നവജാതശിശുക്കളിൽ ചേലാകർമ്മം നിരോധിക്കണം

0
715

Jazar Shahul

നവജാതശിശുക്കളിൽ ചേലാകർമ്മം നിരോധിക്കണം

ആരോഗ്യത്തോടെ ജനിക്കുന്ന കുട്ടികളിൽ ചേലാകർമ്മം ചെയ്യുന്നത് നിരോധിക്കണം.
ഗുണങ്ങളെല്ലാം സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ, അപകടങ്ങൾക്കുള്ള സാധ്യത കൂടുമ്പോൾ, United Nations’ Dec-laration of the Rights of the Child പറയുന്ന കുട്ടികളുടെ മൗലികാവകാശത്തെ പോലും ക്രൂരമായി ലംഘിക്കുമ്പോൾ ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.Hippocratic Oath അനുസരിച്ചു പ്രവർത്തിക്കുന്ന ഡോക്ടർസിന്
primum non nocere,അതായത്,First, do no harm എന്ന ഏറ്റവും പ്രധാനമായ കടമ മറക്കാൻ സാധിക്കുമോ?

സുന്നത്ത് ചെയ്തിട്ടുണ്ടോ?

നല്ല രസാ. ഭയങ്കര വേദനയാണ് കുറച്ചു ദിവസത്തേക്ക്. എന്റെ അനിയന്റെ സുന്നത്ത്‌ ചെയ്തത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അവനന്ന് 7 വസ്സായിട്ടുള്ളൂ. അത് കഴിഞ്ഞപ്പോൾ അവൻ അനുഭവിച്ച വേദന കുറച്ചു കടുപ്പമായിരുന്നു. വേദനസംഹാരികൾ ഉണ്ടായിരുന്നെങ്കിലും അതിനൊരു പരിധിയുണ്ടല്ലോ. എനിക്ക് 28 ദിവസം പ്രായമുള്ളപ്പോഴാണ് അത് ചെയ്തത്, അതോണ്ട് അനുഭവിച്ച വേദനയെ പറ്റി യാതൊരുവിധ ഓർമ്മയുമില്ല.

പക്ഷെ വിഷയമതല്ല. എന്റേയോ എന്റെ അനിയന്റെയോ സമ്മതം, പോട്ടെ, ഒരഭിപ്രായം പോലും ആരും ചോദിച്ചിട്ടില്ല.ചെറുപ്പത്തിൽ അല്ലെ? 28 ദിവസം പ്രായമായ ഞാൻ എന്ത് സമ്മതം മൂളുമെന്നാണ്. 7 വയസ്സായ എന്റെ അനിയന്റെയും സമ്മതം ചെയ്യുന്നവർ ചോദിച്ചിട്ടില്ല. 7 വയസ്സിലും എന്ത് അറിവിന്റെ പശ്ചാത്തലത്തിളാണ് സമ്മതം മൂളുക?ലിംഗാഗ്രചര്‍മ്മം മുറിക്കുക അഥവാ Circumcision അഥവാ മുസ്ലീങ്ങൾ വിളിക്കുന്ന–ചെയ്യുന്ന സുന്നത്ത്‌ കർമ്മം ശെരിക്കും അനിവാര്യമാണോ?

1⃣ ഇസ്‌ലാം മതത്തിന്റെ നിയമങ്ങൾ അനുസരിച്ചു മുസ്ലീങ്ങൾ മാത്രം ചെയുന്നൊരു കർമ്മമല്ല ഇത്.
ശരീരശാസ്‌ത്രജ്ഞനും ചരിത്രകാരനായ Grafton Elliot Smith പറയുന്നത് ലിംഗാഗ്രചര്‍മ്മം മുറിക്കുന്ന കർമ്മത്തിന് 15,000 വർഷങ്ങൾക്ക് മുകളിൽ പ്രായമുണ്ട്.പുരാതന ഈജിപ്റ്റിലെയും സെമിറ്റിക് ജനതയും ഈ അനുഷ്ഠാനത്തെ ആചരിച്ചിരുന്നു. പിന്നെ ജൂദന്മാരും, ക്രിസ്തുമതത്തിലെ പല വിഭാഗങ്ങൾ, മുസ്ലീങ്ങൾ എന്ന സമുദായങ്ങളിലേക്കും ഇത് വന്നു. ഓസ്‌ട്രേലിയയിൽ അബോറിജിൻസ് പോലും ഇത് ചെയ്തിരുന്നു. Aztec, Mayan സംസ്കാരങ്ങളിലും ഇതിനെ കാണുവാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

