അവൾ, അവളുടെ ശരീരം, അവളുടെ ലൈംഗികത.

0
189

Jazar Shahul

ലൈംഗിക സ്വാതന്ത്ര്യമെന്നാൽ ഒരു വ്യക്തിക്ക് ഏതൊരാളുടെ കൂടെ ജീവിക്കാനും സ്നേഹിക്കാനുമുള്ള അവകാശവും അനുമതിയും അതിന്റെ പേരിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിൽ നിന്നും നേരിടാൻ സാധ്യതയുള്ള ശാരീരിക–മാനസിക പീഡനങ്ങളിൽ നിന്നുമുള്ള സംരക്ഷണവുമാണ്.


ഈ കാലഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ (താരതമ്യേന) പത്തിലൊന്ന് പോലും ആധുനിക ചരിത്രമെന്ന് വിളിക്കുന്ന കാലഘട്ടം തുടങ്ങുമ്പോൾ ഉണ്ടായിരുന്നില്ല. ജൂത–ക്രിസ്തു–ഇസ്‌ലാം മതങ്ങളുടെ കടുത്ത പുരുഷാധിപത്യത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടുകളും അതിനെ പരമാവധി മുതലാക്കിയ പുരോഹിത വർഗ്ഗങ്ങളുമാണ് ഇതിന്റെ മൂലകാരണം.
പക്ഷെ പുരുഷാധിപത്യം കാണുവാൻ വേണ്ടി അത്രയും പിന്നിലേക്ക് ഒന്നും പോവേണ്ട ആവശ്യമില്ല. 1960–കളിലേക്ക് എത്തിനോക്കിയാൽ തന്നെ ഇതിനെ മനസ്സിലാക്കാൻ സാധിക്കും.

The Guardian–ന്റെ Van Badham എഴുതിയത് ഒന്ന് വായിച്ചു നോക്കു:
“The restrictions placed on female agency [in the 60s and 70s]—especially through the institution of marriage, which women entered younger and were less enfranchised to leave than now—are staggering to imagine … Britain did not make marital rape illegal until 1991.
For feminists who survived those generations, it must seem extraordinary to have battled at such risk for liberation to hear younger women discuss sexual contracts, a desire for boundaries, a wish not to be sexualised by men in their lives. Given the emergence of their generation from socially-enforced cocoons of sexual repression, where actual laws existed to culturally erase women’s sexuality, it must look like regress to older women.
But what has happened in the intervening decades is that sexual freedom has become another realm of women’s experience for patriarchy to conquer. As soon as older feminists had won sexual liberation, patriarchy reframed it as sexual availability for men.”

വിവാഹവും ദാമ്പത്യ ജീവിതവും അതിൽ സ്ത്രീകളുടെ സ്ഥാനവും വിലയും എന്താണെന്നെല്ലാം തീരുമാനിച്ചിരുന്നത് മതങ്ങളും അതിന്റെ പ്രമാണങ്ങളും അത് സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വ്യാഖ്യാനിച്ചെടുത്ത പുരോഹിതരുമാണ്. സ്ത്രീകളെ വളരെ ശക്തിയേറിയ ചങ്ങലകൾ കൊണ്ടാണ് പിടിച്ചു കെട്ടിയതും ബന്ധികളാക്കിയതും.സ്വന്തം ലൈംഗികതയെ പ്രകടിപ്പിക്കാനോ അതിനെ തൃപ്തിപ്പെടുത്താനോ, എന്തിന് അതിനെ പറ്റി ഒന്നു സംസാരിക്കാൻ പോലും പറ്റാത്ത സമയത്ത്‌, ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ് അക്കാലത്തെ ഫെമിനിസ്റ്റുകൾ. എന്നാൽ ഇന്നത്തെ സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്. മാറുമല്ലോ? കാഴ്ചപ്പാടുകൾ സ്ഥായിയായ ഒരു കാര്യമല്ല. അത് മാറ്റങ്ങൾക്കും കാലത്തിനൊത്ത വിമർശനത്തിനു വിധേയമാകും. സ്വാതന്ത്ര്യം നേടിയെടുത്തു എങ്കിലും പുരുഷാധിപത്യ സമൂഹം അതിനെ അവരുടെ രീതിയിൽ അവർക്ക് സൗകര്യപ്രദമാകുന്ന അർത്ഥ–തലത്തിലേക്ക് റാഞ്ചിക്കൊണ്ടുപോവുകയും അവരുടെ ഇച്ഛയ്ക്ക് അനുസരിച്ച് അത് മാറ്റുകയും ചെയ്തു.

