സ്വവർഗ്ഗരതി, ഇൻസെസ്റ്റ്, മൃഗരതി, ശിശുരതി – ഇവയിലെ ശരിതെറ്റുകൾ നിശ്ചയിക്കുന്നത് ആരാണ് ?

127

ഇസ്ലാമിക ധാർമികത ഒരു ഊതിവീർപ്പിച്ച കുമിളയാണ്?!

Jazar Shahul
2019ലെ MUJAHID STUDENTS MOVEMENT (MSM) PROFCON സമ്മേളനത്തിലെ ഒരു സെമിനാർ വിഷയം ലിബറൽ ധാർമികതയായിരുന്നു. അതിൽ പ്രതിപാദിച്ച പ്രധാന വിഷയങ്ങൾ സ്വവർഗ്ഗരതിയും (Homosexuality), “നിഷിദ്ധസംഗമവും” (Incest), മൃഗരതിയും (Bestiality), ശിശുരതിയും (Pedophilia) അതിനെയൊക്കെ യുക്തിവാദികൾ അനുകൂലിക്കുന്നുണ്ടെന്നും ആക്ഷേപിക്കുന്നു.
1) സ്വവർഗ്ഗരതി ഒരു തിന്മയാണ് എന്ന് പ്രാസംഗികൻ പറഞ്ഞിരുന്നു.
മത വിശ്വാസികൾ ഒരു പ്രവൃത്തി തെറ്റാണെന്നോ തിന്മയാണെന്നോ തീരുമാനിക്കുന്നത് പ്രസ്തുത പ്രവൃത്തിയെ പറ്റി അവരുടെ വേദപുസ്തകത്തിൽ ദൈവം തിന്മയായി പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമാണ്. ദൈവം ഒരു പ്രവൃത്തിയെ പറ്റി വേദപുസ്തകത്തിൽ ശെരിയാണ് എന്നെഴുതിയിട്ടുണ്ടെങ്കിൽ, അതെത്ര തന്നെ മനുഷ്യത്വത്തിന് എതിരാണെങ്കിലും വിശ്വാസികൾ കണ്ണടച്ചുകൊണ്ട് അത് ശെരിയാണെന്ന് തന്നെ പറയും.
ഖുർആനിൽ അൽ അ’റാഫ് സൂറത്തിലെ 80-84 വരെയുള്ള വചനങ്ങളാണ് സ്വവർഗ്ഗരതിയെ പറ്റി പറയുന്നത്. അതിൽ ഇസ്ലാമിക പ്രവാചകനായ ലൂത്താണ് സ്വവർഗ്ഗരതിയിൽ ഏർപ്പെട്ട സോടോമിലെ ജനങ്ങളെ കുറ്റപ്പെടുത്തുന്നത്. അവർ ഗുദത്തിലൂടെയുള്ള സംഭോഗം (anal sex) ചെയ്യുന്നവർ ആയിരുന്നുവെന്നാണ് ഖുർആനിൽ പറയുന്നത്.
ഈ വചനങ്ങൾ പ്രകാരം സ്വവർഗ്ഗരതി എന്ന അറപ്പുള്ള അക്രമം ഇന്നേവരെ ഭൂമിയിൽ മറ്റാരും ചെയ്തിട്ടില്ല എന്ന് പറയുന്നു. ഇതിന് യാതൊരുവിധ തെളിവുമില്ല.
കാരണം ക്രോണോളജി ഡേറ്റിംഗ് വെച്ചു നോക്കുമ്പോൾ ഇബ്രാഹിം/അബ്രഹാം ജീവിച്ചിരുന്ന കാലം കൂടിപ്പോയാൽ 2200 BC ആയിരിക്കും. ഇബ്രാഹിമിന്റെ അനന്തരവനായ ലൂത്ത് ഏതാണ്ട് ഇതേ കാലഘട്ടത്തിലായിരിക്കുമല്ലോ ജീവിക്കുക.