2⃣ ആധുനിക കാലങ്ങളിലേക്ക് വന്നപ്പോൾ, അതായത് 20–ാം നൂറ്റാണ്ടിന് മുന്നേ, സ്വയംഭോഗത്തിനെതിരെ സ്വീകരിച്ച മാർഗ്ഗമായിത് മാറി. അന്നൊക്കെ അപസ്മാരം, തളർവാതം, ഷണ്‌ഡത്വം, ക്ഷയരോഗം, ഗൊണോറിയ, മാനസിക രോഗങ്ങൾ, ഇവയ്ക്കെല്ലാറ്റിനും കാരണമായി കരുതിയിരുന്നത് സ്വയംഭോഗമാണ്.Jonathan Hutchinson, Lewis Sayre എന്നിവരായിരുന്നു ചേലാകർമ്മം വ്യാപകമായി പ്രചരിപ്പിച്ചവർ. അങ്ങനെ ബ്രിട്ടനിലും അമേരിക്കയിലും എല്ലാരും രണ്ട് കയ്യോടെ സ്വീകരിച്ചു. പക്ഷെ, 1949–ൽ Douglas Gairdner ന്റെ ഒരു റിപ്പോർട്ടിൽ ചേലാകർമ്മത്തിന്റെ അപകടങ്ങളെ പറ്റി പറഞ്ഞതോടെ അതിന്റെ പ്രാധാന്യവും സ്വീകാര്യതയും കുറഞ്ഞു.

3⃣ American Academy of Pediatrics (AAP) ന്റെ 2012–ലെ പോളിസി സ്റ്റേറ്റ്മെന്റും അതിനെ തള്ളിക്കളഞ്ഞ വിവിധ യൂറോപ്യൻ മെഡിക്കൽ സംഘടനകളുടെ അഭിപ്രായവും ഒരുമിച്ച് പറയാൻ ശ്രമിക്കാം:

⭕️ 1960 മുതൽ ലോകത്ത് ചേലാകർമ്മത്തെ പറ്റി നടത്തിയിരിക്കുന്ന ഗവേഷണ പഠനങ്ങളെ ആസ്പദമാക്കിയാണ്.2012–ൽ ഇതിനെ പറ്റി AAP ഒരു പോളിസി സ്റ്റേറ്റ്മെന്റ് പുറപ്പെടുവിച്ചത്.

⭕️ 1971–ൽ Standards and Recom-
mendations of Hospital Care of Newborn Infants എന്ന പേരിൽ പുറത്തിറങ്ങിയ മാനുവലിലും 1975–ലും 1983–ലും അതേ മാനുവലിന്റെ പതിപ്പുകളിൽ എല്ലാ കുട്ടികൾക്ക് ചേലാകർമ്മം ചെയ്യുന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെന്നായിരുന്നു വാദം.

⭕️ 1989–ൽ, ചേലാകർമ്മം ചെയ്യുന്നതിലൂടെ മൂത്രനാളിയിലെ അണുബാധയും ലൈംഗിക ബന്ധം വഴി പകരുന്ന രോഗങ്ങളും കുറെയൊക്കെ തടയാൻ സഹായിക്കുമെന്ന് പറഞ്ഞു.

⭕️ 64% കുട്ടികളെ 1995–ൽ ചേലാകർമ്മത്തിന് വിധേയമാക്കി എന്ന് പറയുമ്പോഴും അമേരിക്കയിലെ National Center for Health Statistics (NCHS) ന്റെ സർവേ റിപ്പോർട്ടുകളിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്: അമേരിക്കയിലെ 5% ആശുപത്രികൾ പോലും അതിൽ പങ്കെടുത്തിട്ടില്ല.