അതായത്, പുരുഷന്മാർക്ക് അവരുടെ ലൈംഗിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി എപ്പോൾ വേണമെങ്കിലും സമീപിക്കാൻ പാകത്തിനുള്ള ഒരു വ്യവസ്ഥയാക്കി സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ചെടുത്തു.അപ്പോൾ രണ്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്:

1) പരസ്യമായി അവരുടെ ലൈംഗികതയെ പറ്റി സംസാരിക്കുന്ന സ്ത്രീകൾ പുരുഷാധിപത്യ അടിച്ചമർത്തലിനെ സഹായിക്കുന്നുണ്ടോ?
2) തങ്ങളുടെ ലൈംഗികതയെ അവരുടെ സ്വകാര്യതയായി പരിഗണിക്കുമ്പോൾ പോലും പുരുഷാധിപത്യത്തിന്റെ സമ്മർദത്തിന് സ്ത്രീകൾ വഴങ്ങുകയാണോ?
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് Pornography.
ഇതിനെ പറ്റി Nona Willis Aronowitz എഴുതിയത് വായിക്കാം:
Was pornography a vanguard of sexual freedom or a tool of the patriarchy? Caught in a dizzying tangle of opinions from Second Wave feminist writers, many of whom were deeply ambivalent about the fruits of the sexual revolution, I sought guidance from my mother, the journalist and critic Ellen Willis …
She enlightened me to a strain of early radical feminism that would forever change my thinking on the importance of pleasure politics. Both pornography and men could be misogynistic and predatory, she told me. But they weren’t the causes so much as the symptoms of a sexist society. And the answer wasn’t sexual repression. Women’s liberation should not be ‘about fending off men’s sexuality,’ she said, ‘but being able to embrace your own.’”

പോർണോഗ്രാഫിയായാലും പുരുഷാധിപത്യം ആയാലും ശെരി, രണ്ടും സ്ത്രീവിരുദ്ധമാണ്, സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നാണ് Nona Willis അഭിപ്രായപ്പെടുന്നത്.പക്ഷെ അതിലും ആപത്തുണ്ടാക്കാൻ കെല്പുള്ളത് ഒരു sexist സമൂഹത്തിനാണെന്നും, സ്ത്രീകളുടെ വിമോചനം എന്നാൽ പുരുഷന്മാരുടെ ലൈംഗികതയെ നിരാകരിക്കുകയല്ല മറിച്ച് സ്ത്രീകൾ അവരുടെ ലൈംഗികതയെ കണ്ടെത്താനും അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യണം.സ്ത്രീകളുടെ ലൈംഗികതയെ പരമാവധി അടിച്ചമർത്താൻ വേണ്ടി പുരുഷാധിപത്യം സ്വീകരിച്ച ഒരു നയമാണ് അവരുടെ ലൈംഗിക സ്വാതന്ത്ര്യത്തെ വെറും Slut Shaming–ൽ ഒതുക്കി വശത്താക്കുക.
ഒരു സ്ത്രീ ഏതെങ്കിലും പുരുഷനുമായി അടുത്തിടപഴകുന്നത് കണ്ടാൽ അല്ലെങ്കിൽ അവൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചുകൊണ്ട് പുറത്തിറങ്ങിയാൽ പുരുഷാധിപത്യത്തിന്റെ വക്താക്കൾ “അവളൊരു വെടിയാണ്” എന്ന് പറഞ്ഞു പരത്തും. ഇവർക്ക് ഇതെല്ലാം കാണുമ്പോൾ അങ്ങോട്ട് ചൊറിയാനും കടിക്കാനും മാന്താനും തുടങ്ങും. ലൈംഗിക ദാരിദ്ര്യത്തിന്റെ അടയാളങ്ങളാണ് ഇതെല്ലാം. ഇതിനെ സാമൂഹികമായി നേരിടാൻ വേണ്ടിയാണ് SLUTWALK എന്ന പ്രതിഷേധമുറ വന്നത്. SLUT PRIDE എന്ന പേരിൽ മറ്റൊരു മുന്നേറ്റം അണിയറയിൽ വളരുന്നുണ്ട്‌.

