മോഡേൺ മെഡിസിൻ ചികിത്സാ-വിദ്യാഭ്യാസ രംഗത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന സംഘ് പരിവാറിന്റെ ആസൂത്രിത അജണ്ട

135

Jazar Shahul

മോഡേൺ മെഡിസിൻ ചികിത്സാ-വിദ്യാഭ്യാസ രംഗത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന സംഘ് പരിവാറിന്റെ ആസൂത്രിത അജണ്ട


സംഘ് പരിവാർ അങ്ങനെയാണ്. അവർക്ക് തോന്നുന്ന മേഖലകളിൽ, അവരുടെ ഇച്ഛാനുസാരം ഇടപെടുകയും, തോന്നും വിധം തോന്നിവാസം കാണിച്ചു വെക്കും. അവർക്ക് മാത്രം അവകാശപ്പെട്ട ഒരു പ്രത്യേകതരം യുക്തികൊണ്ട് ഇടപെടുന്ന വിഷയത്തിലോ രംഗത്തോ കയറി അറിയാത്ത ആട്ടമാടിയും കൂത്താടിയും അതിനെ താറുമാറാക്കി നശിപ്പിക്കും, പിച്ചിച്ചീന്തും.


2017–ൽ ബിജെപി സർക്കാർ മെഡിക്കൽ രംഗത്തെ അടിമുടി മാറ്റാൻ തക്കം അവതരിപ്പിച്ച ബില്ലായിരുന്നു നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ല്. അതിലെ(അ) പ്രധാന, (അ) പ്രസക്ത ഭാഗങ്ങൾ വളരെ ചുരുക്കി തന്നെ പറയാം.

1) സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50% സീറ്റുകളുടെ മാത്രം ഫീസ് നിർണ്ണയിക്കാനും നിയന്ത്രിക്കാനും അധികാരമേ NMC–ക്കുള്ളൂ.ബാക്കി 50% സീറ്റുകളിൽ അവരുടെ തോന്നിവാസം അരങ്ങേറും.ഓർക്കണം, ഇപ്പോൾ സംസ്ഥാന സർക്കാരുകൾക്ക് 85% സ്വാശ്രയ സീറ്റുകളിൽ ഫീസ് നിർണ്ണയിക്കാനുള്ള അധികാരമുണ്ട്.

2) സാമൂഹിക ആരോഗ്യ ദാതാവ് എന്ന പ്രത്യേക തരം തസ്തിക ഉണ്ടത്രേ. ദാതാവിന് മരുന്നുകൾ കുറിച്ചു കൊടുക്കാനുള്ള അധികാരവമുണ്ട്. ശാസ്ത്രീയ പശ്ചാത്തലമുള്ള വ്യക്തിയായാൽ മതി. എന്തിനാ വെറുതെ ഡോക്ടർമാർ.

3) എതിരഭിപ്രായങ്ങളും പ്രതിഷേധങ്ങളും വരുന്നത് വരെ ബ്രിഡ്ജ് കോഴ്സും ലാറ്ററൽ പ്രവേശന പരീക്ഷയും വഴിപ്രകാരം മറ്റു ആരോഗ്യ ചികിത്സ രംഗത്തുള്ളവർക്ക് മോഡർന് മെഡിസിനിലേക്ക് ചാടാം. നിവൃത്തിയില്ലാതെ എടുത്തു കളഞ്ഞതാണ് അങ്ങനെയൊരു ക്ലോസ്.