⭕️ #Penile_Diseases_ലിംഗ_രോഗങ്ങൾ
ചേലാകർമ്മം ചെയ്തവരിലും ചെയ്യാത്തവരിലും വരാം. ചേലാകർമ്മം ചെയ്ത കുഞ്ഞുങ്ങൾക്ക് ചെയ്യാത്തവരെ അപേക്ഷിച്ചു meatitis പോലത്തെ രോഗം കൂടുതലാണ്.
Balanitis ഉം മറ്റു ലിംഗ സംബന്ധമായ ബുദ്ധിമുട്ടുകൾ ചെയ്തവരിലും ചെയ്യാത്തവരിലും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട ബുദ്ധിമുട്ടുകൾ വളരെ ലഘുവായ പ്രശ്നങ്ങൾ ആയിരുന്നു. എന്നാൽ Balanitis, Phimosis ഇവയെല്ലാം ചേലാകർമ്മം ചെയ്യാത്ത മുതിർന്നവരിൽ കൂടുതലായി കാണപ്പെട്ടു.

⭕️ #UTI_മൂത്രനാളിയിലെ_അണുബാധ
“The absolute risk of developing a UTI in an uncircumcised male infantis low (at most, ~1%).” മൂത്രനാളിയിലെ അണുബാധയും ചേലാകർമ്മവും തമ്മിലുള്ള ബന്ധത്തെ പറ്റി AAP അവസാനം പറയുന്നത് ഇങ്ങനെയാണ്.
അതുപോലെ, ചേലാകർമ്മത്തെയും മൂത്രനാളിയിലെ അണുബാധയെയും (UTI) ബന്ധപ്പെടുത്തിയിട്ടുള്ള randomised control trials ഇല്ല. ഉള്ള തെളിവുകൾ പോലും വളരെ ദുർബ്ബലമാണ്. അണുബാധയുടെ ഒരു കേസ് ഇല്ലാതാക്കാൻ 100 ചേലാകർമ്മം ചെയ്യേണ്ടി വരുമെന്നാണ് AAP തന്നെ പറയുന്നത്. സർജറി കാരണമുള്ള അപകട സാധ്യതകളുടെ കണക്ക് മുൻ നിറുത്തിയാൽ, ഇതൊരു ഗൗരവമായ വിഷയമാണ്.
⭕️ #Hygiene: ലിംഗ ശുചിത്വവും ചേലാകർമ്മവും തമ്മിൽ ബന്ധിപ്പിക്കാൻ മതിവായ തെളിവുകളില്ലെന്നാണ് AAP പറയുന്നത്.

⭕️ #Sexual_Act: അതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള ലൈംഗിക തൃഷ്‌ണയും ചെലകർമ്മവും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നാണ് AAP പറയുന്നത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലിംഗത്തിന്റെ സുഖകരമായ യാന്ത്രികമായ പ്രവർത്തനത്തിന് മുറിച്ചു കളയുന്ന foreskin–ന് ഉണ്ട്. ലൈംഗിക ബന്ധത്തിന് ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടുണ്ടെന്നും അനവധി റിപ്പോർട്ടുകളുണ്ട്.

⭕️ #Penile_Cancer: നവജാതശിശുക്കളിൽ ചേലാകർമ്മം ചെയ്താൽ “ചെറിയ” ശതമാനം സുരക്ഷാ ചിലപ്പോ കിട്ടുമെന്ന് പറയുന്നു, പക്ഷെ അത് നവജാതശിശുക്കളിൽ ചെയ്താൽ മാത്രം.
ആദ്യം തന്നെ പുരുഷലിംഗാർബുദം ഒരു അത്യപൂർവ്വമായ രോഗമാണ്, വികസിത രാജ്യങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവ്വവും. ചേലാകർമ്മം ചെയ്യാത്തവരിൽ പോലും ഇത് വരാനുള്ള സാധ്യത വളരേ കുറവാണ്. ലക്ഷക്കണക്കിന് ചേലാകർമ്മങ്ങൾ ചെയ്താൽ ചിലപ്പോൾ ഒരു Penile Cancer കേസ് ഇല്ലാതാക്കാൻ സാധിക്കുമായിരിക്കും.