പ്രാചീന ഈജിപ്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ 2494-2345 BC കാലഘട്ടത്തിൽ, അന്ന് ഭരിച്ചിരുന്ന ഫറോവയുടെ ഉയർന്ന പദവി വഹിക്കുന്ന രണ്ട് പേർ സ്വവര്ഗ്ഗാനുരാഗികളാണ് എന്ന തെളിവുണ്ട്.
ഇനിയിതൊക്കെ പോട്ടെ. എങ്ങനെയാണ് സ്വവർഗ്ഗരതി ഒരു തിന്മയാവുന്നത്?
ഇതൊരു തിരഞ്ഞെടുപ്പല്ല എന്നും ജീവശാസ്ത്രപരമായ അല്ലെങ്കിൽ മാനസികമായ ഘടകങ്ങൾ കാരണം ഉണ്ടാവുന്ന തികച്ചും സ്വാഭാവികമായ കാര്യമാണെന്ന് ഗവേഷകർക്കും ഡോക്ടർസിനും യാതൊരുവിധ സംശയങ്ങളോ തെറ്റിദ്ധാരണകളോ ഇല്ല.
American Psychological Association ന്റെ പേജിലെ വിശദീകരണം: https://www.apa.org/topics/lgbt/orientation
ചെറുപ്പത്തിൽ തന്നെ ഒരാൾക്ക് സ്വന്തം ലൈംഗികചായ്‌വ്‌ മനസ്സിലാക്കാൻ സാധിക്കും. അത് ശെരിവെച്ചു കൊണ്ടുള്ള American Academy of Pediatrics ന്റെ ലേഖനം:
അങ്ങനെ, ഇതൊരു തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇതൊരു “തിന്മയാവുക”?
ഈ “തിന്മയ്ക്ക്” ഇസ്‌ലാം മതപ്രകാരം വധശിക്ഷയാണ് വിധി. അത് ശെരിവെക്കുന്ന ഹദീസ്:
Narrated Abdullah ibn Abbas: The Prophet said: If you find anyone doing as Lot’s people did,[125] kill the one who does it, and the one to whom it is done.
— Sunan Abu Dawood, 38:4447, Al-Tirmidhi, 15:1456, Ibn Maajah, 20:2561
——————————————————————–
2) സ്വവർഗ്ഗരതി ഒരു തെറ്റല്ലെങ്കിൽ നാളെ Incest നെ ന്യായീകരിച്ചുകൊണ്ട് യുക്തിവാദികൾ വന്നാൽ അംഗീകരിക്കാൻ പറ്റുമോ എന്നാണ് അടുത്ത വിഷയം.
Incest, അഥവാ കുറെ നാളുകളായി സമൂഹം നിഷിദ്ധസംഗമം എന്ന് പേരിട്ട ലൈംഗികചായ്‌വ് എന്നാൽ എന്താണ്? രക്തബന്ധമോ അല്ലെങ്കിൽ വളരെയടുത്ത കുടുംബാംഗങ്ങളുമായിട്ടുള്ള ലൈംഗിക ബന്ധമാണ് Incest.
പ്രാസംഗികൻ വളരെ വൈകാരികമായി ചോദിക്കുന്നു നിങ്ങളുടെ പെങ്ങളുമായോ/സഹോദരനുമായോ, അല്ലെങ്കിൽ ഒരു പടി മുന്നോട്ട് എടുത്താൽ, നിങ്ങളുടെ മാതാവുമായോ പിതാവുമായോ സംഭോഗത്തിൽ ഏർപ്പെടുന്നതിനെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കുമോ എന്നതാണ്.