2–ഉം 3–ഉം എന്തിനാണെന്ന് അറിയോ?
മോഡേൺ മെഡിസിൻ ഡോക്ടർമാർ കുറവുള്ള പ്രദേശങ്ങളിൽ വോട്ടർമാരെ സന്തോഷിപ്പിക്കാൻ. മറ്റു ആരോഗ്യ ചികിത്സ രംഗത്തുള്ളവരെ പരിഹസിക്കുന്നതിനും ആക്ഷേപിക്കുന്നതിനും തുല്യമാണിത്. മാത്രമല്ല, മോഡർന് മെഡിസിനെ പൂർണ്ണമായും സംഹരിക്കുന്നതാണ് ഇത്. അങ്ങനെയൊരു നടപടിയിലേക്ക് നീങ്ങുമ്പോൾ, അതിന്റെ ഏറ്റവും ഭീകരമായ പ്രത്യാഘാതം എന്തെന്നാൽ ജനങ്ങളുടെ ആരോഗ്യത്തിന് പുല്ലു വിലയാണ് സംഘ് പരിവാർ നിയന്ത്രിത ബിജെപി സർക്കാർ കൊടുക്കുന്നത്.

4) NMC യുടെ 80% അംഗങ്ങളും കേന്ദ്ര സർക്കാർ നേരിട്ട് നിയമിക്കുന്നവരാണ്. ബാക്കി വരുന്ന 20%–ത്തിൽ മാത്രമാണ് സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ വരുന്നത്. അതും പാർട്ട് ടൈം മാത്രം. ഒരേ സമയത്ത്, വെറും 5 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ അതിലുണ്ടാവുകയുള്ളൂ.

5) കൃത്യമായി ഇടവേളകളിൽ നടത്തേണ്ട ഇൻസ്പെക്ഷനുകളെ പറ്റി പറയുന്നതാണ് കോമഡി. പരിഗണനയിൽ ഉണ്ടെന്ന്. വലിയ കാര്യമായി. അതായത് മെഡിക്കൽ കോളേജുകൾക്ക്, പ്രത്യേകിച്ചും സ്വാശ്രയം, എന്തും എങ്ങനെയും ചെയ്യാം. ചോദിക്കാൻ ഒരു സംഘിക്കുട്ടൻ പോലും വരില്ല എന്നർത്ഥം.

2019–ൽ, ദേശീയ മെഡിക്കൽ കമ്മീഷൻ എന്ന NMC പാസ്സാക്കി. ഇപ്പോൾ അതിന്റെ അവസാന നടപടി ക്രമങ്ങളിലാണ്.


ഇതിലൊന്നും തീർന്നില്ല. സംഘ് പരിവാർ കയറിയ ഇടങ്ങൾ അവർ മലിനമാക്കിയിട്ടേയുള്ളൂ, നശിപ്പിച്ചിട്ടേയുള്ളൂ.2020 ഫെബ്രുവരി മാസത്തിൽ, ഇന്ത്യൻ സമ്പദ്ഘടനയെ ചവിട്ടി താഴ്ത്തി പേരെടുത്ത കേന്ദ്ര ധനമന്ത്രി, പൊതുമേഖല മെഡിക്കൽ സ്ഥാപനങ്ങളുടെ ഉദ്ദേശശുദ്ധി അവഗണിച്ചുകൊണ്ട്, ഒരു പ്രസ്താവന നടത്തി. ഇന്ത്യ എന്ന ദരിദ്ര രാജ്യത്ത് സർക്കാർ നടത്തുന്ന, സൗജന്യമായി അല്ലെങ്കിൽ തുച്ഛമായ ചിലവിൽ നടത്തുന്ന ജില്ല ആശുപത്രികളെ സ്വകാര്യവത്കരിക്കാൻ പോകുന്നുവെന്ന്. അങ്ങനെ സ്വകാര്യം സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന ജില്ല ആശുപത്രികളിൽ 750 ബെഡുകൾ ഉണ്ടായിരിക്കണം, അതിൽ പകുതിയോളം “മാർക്കറ്റ് ബെഡുകൾ” എന്ന കാറ്റഗറിയിൽ വരും.

