സോഷ്യലിസത്തിന് ഒരു തിരിച്ചുവരവ് സാധ്യമാണോ?

23

Jazar Shahul

സോഷ്യലിസത്തിന് ഒരു തിരിച്ചുവരവ് സാധ്യമാണോ?

കോവിഡ് കാലത്ത്, ആഗോളവൽക്കരണത്തെ പറ്റിയുള്ള പല ആശങ്കകളും അതിന്റെ അജയ്യതയെ പറ്റിയുള്ള നിരവധി ചോദ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. നിയോലിബറൽ മുതലാളിത്തത്തെ വാനോളം പുകഴ്ത്തി കൊണ്ടിരുന്നവർ തന്നെ ഇന്ന് അതിന്റെ പോരായ്മകളെയും ന്യൂനതകളെയും വെളിച്ചത്തു കൊണ്ടുവരുമാർ അഭിപ്രായം മാറ്റിയിരിക്കുന്നു.
സോഷ്യലിസത്തിന്റെ കല്ലറയിൽ ദിവസേന ബാഷ്പാഞ്ജലികൾ അർപ്പിച്ച മുതലാളിത്തത്തിന്റെ ഉച്ചഭാഷിണികൾ ഇന്ന് പതിഞ്ഞ സ്വരത്തിൽ ചോദിക്കുന്നു:
സോഷ്യലിസത്തെ തിരിച്ചുകൊണ്ടുവരാൻ പറ്റുവോ?

അതിന് ഉത്തരം പറയുന്നതിന് മുൻപ് ചില ഒഴിച്ചുകൂടാനാവാത്ത ചോദ്യങ്ങൾ:

1) ആകാശമുട്ടോളം എത്തുന്ന ഭീമമായ സിംഹാസനത്തിലിരുന്ന നിയോലിബറൽ മുതലാളിത്തം വ്യവസ്ഥ ഇന്നിതാ വലിയ പ്രതിസന്ധി നേരിടുന്നു. മനുഷ്യരാശിയുടെ പുരോഗതി സംഭവിക്കാൻ പോകുന്നത് കമ്പോളങ്ങളിലാണ് എന്നും Trickle-Down Theory പ്രകാരം സാമ്പത്തിക അസമത്വത്തെ
നീതികരിക്കുവാൻ സാധിക്കുമെന്നും എല്ലാം ഘോരഘോരം വിളംബരം നടത്തി, അതേ മനുഷ്യരാശിയെ പിച്ചച്ചട്ടിയെടുക്കുവാൻ തള്ളിവിട്ട ഇവരെ അല്ലെങ്കിൽ ഇവരുടെ വക്താക്കളെ നമ്മൾ ഇനിയും വിശ്വസിക്കണോ?
മുതലാളിത്തത്തിന്റെ കുന്നുകൂടി കെടുക്കുന്ന സമ്പത്തിൽ നിന്നും അവർക്ക് ഇഷ്ടമുള്ള പോലെ ദാനം ചെയ്ത് അതിനെ
ക്ഷേമ പദ്ധതികൾ എന്ന് വിളിച്ച ഇവരെ ഇനിയും നമ്മൾ വിശ്വസിക്കണോ?
ഈ ദുരിത കാലത്ത് പോലും സ്വന്തം നിലനിൽപ് മുൻകൂട്ടി കണ്ടുകൊണ്ട് തന്റെ അടിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നിർദ്ദയമായി പിരിച്ചു വിടുന്ന ഇവരെ ഇനിയും നമ്മൾ വിശ്വസിക്കണോ?