ഇമാം നവവിയുടെയും ഷാഫിയുടെയും ഗ്രന്തങ്ങളിൽ വ്യഭിചാരത്തിൽ നിന്നുമുണ്ടായ മകളെ വിവാഹം കഴിക്കുന്നതും ഭോഗിക്കുന്നതും അനുവദനീയമാണ് എന്ന് പറയുന്നു. ഓർക്കണം, സ്വന്തം ഭീജത്തിന്റെയും കൂടി പങ്കു കാരണം ജനിച്ച മകൾ, ഇസ്‌ലാമിക നിയമങ്ങൾ പ്രകാരം സ്വന്തം മകളായി പരിഗണിക്കുന്നില്ല. കാരണം, അത് നിക്കാഹിലൂടെ ഉണ്ടായ ലൈംഗിക ബന്ധം അല്ലാത്തത് കൊണ്ട്. അപ്പോൾ അത് Incest-ൽ വരില്ലേ?
Westermarck Effect നെ പറ്റി കേട്ടിട്ടുണ്ടോ?
രണ്ട് രക്തബന്ധമില്ലാത്ത മനുഷ്യർ, പുരുഷനും സ്ത്രീയും ഉദാഹരണമായി എടുക്കാം, അവർ അവരുടെ ജീവിതത്തിലെ ആദ്യത്തെ കുറച്ചു വർഷങ്ങൾ ഒരുമിച്ചു ജീവിച്ചു വളർന്നാൽ, അവരിൽ reverse sexual imprinting കാണുവാൻ സാധിക്കും. അതായത്, അവർക്ക് പരസ്പരം ലൈംഗിക ആകർഷണം തോന്നുകയില്ല. ഇതാണ് Westermarck Effect. അതുപോലെ, താഴെയുള്ള സഹോദരങ്ങളെ സ്വന്തം മാതാവ് ജനനം നൽകി വളർത്തി വരുന്നത് നിരന്തരം കാണുമ്പോഴും reverse sexual imprinting പ്രവർത്തിക്കും. അതുപോലെ തന്നെ അവരുടെ മുഖഛായയുള്ള മനുഷ്യരോട് ആകർഷണം കുറയും. അതുകൊണ്ട് തന്നെ, Incest വളരെ വളരെ അപൂർവ്വമാണ്. അത്യപൂർവ്വമായി, അതും അത്രയും സ്വകാര്യതയിൽ, പരസ്പരം സമ്മതം അറിയിച്ചുകൊണ്ട് (Informed Consent) നടക്കുന്ന ഒരു കൃത്യത്തെ പറ്റി നമ്മളെന്തിനാണ് ഇത്ര ബോധവാന്മാർ ആവുന്നത്?
എന്നാൽ, ജീവിതത്തിലെ ആദ്യത്തെ കുറച്ചു വർഷങ്ങൾ ഒരുമിച്ചു ജീവിക്കാതെ പരസ്പരം അകന്നും അറിയാതെയും ജീവിച്ചു വളർന്നവർ പിന്നീട് എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോൾ ലൈംഗിക ആകർഷണം തോന്നാം. അതിനാണ് Genetic Sexual Attraction എന്ന് പറയുന്നത്.
ഇവിടെ അവർ രക്തബന്ധം ഉണ്ടെങ്കിൽ പോലും Incest-ൽ ഏർപ്പെടാനുള്ള കാരണം അവർ അവരുടെ കുട്ടിക്കാലത്ത് ഒരുമിച്ചു വളർന്നവരല്ല.
കൃത്രിമബീജസങ്കലനം വഴി ജനിക്കുന്ന സഹോദരങ്ങൾ പിന്നീട് GSA കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത സ്വാഭാവികമാണ്.
ഇനി സിഗ്മണ്ട് ഫ്രോയ്ഡിന്റെ Oedipus’ Complex എന്ന വാദവുമായി വരുന്നവർ അതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് വായിക്കുന്നതും നല്ലതാണ്.
——————————————————————–
3) നെക്രോഫിലിയ അഥവാ ശവരതി ഒരു മാനസിക രോഗമായി തന്നെയാണ് മാനസികാരോഗ്യ ശാസ്ത്രം കാണുന്നത്.
