ഇന്ത്യയുടെ ബലാത്സംഗ സംസ്കാരത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു

48

✒ Jazar Shahul എഴുതുന്നു 

🔴 “14–15 വയസ്സ് കഴിഞ്ഞ ഒരു പെണ്കുട്ടിയാണെങ്കിൽ, അതിനെ ലൈംഗിക പീഡനം എന്ന് വിളിക്കാൻ സാധിക്കില്ല. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് പറയേണ്ടത്.”
ഹരിയാനയിലെ ഒരു മുതിർന്ന പൗരന്റെ വാദമാണ്.
🔴 “ഒരു ചൊല്ലുണ്ട്. ഒരു കൈകൊണ്ട് കയ്യടിക്കാൻ പറ്റില്ല എന്ന്. രണ്ട് കൈകൾ വേണമെന്നത് തീർച്ചയാണ്. പുരുഷന്റെയും സ്ത്രീയുടെയും കൈകൾ കൂട്ടിയടിക്കുമ്പോഴാണ് അതെല്ലാം സംഭവിക്കുള്ളൂ.”
ഹരിയാനയിലെ മറ്റൊരു മുതിർന്ന പൗരന്റെ പ്രസ്താവനയാണ്.
🔴 “പുരുഷൻമാരുടെയും സ്ത്രീകളുടെയും ഭാഗത്ത് തെറ്റുണ്ട്. എന്തുകൊണ്ടാണ് പുരുഷന്മാരെ മാത്രം കുറ്റക്കാർ ആക്കുന്നത്? എന്തുകൊണ്ട് അവർ മാത്രം ജയിലിൽ പോകുന്നതും സ്ത്രീകൾ സുഖമായി വീട്ടിലിരിക്കുന്നതും?”
ഹരിയാനയിൽ ഒരു 17 വയസ്സുകാരിയെ പീഡിപ്പിച്ചവന്റെ അമ്മയാണ് ഇത് പറയുന്നത്.
🔴 “പെണ്കുട്ടികളുടെ ഭാഗത്ത് തന്നെയാണ് തെറ്റ്. പെണ്കുട്ടികൾ പുരുഷന്മാരെ നോക്കുന്നതും ചിരിച്ചു കാണിക്കുന്നതും അവരോട് ആകർഷണം തോന്നിയിട്ടാണ്. പെണ്കുട്ടിയാണ് പ്രകോപിപ്പിക്കുന്നത്. അല്ലാതെ എന്തിനവർ റേപ് ചെയ്യപ്പെടണം? പെണ്കുട്ടിയുടെ ഭാഗത്താണ് തെറ്റ് എന്ന് ഞങ്ങളുടെ അധ്യാപകർ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട്.”
ഹരിയാനയിലെ സ്കൂൾ കുട്ടികൾ, ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും ഒറ്റകെട്ടായ പ്രതികരണമാണ് ഇപ്പോൾ വായിച്ചത്.
🔴 “പെണ്കുട്ടികൾ ജീൻസ് ധരിക്കുന്ന അവസ്ഥയിൽ അവരെ കാണുമ്പോൾ വളരെയധികം ആകർഷണം തോന്നും. അതുപോലെ പെണ്കുട്ടികൾ റോഡിൽ ഇറങ്ങി നടക്കുമ്പോഴും പൊതുസ്ഥലങ്ങളിൽ വെച്ച് അവരെ കാണുമ്പോഴും, ആകർഷണം തോന്നും. സത്യം പറഞ്ഞാൽ, പെണ്കുട്ടികൾ എന്തെങ്കിലുമൊരു ആവശ്യത്തിനല്ലാതെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങരുത്‌.”
ഹരിയാനയിലെ ഒരു സ്കൂളിൽ പഠിക്കുന്ന, NCC കേഡറ്റ് ആയ, 15 വയസ്സായ ചെറിയ പയ്യന്റെ വലിയവായയിലെ വർത്തമാനമാണ് ഇത്.
🔴 “പെണ്കുട്ടികളുടെ തെറ്റുകൊണ്ട് തന്നെയാണ് അവർ പീഡിപ്പിക്കപ്പെടുന്നത്. ഒരാളെ പരിചയമില്ലാതെ നമുക്ക് അയാളോട് സംസാരിക്കാൻ പറ്റില്ല. അപ്പോ പരിച്ചയം വേണം. പെണ്കുട്ടികൾക്ക് പരിചയമുള്ളവരുടെ അടുത്തല്ലേ അവർ സംസാരിക്കുക? സംസാരിക്കുന്നത്? അപ്പോൾ ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാം.”
ഹരിയാനയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ് ഇത്.


