മലപ്പുറം ജില്ല- ഇന്ത്യയിൽ ഏറ്റവും “അക്രമാസക്തമായ” ജില്ല. മുസ്ലിം ഭൂരിപക്ഷം വരുന്ന മലപ്പുറം ജില്ലയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും എന്നും “കലഹങ്ങളിലാണ്”. ഒരു ചെറിയ കലഹത്തെ പറ്റി പറയാം.ചാത്തങ്ങോട്ടുപുരത്തെ കുണ്ടട ശിവന്റെ അമ്പലത്തിൽ കുളമുണ്ടായിരുന്നില്ല. ആചാരപ്രകാരം കുലമുള്ള ഭൂമിയിൽ വേണം അമ്പലം പണിയാൻ. അമ്പലത്തിനൊരു മോഡിയുമാണല്ലോ.
അങ്ങനെ അമ്പലം കമ്മിറ്റി സമീപ പ്രദേശദത്തുള്ള നമ്പ്യാർത്തൊടി അലി എന്ന “മുസ്ലിമിനെ” കാണാൻ ചെല്ലുകയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 4.7 സെന്റ് സ്ഥലവും കുളവും വിലക്ക് തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
മുസ്ലിമായ നമ്പ്യാർത്തൊടി അലി ആ “ഹിന്ദുക്കളോട്” പറഞ്ഞത് കേട്ടാൽ ഏതൊരു സംഘിക്കും ചോര തിളക്കും. “എനക്ക് പൈസ ഒന്നും വേണ്ട. നിങ്ങൾ അതങ്ങോട്ട് എടുത്തോളി. അവിടേക്കുള്ള വഴിയും ഉപയോഗിച്ചോ. ഒരു കുഴപ്പവുമില്ല. മ്മളൊക്കെ മൻഷ്യരല്ലേ.”സന്തോഷം കൊണ്ട് തുള്ളി ചാടിയ അമ്പലം കമ്മിറ്റിക്കാർ, ആ വർഷത്തെ ശിവരാത്രി ആഘോഷങ്ങളിൽ അലിയെ നാടിന് മുന്നിൽ ആദരിച്ചു.”ഹിന്ദുക്കൾക്ക് ഭൂമി ഉടമസ്ഥാവകാശമില്ലാത്ത നാട്” എന്ന് സംഘികൾ അടിച്ചിറക്കുന്ന “മല്ലപുറത്തിന്റെ” യഥാർത്ഥ അവസ്ഥയാണിത്.സംഘികളെ, നിങ്ങളുടെ പരിപ്പ് വേവുന്ന കുക്കർ ആദ്യം കണ്ടുപിടിക്ക്. എന്നിട്ടാവാം അത് വിളമ്പുന്നത്.