American Psychiatric Association ന്റെ Diagnostic and Statistical Manual of Mental Disorders (അഞ്ചാം പതിപ്പ്) (DSM-5) പ്രകാരം നെക്രോഫിലിയ Other Specified Paraphilic Disorders ന്റെ അടിയിൽ വരും.
പക്ഷെ, ഇമാം ഷാഫിയുടെയും ഇമാം മാലിക്കിയുടെയും മദ്ഹബിൽ ഇതിനെ തെറ്റായി കാണുന്നില്ല. അതേ കാരണത്താൽ,
മൊറോക്കോയിലെ മുസ്ലിം പണ്ഡിതൻ അബ്ദ് അൽ ബാറി അൽ സംസമി പറയുന്നുണ്ട് ഒരു ഭർത്താവിന് തന്റെ ഭാര്യയുടെ മരണ ശേഷം അവരുമായി ബന്ധപ്പെടാം എന്ന്. അതിന്റെ വീഡിയോ ലിങ്ക്:
ഇദ്ദേഹം അന്താരാഷ്ട്ര മുസ്ലിം പണ്ഡിതന്മാരുടെ യൂണിയനിലെ അംഗമാണ്. ഇതിനെ പറ്റി എന്താണ് പറയാനുള്ളത്?
——————————————————————–
4) Pedophilia അഥവാ ശിശുരതി ഒരു മാനസികരോഗമാണ്.
പക്ഷെ, ആർത്തവം ഇതുവരെ ആയിട്ടില്ലാത്തവരെ പോലും വിവാഹം കഴിക്കാം എന്ന് ഖുർആനിൽ ഉണ്ടല്ലോ. തെളിവ്:
——————————————————————–
5) പ്രാസംഗികൻ പിന്നെയും നിർത്തിയില്ല.
മേൽപറയുന്ന കാര്യങ്ങൾക്കെല്ലാം യുക്തിവാദികളുടെ ന്യായീകരണങ്ങൾ ഇതൊക്കെയാണ് എന്ന് പറഞ്ഞുകൊണ്ട് നാല് പോയിന്റുകൾ പറയുന്നു.
A) ജീവശാസ്ത്ര/പരിണാമ തെളിവുകൾ: യുക്തിയുഗം മാസികയിലെ ഒരു ലേഖനം എടുത്തുകൊണ്ടാണ് പരിണാമപരമായി, പുരുഷന്റെ ഉത്തരവാദിത്തം എന്തെന്നാൽ പരമാവധി സ്ത്രീകളിലേക്ക് തന്റെ ഭീജം എത്തിക്കുക എന്നും ഓരോ സ്ത്രീയും ഒരു പുരുഷന് സംബന്ധിച്ചിടത്തോളം പുതിയ സാധ്യതയാണെന്ന്.
ഒരു ലൈംഗിക ബന്ധത്തിൽ യാതൊരുവിധ ധാർമികതയുമില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ശാരീരിക-മാനസിക സുഖം മാത്രമാണ് അതിന്റെ ഉദ്ദേശം.
അങ്ങനെയാണെങ്കിൽ ഒരു ലൈംഗിക ബന്ധത്തിന്റെ പാലിക്കേണ്ട നിയമം എന്താണ്? പങ്കാളിയുടെ സമ്മതമില്ലാതെ അവരുടെ ശാരീരത്തിനു മേൽ ബലം പ്രയോഗിച്ചു കടന്നാക്രമിക്കുക. അതുപോലെ തന്നെ, തന്റെ അധികാര പരിധിയിൽ വരുന്ന ഒരാളുമായി (ഭീഷണികൾ കൊണ്ട്) സംഭോഗിക്കുക എന്നതും പൂർണ്ണമായും അധാർമികമാണ്.
Informed Consent അഥവാ പ്രത്യാഘാതങ്ങൾ മനസ്സിലാക്കികൊണ്ടുള്ള സമ്മതത്തിന് ശേഷം നടക്കുന്ന ലൈംഗിക ബന്ധമാണ് ഏറ്റവും വലിയ ധാർമികത.