HPV ബാധ കാരണംകൊണ്ടും ഇത് വരാമെങ്കിലും condom ഉപയോഗം കൊണ്ടും HPV പ്രതിരോധ കുത്തിവെപ്പ് കൊണ്ടും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാം.
അമേരിക്കയിൽ ജൂതന്മാരും മുസ്ലീങ്ങളും അല്ലാതെ വരുന്ന പുരുഷന്മാരിലെ 75% ചേലാകർമ്മം ചെയ്തവരിലും വടക്കൻ യൂറോപ്പിലെ ചേലാകർമ്മം ചെയ്ത വെറും 10% പുരുഷന്മാരിലും ലിംഗാർബുദത്തിന്റെ കണക്ക് ഏകദേശം സമാനമാണ്.
ഇക്കാര്യത്തിലും ചേലാകർമ്മത്തിന്റെ പ്രസക്തി സംശയാസ്പദമാണ്.

⭕️ #STDs_including_HIV_AIDS_ലൈംഗികബന്ധംവഴിപകരുന്നരോഗങ്ങൾ: പല പഠനങ്ങളും ചേലാകർമ്മം ചെയ്തവരിൽ ലൈംഗിക ബന്ധം വഴി പകരുന്ന രോഗങ്ങൾ പകരാനുള്ള സാധ്യത കുറവാണെന്ന് പറയുന്നുണ്ടെങ്കിലും അതിലും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. അതുപോലെ ചേലാകർമ്മം ചെയ്യാത്തത് തന്നെ HIV–ക്ക് ഒരു സ്വതന്ത്രമായ കാരണമാണ് എന്നും ചില പഠനങ്ങൾ പറയുന്നു.

Genital Herpes, Genital Warts എന്ന രണ്ട് രോഗത്തെ പറ്റിയാണ് പ്രധാനമായും AAP പ്രതിപാദിക്കുന്നത്, അതും മുതിർന്ന പുരുഷന്മാരിൽ. Syphilis, Gonorrhea, Chlamydia എന്ന രോഗങ്ങൾക്ക് ചേലാകർമ്മം ഒരു പ്രതിരോധമാണ് എന്നതിന് മതിയായ തെളിവുകളില്ല.
HIV–ടെ കാര്യത്തിൽ മനസ്സിലാക്കേണ്ട കാര്യം, HIV പകരുന്നതിന്റെ മാനദണ്ഡം ചേലാകർമ്മമല്ല. ഒരാളുടെ ലൈംഗിക സ്വഭാവവും താൽപര്യങ്ങളും അനുസരിച്ചിരിക്കും എന്നതാണ്. AAP പറയുന്നു heterosexual ലൈംഗിക ബന്ധം വഴി പുരുഷന്മാർക്ക് പകരുന്ന HIV രോഗത്തെ ചേലാകർമ്മം ചെയ്യുന്നതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്ന്. ഈ പഠനങ്ങൾ നടന്നത് HIV ഏറ്റവും ബാധിച്ച ആഫ്രിക്കൻ പ്രദേശങ്ങളിലാണ്. എന്നാൽ ഇതിനെപോലും തള്ളികളയുന്ന മറ്റു പഠനങ്ങളുണ്ട്.
എന്നാൽ HIV പൊതുവെ കുറവും പകരുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തവും സ്വവർഗ്ഗ ലൈംഗിക ബന്ധങ്ങൾ കൂടുതൽ നടക്കുന്ന യൂറോപ്പിലും അമേരിക്കയിലും ചേലാകർമ്മം ചെയതത് കൊണ്ട് HIV യുടെ പകർച്ചയെ പ്രതിരോധിച്ചിട്ടുമില്ല.