2) തങ്ങളുടെ ജീവൻ അപായപ്പെടുത്തി ജോലി നിർവ്വഹിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്വരക്ഷ സംവിധാനങ്ങളോ രോഗികളുടെ അസുഖം ചികിൽസിക്കാൻ മരുന്നുകളോ ജീവൻ രക്ഷിക്കാൻ വെന്റിലേറ്ററുകളോ പോലും നൽകാൻ കെൽപ്പില്ലാത്ത,
ഡോക്ടർ-രോഗി അനുപാതം ചില ദരിദ്ര രാജ്യങ്ങളെക്കാളും കുറവുള്ള,
ആരോഗ്യ മേഖലയെ ഒന്നടങ്കം സ്വകാര്യ മുതലാളിമാർക്ക് തീറെഴുതി കൊടുക്കാനുള്ള ഭ്രാന്തമായ ആവേശം കാണിക്കുന്ന,
മാസ്‌ക്കുകളും സാനിറ്റൈസറുകളും സ്വരക്ഷ സാമഗ്രികളും ഇറക്കുമതി ചെയ്യേണ്ടി വരുന്ന,
മൂന്നു കോടിയിലധികം വരുന്ന ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പോലുമില്ലാത്ത, ഉള്ളവർക്ക് തന്നെ പല കാരണങ്ങളാൽ അത് വെട്ടിചുരുക്കപ്പെട്ട,
ജനസംഖ്യയുടെ 33% വരുന്ന ജനങ്ങൾ അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ആരോഗ്യ ചികിത്സാ ചിലവുകൾ എന്ന കാരണം കൊണ്ട് അതിനോട് മുഖം തിരിച്ച,
ഉഗ്രമായ സ്വതന്ത്ര വിപണി സ്ഥിതി ചെയ്യുന്ന മുതലാളിമാരുടെ പറുദീസയായ അമേരിക്കയുടെ നയങ്ങളെ നമ്മൾ വിശ്വസിക്കണോ? അവരുടെ നിലപാടുകളെ കണ്ണുംപൂട്ടി വായമൂടി സ്വീകരിക്കണോ?
മനുഷ്യത്വം തരിപോലും തൊട്ടുതീണ്ടാത്ത, മനുഷ്യരുടെ ആരോഗ്യത്തെ പോലും വെറും കച്ചവടമായി കാണുന്ന അതേ പാതയിലൂടെയല്ലേ ഇന്ത്യയും സഞ്ചരിക്കുന്നത്?

മുതലാളിത്ത വ്യവസ്ഥയുടെ ലഹരിയാണ് അതിയായ ലാഭം. എത്ര കിട്ടിയാലും തൃപ്തിപ്പെടാൻ പറ്റാത്ത അത്രയും ലാഭം. കിട്ടുന്തോറും അതിനോടുള്ള അത്യാര്‍ത്തി കൂടി വരികയുള്ളൂ.
മാർക്സിന്റെ ദാസ് ക്യാപിറ്റൽ എന്ന കൃതിയിൽ ഒന്നാം വാല്യം 31ാം അധ്യായത്തിൽ ഇതിനെ പറ്റി വ്യക്തമായി പറയുന്നുണ്ട്.
നിഷ്ഠൂരമായ മുതലാളിത്തത്തെ നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും തടയിടാനും സാമർത്ഥ്യമുള്ള പ്രത്യയശാസ്ത്രം സോഷ്യലിസം മാത്രമാണ്. അതുകൊണ്ട് തന്നെ കോവിടാന്തര കാലത്ത് അതിന്റെ തിരിച്ചുവരവിനെ തള്ളികളയാൻ പറ്റില്ല.
എന്നിരുന്നാലും, സോവിയറ്റ് യൂണിയനിൽ നിലനിന്നിരുന്ന സോഷ്യലിസത്തിന്റെ തകർച്ചയുടെ കാരണങ്ങൾ പരിശോദിച്ചും മനസ്സിലാക്കിയും അതിനെ പരമാവധി ശെരിയാക്കിയും, നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-പരിസ്ഥിതി സംബന്ധമായ ചോദ്യങ്ങളെ അഭിമുഖീകരിച്ചും ഉത്തരങ്ങൾ നൽകിയും, ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾക്ക് മുൻതൂക്കം നൽകിയും, കോവിടാന്തര കാലത്തെ പ്രശ്നങ്ങളുടെ നിജസ്ഥിതിയെ പഠിച്ചിട്ടും വേണം അതിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യാൻ.
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ക്യൂബ.
*
(സഖാവ് ബിനോയ് വിശ്വം എംപി എഴുതിയ പോസ്റ്റിന്റെ ചില പ്രസക്ത ഭാഗങ്ങൾ സ്വതന്ത്ര
പരിഭാഷ ചെയ്തത്.)

Advertisements