Welcome to Rape Culture of India!

വാ തോരാതെ തള്ളിവിടുന്ന, നാടുനീളെ കൊട്ടിഘോഷിച്ചു കൊണ്ടുനടക്കുന്ന ആർഷഭാരത സംസ്കാരത്തിൽ, പുരുഷാധിപത്യത്തിന്റെ 6 ഇഞ്ചിന്റെ ലിംഗങ്ങൾ വരിവരിയായി നിരനിരയായി ഉദ്ധരിച്ചു വെച്ചുകൊണ്ട്, ലൈംഗിക പീഡനത്തിന് പോലും ഉയർന്ന സ്ഥാനം കൊടുത്ത് സ്വീകരിച്ച നാടായ ഇന്ത്യയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു!

കോവിഡ് കാലമായതുകൊണ്ടും പലയിടങ്ങളിലും ലോക്ക്ഡൗണ് ഉള്ളതുകൊണ്ടും, പീഡന കേസുകൾക്ക് ഒരു കുറവുണ്ടാകും എന്ന് കരുതിയത് അല്ലെങ്കിൽ കരുതുന്നത് ഇന്ത്യയെ പോലെയുള്ളൊരു നെറികെട്ട പുരുഷാധിപത്യ രാജ്യത്തെ കൊച്ചായി കാണുന്നതിനും ശേഷിയില്ലാത്തവന്മാരുടെ നാടായി കണക്കാക്കുന്നതിനും തുല്യമാണ്. അങ്ങനെയൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാൻ പാടില്ല. കാരണം ഇപ്പോഴും പീഡനങ്ങൾക്കൊന്നും ഒരു കുറവുമില്ല. നല്ല തകൃതിയായി നടക്കുന്നുണ്ട്.

പുരുഷകേന്ദ്രികൃത സമൂഹത്തിൽ പുരുഷന്മാർ അവരുടെ പുരുഷാധിപത്യ പ്രതിച്ഛായ നിലനിർത്താൻ വേണ്ടി ആഞ്ഞു ശ്രമിച്ചു, ഇടംവലം നോക്കാതെ, പീഡിപ്പിക്കുന്നുണ്ട്.വൃദ്ധയെന്നോ കൈകുഞ്ഞെന്നോ ബോധമില്ലാതെ,ബിക്കിനിയെന്നോ ഡയപ്പറെന്നോ വേർതിരിവ് കാണിക്കാതെ,രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ആൾക്കൂട്ടത്തിനിടയിലെന്നോ വിജനമായ സ്ഥലമെന്നോ ശ്രദ്ധിക്കാതെ,
പൂറും മുലയും വയറും തുടകളും കൈകളും കാലുകളുമുള്ള,മിടിക്കുന്ന ഹൃദയവും വേദനയറിയിക്കുന്ന നാഡിഞെരമ്പുകളുമുള്ള,ഏതൊരു ജീവനെയും ഒരു മടിയും കൂടാതെ,മനസ്സിൽ ഒരു സങ്കോചവുമില്ലാതെ,ഇന്നാണ് ആഘോഷരാവ് എന്നുച്ചത്തിൽ അലറികൊണ്ട്,ലിംഗങ്ങൾ ഉദ്ധരിച്ചു,
കയറി ഞെരങ്ങുന്നത്.അതായത് യാതൊരുവിധ പിന്തിരിപ്പൻ–തണുപ്പൻ മട്ടും ഭാവവും വെച്ച് പുലർത്താത്ത, സകല പൗരുഷവും ഇളക്കി മറിച്ചുകൊണ്ട്, സടകുട എഴുന്നേൽപ്പിച്ചു, പൂർവ്വാധികം ശക്തിയോടെ, ഉണർവ്വോടെ പ്രവർത്തിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ദിനേന രാജ്യത്തുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾ. അല്ലെങ്കിൽ പീഡന പരമ്പരകൾ.


