീവ്രവാദ പരമ്പരകളും യൂറോപ്പിനെ ഇസ്ലാമോഫോബിയ എന്ന കാര്യകാരണമുള്ള വികാരത്തിലേക്ക് നയിച്ചു.
അവരെ കുറ്റം പറയാൻ പറ്റുമോ?

കടന്നു ചെല്ലുന്ന രാജ്യങ്ങളിൽ ഇസ്‌ലാമിനെ കൊട്ടിഘോഷിച്ചും പ്രചരിപ്പിച്ചും, വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ കയ്യും കാലും തലയും വെട്ടിയെടുത്ത് 1400 വർഷങ്ങൾക്ക് മുൻപ് ജീവിച്ച “ലോകത്തിന് മാതൃക” എന്ന പേരിൽ അവതരിച്ച ഒരു മനുഷ്യനെ അയാളുടെ അനുയായികളെയും ഇപ്പോഴും പിന്തുടരുമ്പോഴും, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവിടുത്തെ ജനങ്ങൾ നെഞ്ചിലേറ്റി കൊണ്ട് നടക്കുകയും വിശ്വസിക്കുകയും പ്രാവർത്തികമാക്കുന്നതുമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും സമാധാനത്തെയും തകർക്കാൻ ശ്രമിച്ചാൽ, അവരുടെ ഭാഗത്ത്‌ നിന്നും ഇങ്ങനെയൊക്കെയുള്ള അഭിപ്രായമേ ലഭിക്കുകയുള്ളു.

കഴിഞ്ഞ മാസങ്ങളിൽ സ്വീഡനിലും നോർവേയിലും സംഭവിച്ച ഖുർആൻ കത്തിക്കലും, ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫ്രാൻസിൽ സംഭവിച്ച കാർട്ടൂൺ വിഷയവും, എല്ലാം തന്നെ യൂറോപ്പിന്റെ ഇസ്‌ലാമിന് എതിരായ നിലപാടിന് കാരണമുണ്ടെന്ന് തെളിയിക്കുന്നു.സമാധാനപരമായ ജീവിതം നയിക്കാൻ വേണ്ടി ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ നിന്നും പലായനം ചെയ്ത അറബികൾക്ക് മതഭേദമന്യേ, മുസ്ലീങ്ങൾ/മുൻ മുസ്ലീങ്ങൾ ഉൾപ്പെടെ, വിവേചനവും അക്രമങ്ങളും നേരിടേണ്ടി വരുന്നത് വളരെ കഷ്ടമാണ്.

ഇസ്‌ലാമിനെ പരിഷ്കരിച്ചില്ലെങ്കിൽ ഒരു ആധുനിക പരിഷ്‌കൃത സമൂഹത്തിനൊപ്പം ജീവിക്കാൻ പറ്റാതെയാവും. ക്രിസ്തുമതം അങ്ങനൊരു പരിഷ്കരണം കഴിഞ്ഞത് കൊണ്ടാണ് ഇപ്പോഴും, അത്ര മെച്ചമൊന്നും ഇല്ലെങ്കിലും തട്ടി മുട്ടി പോവുന്നത്.