Condoms ഉം അതുപോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണം. Safe sex പ്രോഗ്രാമുകൾ വേണം. Anti-retroviral മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം.
ലൈംഗിക ബന്ധത്തിന് ശേഷം വരാൻ സാധ്യതയുള്ള രോഗങ്ങൾക്ക് മതിയായ തെളിവുകൾ ഇല്ലാതെ ചേലാകർമ്മം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്.
ഇവിടെയും ചേലാകർമ്മത്തിന്റെ പ്രസക്തി സംശയത്തിന്റെ നിഴലിലാണ്.

⭕️ #Complications: ചേലാകർമ്മം കാരണം സംഭവിക്കുന്ന കുഴപ്പങ്ങളുടെ കണക്ക് വ്യക്തമല്ല എന്നാണ് AAP യുടെ നിലപാട്. 0.2%–

0.6% വരെയാണ് എന്ന് രണ്ട് വലിയ പഠനങ്ങളുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാം. ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങൾ ഗൗരവമേറിയതുമല്ല. എന്നാൽ ചില ഒറ്റപ്പെട്ടതും അപൂർവ്വമായതുമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ശിശുക്കൾ മരണപ്പെട്ടിട്ടുണ്ട്, ലിംഗച്ഛേദനം സംഭവിച്ചിട്ടുണ്ട്, രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പലവിധത്തിലുള്ള അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Glans നെ സംരക്ഷിക്കുന്ന, ഞരമ്പുകൾ വളരെയധികമുള്ള, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലിംഗത്തിന്റെ സുഖകരമായ യാന്ത്രികമായ പ്രവർത്തനത്തിന് മുറിച്ചു കളയുന്ന foreskin–ന് ഉണ്ട്.
പല പഠനങ്ങളിലും desensitization സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. ലൈംഗിക ബന്ധത്തിന് ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടുണ്ടെന്നും അനവധി റിപ്പോർട്ടുകളുണ്ട്.

⭕️ #Ethics_ചേലാകർമ്മം_ധാർമ്മികമാണോ?

ഒരു രോഗിയെ ചികിൽസിക്കാനാണെങ്കിൽ പോലും അവരുടെ സമ്മതം വേണം. അതാണ് അതിന്റെ ശെരി. പക്ഷെ, സ്വന്തമായി ചിന്തിച്ചു അഭിപ്രായങ്ങൾ പറയാനും തീരുമാനങ്ങൾ എടുക്കാനും പറ്റാത്തവരാണ് കുട്ടികൾ. അതുകൊണ്ടാണ് കുട്ടികളുടെ കാര്യത്തിൽ അവരുടെ മാതാപിതാക്കൾ അത് ചെയ്യുന്നത്. എന്നാൽപോലും, അങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ അത് കുട്ടിയുടെ ആരോഗ്യത്തിന് (ശാരീരികമോ മാനസികമോ ഏതുമായിക്കോട്ടെ) ഉപകാരപ്രദമാവണം. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വായിച്ചാൽ മനസ്സിലാവുന്നത് ചേലാകർമ്മം നിർബന്ധമായോ കാര്യക്രമമായോ എല്ലാ നവജാതശിശുക്കളിൽ ചെയ്യണമെന്ന് എവിടെയും പറയുന്നില്ല. അതിന്റെ ഗുണങ്ങൾ വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് അത് ചെയ്യുന്നത് അനിവാര്യമാവുന്ന അസുഖങ്ങൾ വരുമ്പോൾ മാത്രം പരിഗണിക്കേണ്ട കാര്യമാണത്. ലോകത്തിലെ പല ഭാഗങ്ങളിലും സ്വമേധയാ ചേലാകർമ്മത്തിന് വിധേയരാകുന്നവരുണ്ട്. പക്ഷെ അതവരുടെ സ്വന്തം തീരുമാനമാണ്. അങ്ങനെയുള്ളപ്പോൾ, ഏതെങ്കിലും മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെ പേരും പറഞ്ഞ് വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഇത് ചെയ്യുന്നത് ന്യായീകരിക്കാൻ പറ്റില്ല.