Rape Culture നിലനിൽക്കുന്നത് ഹരിയാനയിൽ മാത്രമല്ല. ഇന്ത്യയിലെ മുക്കിലും മൂലയിലും, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ, ഇതുതന്നെയാണ് അവസ്ഥ.
ഒരു പ്രദേശത്തു നിലനിൽക്കുന്ന സംസ്കാരത്തിലും അവിടുത്തെ ജനങ്ങൾ വെച്ചു പുലർത്തുന്ന ചിന്താഗതിയിലും, ലൈംഗിക പീഡനമെന്നത് സർവ്വസാധാരണമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ് എന്നതാണ് ലൈംഗിക പീഡന സംസ്കാരം അഥവാ Rape Culture. പുരുഷാധിപത്യ സമൂഹത്തിൽ ലൈംഗിക പീഡനത്തിന്റെ ഏറ്റവും കടുത്ത പ്രഹരമേൽക്കുന്നത് സ്ത്രീകൾ തന്നെയാണ്. അങ്ങനെയൊരു സമൂഹത്തിൽ തെറ്റുകളുടെ കൂമ്പാരം സ്വാഭാവികമായും സ്ത്രീകളായിരിക്കും എന്ന പൊതുബോധം ശക്തമായിരിക്കും.
കേട്ടാൽ പുരുഷലിംഗം താനേ ഉദ്ധരിച്ചു പോകുന്ന ലൈംഗിക പീഡന തമാശകളും, പുരുഷലിംഗ രോമാഞ്ചമുളവാക്കുന്ന ഇക്കിളി കഥകളും,
എതിർലിംഗക്കാരെ തറയിൽ ചവിട്ടി അരക്കുന്ന പൊതുനിലപാടുകളും, ജീവിതത്തോട് വെറുപ്പ് തോന്നിപ്പിക്കുന്ന അസഹനീയമായ പുരുഷാധികാരവും,
അങ്ങനെയൊരു പിൻബലത്തിൽ നിന്നും അമിതാത്മവിശ്വാസം കടമെടുത്ത് സ്ത്രീകൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നതും; ഇതെല്ലാമാണ് ഒരു Rape Culture–ന്റെ വ്യത്യസ്ത മുഖങ്ങൾ.

🚫 Victimization
ലൈംഗിക പീഡന സംസ്കാരത്തിന്റെ ആദ്യ പടിയെന്തെന്നാൽ സ്ത്രീയാണ് ഇരയെന്നും, അവൾ പീഡിപ്പിക്കപ്പെടുന്നതിന് എന്തൊക്കെ കാരണങ്ങളുണ്ടോ, അതെല്ലാം അവളുടെ ഭാഗത്താണ് എന്നും, അവളുടെ കയ്യിലിരിപ്പിന്റെ ഗുണമാണ് അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വരുത്തി തീർക്കും.
അവളൊരിക്കലും ഒരു പാവാടയോ ജീൻസോ ധരിക്കാൻ പാടില്ലായിരുന്നു.
അവളൊരിക്കലും ചിരിക്കാനോ സന്തോഷം പ്രകടിപ്പിക്കാനോ പാടില്ലായിരുന്നു. അതുമല്ലെങ്കിൽ സുഹൃത്തുക്കളുടെ ഒപ്പം നഗരത്തിൽ കറങ്ങാനോ കാഴ്ചകൾ കാണാനോ വരാൻ പാടില്ലായിരുന്നു.
ചെയ്തില്ലായിരുന്നെങ്കിൽ ദേഹം ദഹിപ്പിക്കുന്ന ആർത്തിയോടെയുള്ള നോട്ടങ്ങൾക്കും നാറിയ കമെന്റുകൾക്കും ഇരയാവില്ലായിരുന്നു. നിന്നെയൊക്കെ ഒരു രാത്രി കിട്ടിയാൽ പിന്നെ പത്ത് മാസം കഴിഞ്ഞിട്ടേ നീയൊക്കെ ഫ്രീയാവു എന്ന തരത്തിലുള്ള “ലൈംഗിക പീഡന തമാശകൾ” കേൾക്കേണ്ടി വരില്ലായിരുന്നു.
അവൾ വീട്ടിലിരിക്കണമായിരുന്നു, കാരണം ആണ്കുട്ടികൾ എന്നും എപ്പോഴും ആണ്കുട്ടികളായിരിക്കും. അത് മനസ്സിലാക്കണമല്ലോ
തെറ്റ് അപ്പോൾ ആരുടേതാണ്? സ്ത്രീയുടെ ലെ?