അല്ലാതെ യുദ്ധം കഴിഞ്ഞു ശത്രുപക്ഷത്തെ പുരുഷന്മാരുടെ ഭാര്യമാരെ കൊണ്ടു വന്ന് ലൈംഗിക തൊഴിലാളികളാക്കി പീഡനത്തിന് ഇരയാക്കുന്നതല്ല ധാർമികത.
അപ്പൊ പിന്നെ പ്രണയിക്കുന്നവരിലും വിവാഹം കഴിഞ്ഞവരിലും കാണുന്ന വിശ്വാസവും സ്നേഹവും? അതവർ എടുത്ത തീരുമാനമാണ്. അത് അവർ തമ്മിലുള്ള കാര്യമാണ്. പ്രണയവും വിവാഹവും ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ല.
പക്ഷെ ഇസ്ലാം നിയമപ്രകാരം, ഭർത്താവ് ഭാര്യയെ ലൈംഗിക ബന്ധത്തിന് വിളിക്കുമ്പോൾ, ഭാര്യ അത് അനുസരിക്കാനും ബാധ്യസ്ഥയാണ്. അതിനുള്ള ഹദീസ് തെളിവ്: https://islamqa.info/en/answers/2006/a-woman-refusing-to-have-intercourse-with-her-husband
അത് ശെരിവെച്ചു കൊണ്ടുള്ള ഇസ്ലാം പണ്ഡിതന്മാരുടെ വിശദീകരണത്തിൻ്റെ ലിങ്കുകൾ: https://www.thelocal.de/20150203/berlin-imam-says-women-cant-refuse-sex
ഒട്ടകപുറത്ത് ഇരിക്കുമ്പോ പോലും ഭർത്താവ് ബന്ധപ്പെടണം എന്നു ഭാര്യയോട് പറഞ്ഞാൽ അതനുസരിക്കണം എന്നാണ് ഇസ്ലാമിക നിയമം:
ഇതിലൊക്കെ എവിടെയാണ് ധാർമികത?
Alan H Goldman (Kenan Professor Emeritus of Philosophy at College of William and Mary) യുടെ ലൈംഗിക ധാർമികതയെ പറ്റിയുള്ള വിശദീകരണം കൂടി വായിക്കു:
പിന്നെ വിവാഹത്തിന്റെ കാര്യം. അത് വെറുമൊരു കരാറാണ്. വിവാഹം കഴിഞ്ഞവർ ആരും ഭർത്താവോ/ഭാര്യയോ അല്ലാത്തവരുമായി ബന്ധപ്പെടാറില്ലേ?
പരിണാമത്തെ പറ്റി പറഞ്ഞതുകൊണ്ട് സ്വവർഗ്ഗരതിയുടെ തെളിവുകൾ പരിണാമത്തിലുണ്ട്. അതിനെ പറ്റി BBC News റിപ്പോർട്ട്: https://www.bbc.com/news/magazine-26089486
ഇതേ കാര്യത്തെ പറ്റി Forbes-ൽ പ്രശസ്ത അമേരിക്കൻ സർവകലാശാലയായ Yale-ലെ ഡോ Richard Prum പറയുന്നത് ഇതിൽ വായിക്കാം: https://www.forbes.com/sites/johnfarrell/2017/05/07/how-sexual-selection-drove-the-emergence-of-homosexuality/#6d2d026a5f84
B) അടുത്തതായി ശാസ്ത്രപഠനമാണ് ധാർമികത നിശ്ചയിക്കുന്നത് എന്ന വാദമാണ് യുക്തിവാദികൾക്ക് ഉള്ളതെന്ന്. ഉദാഹരണം പറയുന്നത്‌ E=Mc^2 എന്ന ഐൻസ്റ്റീന്റെ സമീകരണത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാസംഗികൻ പറയുന്നത് ഇതിനെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാതെ ലോകത്തിന്റെ നാശത്തിന് വേണ്ടി (അണു ബോംബിനെ പറ്റിയാണ് പറഞ്ഞത്) ഉപയോഗിച്ചുവെന്ന്.