മറ്റൊരു നയമാണ് Prude Shaming.
വെടികൾ എന്ന് വിളിച്ചാക്ഷേപിക്കാൻ പറ്റാത്ത സ്ത്രീകളെ, അതായത് പറയത്തക്ക ലൈംഗികബന്ധങ്ങൾ ഇല്ലാത്തവർ, അല്ലെങ്കിൽ പുരുഷന്മാരുടെ ലൈംഗിക ആസ്വാദനത്തിന് സഹകരിക്കാത്ത സ്ത്രീകൾ; ഇവരെയാണ് Prude എന്ന് വിളിച്ചു ആക്ഷേപിക്കുന്നത്.
എന്നാൽ ആത്യന്തികമായി PRUDE SHAMING–ഉം ഒരു തരം SLUT SHAMING ആണ്.
Cristen Conger പറയുന്നത്:
“It’s all inextricably linked to slut-shaming. The very reason that we have the idea of sluts is that we have the idea of virgins and prudes … It’s all judging people, usually, more so women, based on the sexual decisions that they do or don’t make.”


“ചുരുക്കി പറഞ്ഞാൽ സ്ത്രീകൾ SLUT ആയാലും ശെരി, PRUDE ആയാലും ശെരി, ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ പറയും. ഞങ്ങൾ പുരുഷാധിപത്യ വാദികൾ അങ്ങനെയാണ്. ഞങ്ങൾ ഇങ്ങനെ ഒരു ഉളുപ്പുമില്ലാതെ ഇതുപോലെയെല്ലാം പറയും” എന്നതാണ് പുരുഷാധിപത്യ ലൈൻ.ഈ “ഞങ്ങൾ” എന്ന് പറയുമ്പോൾ വെറും പുരുഷന്മാരാണെന്ന് കരുതരുത്, അതിൽ സ്ത്രീകളുമുണ്ട്.
സ്ത്രീകൾ അവർക്ക് താല്പര്യമുള്ള രീതിയിൽ ജീവിക്കട്ടെ. അവരുടെ ലൈംഗിക ബന്ധങ്ങളും അവർ ധരിക്കുന്ന വസ്ത്രങ്ങളും അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് പരസ്യാമാക്കുന്നതും രഹസ്യമാക്കി വെക്കുന്നതും അവരുടെ തീരുമാനമാണ്.
മറ്റുള്ളവർക്ക് എന്തിനാണ് അത് കാണുമ്പോൾ ഇത്ര അസ്വസ്ഥത? എന്തിനാണ് ഇത്ര അലോസരത?
എന്തിനാണ് നിങ്ങൾ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇത്രക്കും ഉൽക്കണ്ഠ പ്രകടിപ്പിക്കുന്നത്?
അവരുടെ നിലവിലുള്ള ജീവിതത്തെ പറ്റി ഒന്നും കിട്ടിയില്ലെങ്കിൽ എന്തിനാണ് അവരുടെ ഭൂതകാലം തേടി പോകുന്നത്?
എന്തിനാണ് നിങ്ങളുടെ സമനില ഇങ്ങനെ തെറ്റുന്നത്?
അവൾ.
അവളുടെ ശരീരം.
അവളുടെ ലൈംഗികത.
ഇതിൽ എവിടെയാണ് നിങ്ങൾക്ക് അഭിപ്രായം പറയാനുള്ള ഇടം?
കാലം മുന്നോട്ട് പോവുന്നത് അനുസരിച്ച് മനുഷ്യരുടെ ലൈംഗിക സ്വാതന്ത്ര്യത്തിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ വരും, വന്നുകൊണ്ടേയിരിക്കും.
Jazar Shahul
(Adapted from an article by Gavi Klein and Audrey Gibbs