🚫 Degradation & Removal of Autonomy
അവളുടെ പിന്നാലെ ആരെങ്കിലും നടന്നാൽ അവൾ ശ്രദ്ധിക്കാൻ പാടില്ല. തിരിഞ്ഞു നോക്കാൻ പോലും പാടില്ല. അവളെ പല പേരുകളും വിളിക്കുമ്പോഴും ചൂളമടിച്ചു പിന്തുടരുമ്പോഴും അവൾ അവളുടെ സംയമനം നിലനിർത്തണം.
ബസിൽ യാത്ര ചെയ്യുമ്പോഴും മറ്റു പൊതു–സ്വകാര്യ–ജോലി സ്ഥലങ്ങളിലും അവളുടെ വയറിൽ തൊട്ടാലും, അവളുടെ മുലക്ക് പിടിച്ചാലും, അവളുടെ നിതംബങ്ങളിൽ അവന്റെ ലിംഗം കയറ്റാനും ഉരക്കാനും ശ്രമിക്കുമ്പോഴും, അതിൽ നിന്നും ലഭിക്കുന്ന നിർവൃതിയിലും അല്ലാതെയും അവളുടെ മുന്നിലിരുന്ന് ലിംഗം അനാവൃതമാക്കി തൂറ്റിപ്പിക്കുമ്പോഴും, അവൾ ഒരക്ഷരം മിണ്ടാൻ പാടില്ല.
രാത്രിയാവുമ്പോൾ അവൾക്ക് സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന പുരുഷലിംഗ ചിത്രങ്ങൾ എത്ര തന്നെയായാലും അതെല്ലാം സഹിച്ചിരിക്കണം.
ഇതിനെല്ലാം എതിർത്താൽ, ശബ്ദം ഉയർത്തിയാൽ, അവളെ ഭീഷണിപ്പെടുത്താനും പേടിപിക്കാനും മാനസികമായി തളർത്താനും പുരുഷന്മാർ സുസജ്ജരാണ്. അതാണ് അടുത്ത പടി.


🚫 Explicit Violence
മേൽപറഞ്ഞ അതിക്രമങ്ങൾ ഏറ്റുവാങ്ങുമ്പോൾ മിണ്ടാതിരുന്ന സ്ത്രീകൾക്ക് എതിരെ ഇതിലുമപ്പുറം അറപ്പുളവാക്കുന്ന രീതിയിൽ അക്രമിച്ചാലും അവൾ ഒന്നും മിണ്ടില്ല എന്നും ഒരു പാവക്കുട്ടിയെ പോലെ എല്ലാറ്റിനും നിന്ന് തരുമെന്നും അവളുടെ ജീവിതമാകുന്ന ഈ നരകത്തിൽ അനുഭവിക്കേണ്ടി വരുന്ന യാതനകളും വേദനകളും വിധിയാണെന്ന് കരുതി സാഹിച്ചോളും എന്ന് പുരുഷാധിപത്യ സമൂഹത്തിലെ പുരുഷന്മാർ വിശ്വസിക്കുന്നു.
അപ്പോൾ പിന്നെ ഒന്നു പീഡിപ്പിച്ചാൽ എന്താ കുഴപ്പം?
ഒന്നു ആസിഡ് ഒഴിച്ചാൽ എന്താ കുഴപ്പം?
ഒരാളെ സ്നേഹിച്ചുവെന്ന കുറ്റത്തിന് സ്വന്തം മകളെ അവളുടെ അച്ഛൻ കുത്തിക്കൊന്നാലോ കത്തിച്ചു കളഞ്ഞാലോ എന്താ കുഴപ്പം?
കല്യാണ ചന്തയിൽ നിന്ന് ഏറ്റവും കൂടുതൽ കാശും കാറും സ്വർണ്ണവും തരുന്ന അച്ഛന്റെ ഭാരമായ അയാളുടെ മകളെ തന്റെ തലയിലെ ഭാരമായ ഭാര്യയായി സ്വീകരിക്കാൻ മനസ്സുകാണിച്ച ഭർത്താവിന് എന്തുകൊണ്ട് അവളെ അയാളുടെ ചൊല്പടിക്ക് നിർത്തുകയും പീഡിപ്പിക്കുകയും ചെയ്തുകൂടെ?
ലെ?


