സ്വപ്നസ്ഖലനം ഉണ്ടായെന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അവനോട് ഇനി അടുക്കളയിൽ കയറേണ്ട എന്ന് അവൾ പറഞ്ഞു

1857

Jazar Shahul

A HIGHLY MATRIARCHAL and MISANDRIST movie!

The Great Indian Adukkala–യുടെ അത്രയും സ്ത്രീയാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ പുരുഷവിരുദ്ധ സിനിമയെ ഞാൻ കണ്ടിട്ടില്ല. സമൂഹത്തെ ഇത്രയ്ക്കും പിന്നോട്ട് വലിച്ചു കെട്ടുന്ന ഒരു സിനിമ മലയാള ചലച്ചിത്ര ചരിത്രത്തിൽ മഷിയിട്ടിട്ടോ ഇടാതെയോ നോക്കിയാൽ കാണില്ല.സിനിമ തുടങ്ങുന്നത് തനിക്ക് ഒരുപാട് ആഗ്രഹത്തോടെ പഠിച്ച കോഴ്സ് പൂർത്തീകരിച്ചു അതിന് അനുബന്ധമായ ജോലി നോക്കി നടക്കുന്ന ഒരു പുരുഷനിൽ നിന്നാണ്. അവന്റെ ആണുകാണൽ ചടങ്ങായിരുന്നു അന്ന്. പേരുകേട്ട തറവാട്ടിൽ നിന്നുമുള്ള ഒരു സ്ത്രീയുടെ ആലോചനയാണ് വന്നിട്ടുള്ളത്.

പിന്നീട് മുഹൂർത്തം തീരുമാനിച്ചു പറഞ്ഞ ദിവസം വിവാഹവും മറ്റു ചടങ്ങുകളും കഴിഞ്ഞ് സ്ത്രീയുടെ വീട്ടിലെത്തുകയും ഭാര്യയും ഭർത്താവും അവരുടെ ആദ്യരാത്രിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതോടെ ആദ്യത്തെ ദിവസം കഴിഞ്ഞു.അടുത്ത ദിവസം അതിരാവിലെ തന്നെ പുരുഷൻ കുളിച്ച് വൃത്തിയായി അടുക്കളയിലേക്ക് കയറുകയാണ്. അവിടെ എത്തുമ്പോൾ ഭാര്യയുടെ അച്ഛൻ അതിലും മുമ്പ് തന്നെ എണീക്കുകയും രാവിലത്തെ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ഒരുക്കത്തിലാണ്. അങ്ങനെ പുതിയതായി വന്ന ഭർത്താവും കൂടെ ചേർന്നു. പിന്നെ ഊണും, വൈകീട്ട് 4 മണിയുടേ കടിയും രാത്രിയിലെ ഭക്ഷണവും ഒക്കെ ഉണ്ടാക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു.

അതിന്റെ ഇടക്കാണ് ഭാര്യയുടെ ചേച്ചിയുടെ ഭർത്താവിന് സുഖമില്ലാതെ ആയതും വീട്ടുപണിക്ക് വേണ്ടി ഇവിടത്തെ അച്ഛനെ വിളിക്കുന്നതും. അങ്ങനെ അച്ഛനും പോയപ്പോൾ, വീട്ടിലെ എല്ലാ പണികളും ഒരു കൈത്താങ്ങ് ഇല്ലാതെ ചെയ്യേണ്ടത് പുതിയതായി വീട്ടിലേക്ക് കയറിയ ഭർത്താവിന്റെ ചുമതലയായി.ഭർത്താവിന്റെ ഒരു ദിവസം എടുത്തു നോക്കിയാൽ രാവിലെ എണീറ്റ നിമിഷം മുതൽ രാത്രി കെടുക്കുന്നത് വരെ പണിയാണ്. നാല് നേരം ഭക്ഷണം ഉണ്ടാകുക മാത്രമല്ല, രാവിലെ എണീറ്റു ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന ഭാര്യയുടെ അമ്മയ്ക്ക് പല്ല് തേക്കാൻ വേണ്ടി ബ്രഷിൽ പേസ്റ്റ് വരെ തേച്ചുവേണം കൊടുക്കാൻ. അമ്മിക്കല്ലിൽ അരച്ച ചമ്മന്തി ഇല്ലെങ്കിലോ അടുപ്പിൽ വെക്കാത്ത ചോർ അല്ലെങ്കിലും ഭാര്യയുടെ അമ്മയ്ക്ക് ഭക്ഷണം തൊണ്ടയിൽ കുടുങ്ങും. അതോണ്ട് മിക്സി ഉണ്ടായിട്ടും കാര്യമില്ല, കുക്കർ ഉണ്ടായിട്ടും കാര്യമില്ല.ഇത്രയും വലിയ തറവാട് ഒറ്റക്ക് അടിച്ചുവാരി തുടച്ചു വൃത്തിയാക്കണം.അവിടെ കഴിഞ്ഞോ?ഇല്ല.