ആദ്യം തന്നെ പറയട്ടെ, ശാസ്‌ത്രത്തിന് ധർമ്മമില്ല. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്ക് ധാർമികതയുമില്ല. പ്രപഞ്ചത്തിലുള്ളതെല്ലാം കാലങ്ങളായി അവിടെ തന്നെ ഉണ്ടായിരുന്നു. മനുഷ്യൻ അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുന്നത് അവന്റെ ധാർമികത അനുസരിച്ചിരിക്കും.
പ്രാസംഗികൻ അണുബോംബിനെ പറ്റി പറഞ്ഞു. രണ്ടാം ലോക മഹായുധത്തിന്റെ സമയത്തു പ്രപഞ്ചത്തിൽ പെട്ടെന്നുണ്ടായതല്ല ആണവശക്തി എന്ന ഊർജ്ജം. മനുഷ്യൻ അപ്പോൾ മാത്രമേ അത് കണ്ടുപിടിച്ചിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം.
Dartmouth College ലെ Marcelo Gleiser എന്ന പ്രകൃതിശാസ്‌ത്രജ്ഞന് ശാസ്ത്രം അസാന്മാര്ഗ്ഗികമായ (amoral) ആണെന്ന് എഴുതിയ ലേഖനം:
വെറും ബോംബ് ഉണ്ടാക്കാൻ മാത്രമാണോ ആണവശക്തി ഉപയോഗിക്കുന്നത്? അതിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്നില്ലേ? ഇത് മാത്രമാണോ?
എത്രയത്രെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളാണ് മനുഷ്യന് സഹായമായി കഴിഞ്ഞിട്ടുള്ളത്? വിമാനം ആൾസഞ്ചാരത്തിനും അതുപോലെ തന്നെ യുദ്ധങ്ങൾക്കും ഉപയോഗിക്കുന്നില്ലേ?
C) വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നത് നന്മയാണെന്ന് ശാസ്ത്രത്തിന് പറയാൻ സാധിക്കില്ല എന്നും പ്രാസംഗികൻ പറഞ്ഞു.
എന്നാൽ ഇതിനുള്ള ഉത്തരവും ശാസ്ത്രം തരുന്നുണ്ട്. ഒരു മനുഷ്യനെ സഹായിക്കുമ്പോൾ, തലച്ചോറിലെ mesolimbic system ഉണരുകയും ഭക്ഷണം, സംഭോഗം എന്നിവ അനുഭവിക്കുമ്പോ ഉണ്ടാവുന്ന അതേ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ, oxytocin പോലത്തെ ഹോർമോണുകൾ ഉല്പാദിപ്പിക്കുകയും ചെയ്യപ്പെടുന്നു. അതായത് നമുക്ക് സന്തോഷം തോന്നുന്നു. പരിണാമത്തിലും ഇതിന്റെ തെളിവുകൾ കാണാൻ സാധിക്കും. അങ്ങനെ സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ പിന്നെയും ചെയ്യാനുള്ള പ്രവണത കാരണമാണ് മിക്ക മനുഷ്യർ മറ്റുള്ളവരെ സഹായിക്കുന്നത്. അല്ലാതെ വേദപുസ്തകങ്ങളിൽ അത് പറയുന്നത് കൊണ്ടല്ല.
D) Social Pressure അഥവാ സമൂഹത്തിന്റെ സമ്മർദ്ദം: പ്രാസംഗികൻ ഹിറ്ലറിനെയും നാസി ജർമനിയെയും ഉദ്ധരിക്കുന്നു. അന്നത്തെ ജർമൻ സമൂഹത്തിൽ നിലനിന്ന ജൂതന്മാരോടുള്ള വെറുപ്പും വിദ്വേഷവും അവരെ ധാർമികമായി കൊല്ലുവാൻ കാരണമായി. സംഘ് പരിവാർ ചെയ്യുന്ന അക്രമങ്ങളെ പറ്റിയും പറയുന്നു. അതൊക്കെ ധാർമികതയാണ് എന്നാര് പറഞ്ഞു?