ഗ്രീക്ക് പുരാണങ്ങളിലെ ഹൈഡ്രയെ പറ്റി നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവും. അനേകം തലകളും അത്യന്തം ദുർഗന്ധമുള്ള ശ്വാസവും വിഷം നിറഞ്ഞ ചോരയൊഴുകുന്ന നികൃഷ്ട ജീവിയാണ് ഹൈഡ്ര. അതിനെ നശിപ്പിക്കാൻ വേണ്ടി ഹിറാക്കിൽസും അദ്ദേഹത്തിന്റെ അനന്തരവൻ അയോലോസും കൂടി ഹൈഡ്രയുടെ മടയിലേക്ക് ചെന്നു. ഹൈഡ്രയുടെ തലകൾ ഓരോന്നായി വെട്ടിമാറ്റിയാലൊന്നും അതിനൊരു ചുക്കും സംഭവിക്കാൻ പോണില്ല എന്ന് മനസ്സിലാക്കിയ ഹിറാക്കിൽസ്, തന്റെ അനന്തരവന്റെ സഹായത്തോടെ സകല തലകളും വെട്ടി മാറ്റി. അവിടെ നിർത്തിയില്ല. ഹൈഡ്രയുടെ കടയ്ക്ക് നോക്കി വെട്ടുകയും അതിലേക്ക് തീയാളി കത്തുന്ന വാൾ കൊണ്ട് കുത്തി ഹൈഡ്രയെ എന്നെന്നേക്കുമായി നാമവശേഷമാക്കി.
ഗ്രീക്ക് പുരാണങ്ങളിലെ ഹൈഡ്രയെ പോലെയാണ് ആർഷഭാരത സംസ്കാരം.
ഹൈഡ്രയുടെ അനേകം തലകൾ പോലെയാണ് പുരുഷനുണ്ടാക്കിയ പുരുഷകേന്ദ്രികൃത സംസ്കാരത്തിൽ പുരുഷാധിപത്യത്തിന്റെ പ്രതീകങ്ങളായി ആടിയുലയുന്ന പുരുഷലിംഗങ്ങൾ.
ലിംഗങ്ങൾ ഓരോന്നായി വെട്ടിമാറ്റിയാലൊന്നും നികൃഷ്ടമായ മനുസമൃതി സംസ്കാരത്തിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. കാരണം അത്രക്കും ഉറച്ചു നിൽക്കുന്ന ലിംഗങ്ങളാണ് അവ. അതിനെ കൂട്ടത്തോടെ പ്രതിരോധിക്കുകയും അതിന്റെ അടിത്തറയും അസ്ഥിത്വവും ഒരുമിച്ച് കത്തിക്കുകയും എന്നെന്നേക്കുമായി ഇല്ലാതാക്കാനും പരിശ്രമിക്കണം.
വിജയൻ പി നായർ വെറുമൊരു കുഞ്ഞു മനുസമൃതി ലിംഗമാണ്. അങ്ങനെ കോടിക്കണക്കിന് കുഞ്ഞു കുഞ്ഞ് മനുസമൃതി ലിംഗങ്ങളുണ്ട്. അയാളെ ഒന്ന് വെട്ടിയെന്ന് കരുതി ഇതിനൊരു അവസാനം ഉണ്ടാവുമോ? ഇല്ല. അയാൾക്ക് അതിൽ യാതൊരുവിധ കുറ്റബോധവുമില്ല. ഇങ്ങനെയുള്ള കഴപ്പന്മാരെ കുപ്രസിദ്ധരാക്കരുത്. അതുകൊണ്ട് പുരുഷാധിപത്യത്തിന്റെ കടയ്ക്ക് നോക്കി വേണം വെട്ടാൻ: അതായത് മക്കളെ വളർത്തി വലുതാക്കുമ്പോൾ തന്നെ.