പാവപ്പെട്ട, അന്നത്തെ അന്നതിന് വേണ്ടി പെടാപ്പാട് പെടുന്ന, ദരിദ്രരായ ജനങ്ങളുടെ ആരോഗ്യം സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സ്വകാര്യ ബൂർഷ്വാ ശക്തികളുടെ കൈകളിൽ ഏല്പിച്ചുകൊണ്ട് അവരെ മരണത്തിലേക്ക് ഉന്തിയിടുന്ന കരുതലുള്ള സർക്കാർ.ഇത് നടപ്പാക്കില്ല എന്ന് ആർജ്ജവത്തോടെ, നിസ്സംശയതോടെ കേരളത്തിന്റെ ആരോഗ്യ മന്ത്രി സഖാവ് കെ കെ ശൈലജ അന്നേ പറഞ്ഞിട്ടുണ്ടായിരുന്നു.


സംഘ് പരിവാർ നിയന്ത്രിത ബിജെപി സർക്കാർ ഇപ്പോൾ അടുത്ത അടവുമായി വന്നിരിക്കയാണ്. നാഷണൽ എഡ്യൂക്കേഷൻ പോളിസിയുമായി.അതിൽ പറയുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് അന്നും ഇന്നും എപ്പോഴും വളരെ വ്യത്യസ്തമായ, വൈവിധ്യമാർന്ന ചികിത്സ രീതികളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതായത് ഇന്ത്യയിലെ ജനങ്ങൾക്ക് രോഗം വരുമ്പോൾ, അവർക്ക് അപ്പോൾ മോഡേൺ മെഡിസിൻ മരുന്നുകളോട് അപ്രത്യക്ഷമായി പേടിയും ഭയവും വരികയും അതോടൊപ്പം അതിന്റെ സൈഡ് എഫക്ടുകളുടെ ഒരു വല്ലാത്ത അവബോധം മനസ്സിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ, പ്രസ്തുത രോഗചികിത്സയ്ക്ക് തെളിവില്ലാതെ എന്തൊക്കെ ചികിത്സാ രീതികളുണ്ടോ അതെല്ലാം പരീക്ഷിച്ചും പരിശീലിച്ചും അവർ സമയം കളയും. പിന്നെ യഥാർത്ഥ അവബോധം മനസ്സിൽ സൃഷ്ടിക്കപ്പെടുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും. എന്നിട്ട് സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുമ്പോൾ, അതെല്ലാം മോഡർന് മെഡിസിൻ ഡോക്ടർമാരുടെ തലയിൽ വന്നു വീഴും. പിന്നെ അവരെ അടിക്കണം, ഇടിക്കണം, കൊല്ലണം.

പക്ഷെ വോട്ടവകാശം അവരുടെ കയ്യിൽ ആയതുകൊണ്ടും സാമാന്യ ബോധം ബിജെപി സർക്കാരിന് പണ്ട് മുതലേ ഇല്ലാത്തത് കൊണ്ടും ചില നിഗൂഢ ശക്തികളെ തൃപ്തിപ്പെടുത്താനും വേണ്ടി മോഡർന് മെഡിസിൻ വിദ്യാർത്ഥികൾ മോഡർന് മെഡിസിന് പുറമെ മറ്റു പലതും പഠിക്കട്ടെ എന്നങ്ങോട്ട് തീരുമാനിച്ചാൽ പോരെ. അപ്പോ ജനങ്ങളും സന്തുഷ്ടർ, സർക്കാരും സന്തുഷ്ടർ. മോഡർന് മെഡിസിൻ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും ആത്മവിശ്വാസം ഗ്രഹിക്കാൻ പറ്റാത്ത അത്രയും ഉയരത്തിലേക്ക് എത്തുമെന്നാണ് ഇത് കൊണ്ടുവന്ന വിദഗ്ദ്ധർ പറയുന്നത്. എന്തൊര്യ കരുതലാണ് ഇവർ.ഗതികേട്, വല്ലാത്ത ഗതികേടാണ് ഇത്. പഠിപ്പും വിവരവുമുള്ള ഒരുത്തനെങ്കിലും ഉണ്ടോടെ അതില്?