അങ്ങനെയാണെങ്കിൽ ഖുർആനും ഹദീസുകളും മുസ്ലിം പണ്ഡിതന്മാരും ഒരേ സ്വരത്തോടെ പറയുന്നു ഇസ്ലാം പ്രചരിപ്പിച്ചതും പ്രചരിപ്പിക്കേണ്ടതും നാവ് കൊണ്ട് മാത്രമല്ല, വാൾ കൊണ്ടുമാണ്.
അതിനുള്ള വിശാലമായ വിശദീകരണം മുസ്ലിം പണ്ഡിതന്മാർ ഖുർആനും ഹദീസും തെളിവാക്കികൊണ്ട് തന്നെ പറയുന്നു. വായിച്ച നോക്കു:
E) ഭരണഘടന: നമുക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നോക്കാം.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി ഏതൊരു പൗരനും ഉറപ്പാക്കി കൊടുക്കുന്നു.
സ്വന്തം അഭിപ്രായങ്ങൾ പറയുവാൻ, സ്വസ്ഥതയോടെ ജീവിക്കാൻ, സ്വന്തം വിശ്വാസങ്ങൾ പിന്തുടരാൻ, തിരഞ്ഞെടുക്കുന്ന മതത്തിൽ വിശ്വസിക്കാൻ, അങ്ങനെയുള്ള കാര്യങ്ങൾക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കി തരുന്നു.
മനുഷ്യരുടെ സമത്വവും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നു.
സാഹോദര്യത്തിന്റെ അനിവാര്യത പഠിപ്പിച്ചു തരുന്നു.
ഇതിലൊന്നും ധാർമികതയില്ലേ?
ഭരണഘടന എഴുതിയത് മനുഷ്യരാണ്. അതുകൊണ്ട് തന്നെ അത് പൂർണ്ണമല്ല. എന്നാലോ, ഭരണഘടനയുടെ അന്തർഭാഗങ്ങളിൽ കോട്ടം വരുത്താതെ അതിനെ തിരുത്താനും സാധിക്കുന്നതാണ്.
എന്നാൽ ഖുർആൻ അതുപോലെയാണോ? ഇസ്ലാം എന്ന ഫാസിസത്തിന്റെ ഒരു വലിയ അടയാളം തന്നെയാണ് ഖുർആൻ.
F) അവസാനം ഇസ്‌ലാം മതത്തിന്റെ ധാർമികത.
ഒരു ഹദീസ് ഇവിടെ ഇടാം.
Narrated Abu Qilaba: Anas said, “Some people of `Ukl or `Uraina tribe came to Medina and its climate did not suit them. So the Prophet ordered them to go to the herd of (Milch) camels and to drink their milk and urine (as a medicine). So they went as directed and after they became healthy, they killed the shepherd of the Prophet and drove away all the camels. The news reached the Prophet (ﷺ) early in the morning and he sent (men) in their pursuit and they were captured and brought at noon. He then ordered to cut their hands and feet (and it was done), and their eyes were branded with heated pieces of iron, They were put in ‘Al-Harra’ and when they asked for water, no water was given to them.” Abu Qilaba said, “Those people committed theft and murder, became infidels after embracing Islam and fought against Allah and His Apostle.”
Sahih Bukhari 1:4:234
കോന്നാൽ തിരിച്ചും കൊല്ലണം. അതാണ് ഇസ്‌ലാമിന്റെ ധാർമികത. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഖുർആനിൽ ഒരു വചനം ഇറങ്ങി. സൂറത്തുൽ മാ’ഇദയിൽ 33 എന്ന വചനം:
——————————————————————–
ധാർമികതയെ Golden Rule വെച്ചുതന്നെ വിശദീകരിക്കാവുന്നതാണ്. അതുതന്നെയാണ് അതിന്റെ ശെരി.

.