The Great Indian Kitchen' review: Brilliant take on family, religion & patriarchy | The News Minuteഭാര്യയും ഭാര്യയുടെ അമ്മയും കഴിച്ച പാത്രം മേശപ്പുറത്ത് നിന്നും എടുക്കണം. എടുത്താൽ മാത്രം പോരാ, ഭക്ഷണം കഴിക്കുന്ന ടേബിളിൽ അവരുടെ എച്ചിൽ പോലും പെറുക്കിയെടുത്ത് വെയിസ്റ്റിൽ കളയണം. എന്നിട്ട് വെയിസ്റ്റിടുന്ന ബക്കറ്റ് നിറയുമ്പോൾ സമയാസമയം കളയണം. അതിപ്പോ എത്ര അസഹ്യമായ നാറ്റമായാലും അവനല്ലാതെ വേറെ ആരാണ് അതെടുത്തു കളയുക.എന്നിട്ട് ഇതെല്ലാം കഴിഞ്ഞ് രാത്രി കിടക്കയിൽ തന്റെ ഭാര്യക്ക് കെടുന്ന് കൊടുക്കണം. തന്റെ ലിംഗം അവളുടെ യോനിയിലേക്ക് കയറി പോകുമ്പോൾ അവൻ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.Foreplay പോലുമില്ലാതെ വെറും കഴപ്പ് തീർക്കാൻ വേണ്ടി ചെയ്യുമ്പോൾ അടുക്കളയിലെ വെയിസ്റ്റും പൊട്ടിയൊലിക്കുന്ന പൈപ്പും കൈകൊണ്ട് പെറുക്കിയെടുത്ത എച്ചിലുമൊക്കെയാണ് അവന് ഓർമ്മ വരുന്നത്.
The Great Indian Kitchen: Exclusive! Jeo Baby on directing award-winning  actors Suraj Venjaramoodu and Nimisha Sajayan in 'The Great Indian Kitchen':  I was enjoying their 'graceful' performance! | Malayalam Movie News -അങ്ങനെയിരിക്കെ ഒരു ദിവസം, അവന് സ്വപ്നസ്ഖലനം ഉണ്ടായി. അക്കാര്യം ഭാര്യയോട് പറഞ്ഞപ്പോൾ അവനോട് ഇനി അടുക്കളയിൽ കയറേണ്ട എന്ന് പറഞ്ഞു. സ്വപ്നസ്ഖലനം ഉണ്ടായ പുരുഷന്റെ ഒരു ഗതികേട്. അല്ലാതെന്ത് പറയാൻ. അവനൊരു ജോലി ലഭിച്ചുകൊണ്ടുള്ള കത്ത് കിട്ടിയപ്പോൾ ഭാര്യയുടെ അമ്മ വളരെ “സ്നേഹപൂർവ്വം” അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു. പക്ഷെ അവന്റെ മനസ്സിൽ ആ വിഷമം ഇങ്ങനെ കെടുന്നു.

ഭാര്യയും ഭാര്യയുടെ അമ്മയും കൂടി തീർത്ഥാടനത്തിന് പോവാൻ തീരുമാനിച്ചു. പോകുന്ന പുണ്യസ്ഥലത്തിലെ മൂർത്തിക്ക് ഒരു ഭയങ്കര നിർബന്ധമുണ്ട്. മൂർത്തിയെ കാണാൻ വരുന്ന സ്ത്രീകൾ വൃതം അനുഷ്ഠിക്കണം എന്നും അക്കാലമത്രയും അവരുടെ ഭർത്താക്കന്മാരെ അവർ കാണാനോ തൊടാനോ പാടില്ല.അങ്ങനെ ഇരിക്കുമ്പോഴാണ് സുപ്രീം കോടതി വിധി വന്നത്. സ്വപ്ന സ്ഖലനം സംഭവിക്കുന്ന ഭർത്താക്കന്മാർക്കും ഈ വിചിത്ര പിടിവാശിയുള്ള മൂർത്തി ഇരിക്കുന്ന പുണ്യസ്ഥലത്തേക്ക് പോകാമെന്ന്. സ്വപ്ന സ്ഖലനം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അങ്ങനെയൊരു ബാലിശമായ കാരണം ഉന്നയിച്ചുകൊണ്ട് അവരെ പുണ്യസ്ഥലങ്ങളിലും നിന്നും ഒഴിവാക്കാൻ സാധിക്കില്ല എന്നും കോടതി പറഞ്ഞു.ഇത് കണ്ടപ്പോൾ, ആരും കാണാതിരിക്കാൻ വേണ്ടി തറവാടിന്റെ ഏറ്റവും ചെറിയ മുറിയിൽ ഒതുങ്ങി കഴിയുന്ന ഭർത്താവ് സുപ്രീംകോടതി വിധിയെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. അതോടെ തീർന്നു. കരയോഗം കമ്മിറ്റിയുമൊക്കെ വന്ന് ഭാര്യയുടേം ഭാര്യയുടെ അമ്മയുടെ അടുത്തും പരാതി ബോധിപ്പിച്ചു. അവിടുന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും, ഇനി ഒരു നിമിഷം പോലും അവിടെ നിൽക്കില്ല എന്ന തീരുമാനത്തോടെ അവൻ വീട് വിട്ട് ഇറങ്ങി. ഇതാണ് പുരുഷൻ! ഇങ്ങനെയാവണം പുരുഷൻ!
Jazar Shahul
(Dedicated to all Kulas)