പ്രതികരിച്ച സ്ത്രീ പുറത്തിറങ്ങിയപ്പോള്‍ ലൈംഗീകചുവയുള്ള തെറിയഭിശേകം ആണ് രജിത്ത് ആര്‍മി എന്ന ശവം തീനികള്‍ തന്നത്

51

Jazla Madasseri

രേഷ്മ… നീ ഇങ്ങനൊരു തീരുമാനമെടുത്തെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും നിന്നെ..കാരണം നീയെന്താണെന്നും നിന്‍റെ മനസ്സെന്താണെന്നും കരുത്തെന്താണെന്നും നിഷ്കളങ്കതയും നിന്നോടൊപ്പം പൂട്ടിയിട്ട കൊട്ടാരത്തിലെ ദിവസങ്ങളില്‍ ഞാനറിഞ്ഞിട്ടുണ്ട്….നിന്‍റെ കണ്ണിന്‍റെ നോവ് നോവ് കണ്ടതാണ്..നിങ്ങള്‍ കൂടെയില്ലാത്ത ദിവസങ്ങളില്‍ കണ്ണിനസുഖം ബാധിച്ച് പോയ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്തിരുന്നു..രാത്രി ആ പുല്‍ മൈതാനിയില്‍ കിടന്ന് ഞങ്ങളുറക്കെ നിങ്ങളെ വിളിക്കുമായിരുന്നു…

നിന്‍റെ ഇന്‍റര്‍വ്യൂ കേട്ടു…മനസ്സ് വീണ്ടും അവിടെ നിന്നിറങ്ങിയ ദിവസങ്ങളിലേക്ക് പോയി…20 വയസ്സ് പോലും തികയും മുന്നെ..ഒരു നൃത്തം ചെയ്തതിന് മുസ്ലീം വര്‍ഗ്ഗീയവാദികളുടെ സോഷ്യല്‍ മീഡിയ അക്രമവും നേരിട്ടുള്ള ഭീഷണികളും കിട്ടി ശീലമായതു കൊണ്ടും..അത്യാവശ്യം രാഷ്ട്രീയത്തിലുണ്ടായിരുന്ന സമയത്തെ സംഘര്‍ഷങ്ങള്‍ കടന്ന് നേരിട്ട് പോന്നതു കൊണ്ടൊക്കെയാവാം…ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം നിന്നെപോലെ തന്നെ രജിത്ത് ആര്‍മിയുടെ അക്രമം ഞാനും നേരിട്ടപ്പോഴും മനസ്സ് പതറാതിരുന്നത്…

സത്യം തുറന്ന് പറയുന്നവര്‍ക്കും തന്‍റേടത്തോടെ ജീവിക്കുന്നവര്‍ക്കും എന്നും അപമാനങ്ങള്‍ കൂട്ടിനുണ്ടാവും…പ്രത്യേകിച്ചും പെണ്ണാണെങ്കില്‍ ലൈംഗീകാധിക്ഷേപങ്ങള്‍..അതാണ് ശരാശരീമലയാളിയുടെ ഭാഷ…മലയാളി എന്നതില്‍ അഭിമാനം കൊണ്ടാണ് ഞാന്‍ ജീവിച്ചിരുന്നത്..ഇന്നും ചില കാര്യങ്ങളിലതുണ്ട്..എന്നാല്‍ കേരളത്തിന് പുറത്ത് പഠിച്ചപ്പോഴും യാത്ര ചെയ്തപ്പോഴുമൊക്കെയാണ്.. നമ്മുടെ സ്ത്രീ സങ്കല്‍പങ്ങള്‍ എത്രത്തോളം ജീര്‍ണമാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്…പ്രത്യേകിച്ചും സാമൂഹ്യമാധ്യമത്തില്‍…
ബിഗ് ബോസ് ഷോയില്‍ നിന്നിറങ്ങിയ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്..

സ്വന്തം ശരീരം രജിത്തിനെതിരെ ആയുധമാക്കിയ നാണമില്ലാത്ത സ്ത്രീ എന്ന വാക്കായിരുന്നു…ഒരു ടാസ്കിനിടയില്‍ ബസറിന് മുന്നെ രജിത്ത് ശരീരത്തില്‍ കടന്ന് പിടിച്ചപ്പോള്‍ അതിനെ എതിര്‍ത്ത്..തൊട്ട് പോകരുത് എന്ന് പറഞ്ഞതിനാണ്..പ്രബുദ്ധമലയാളികളുടെ തെറിയഭിശേകം വന്നത്..ഒന്ന് നിങ്ങള്‍ മനസ്സിലാക്കണം..നിങ്ങളൊക്കെ എന്ത് കണ്ടിട്ടാണ് എന്ത് മനസ്സ് വെച്ചാണ് ഓരോ പീഡനത്തിനും നീതിക്ക് വേണ്ടി ഹാഷ്ടാഗ് മത്സരിച്ചിടാറ്.. അന്തസ്സുള്ള ഒരു പെണ്ണും തന്‍റെ ശരീരത്തില്‍ ഒരാള്‍ എനിക്കിഷ്ടമില്ലാതെ പിടിച്ചു എന്ന് കള്ളം പറയില്ല..കാരണം ഓരോ തൊടലിന്‍റെയും നോട്ടത്തിന്‍റെയും അര്‍ത്ഥം മറ്റാരെക്കാളും പെണ്ണിനറിയാം.. എന്നിട്ടും പുറത്തിറങ്ങിയപ്പോള്‍ അതിന് പ്രതികരിച്ച സ്ത്രീക്ക് ലൈംഗീകചുവയുള്ള തെറിയഭിശേകം ആണ് മലയാളി തന്നത്..അല്ല രജിത്ത് ആര്‍മി എന്ന ശവം തീനികള്‍ തന്നത്..

തോന്നിവാസം കാണിച്ച അണ്ണന്‍ ഉയിരും…ഇതുപോലെ ഒത്തിരി മോഷം വാക്കുകളും പെരുമാറ്റങ്ങളും അയാളില്‍ നിന്ന് പല സ്ത്രീകളും ഒന്നല്ലെങ്കില്‍ മറ്റൊരു രിതിയില്‍ നേരിട്ടു..അതിന് പ്രതികരിച്ചവരൊക്കെ മോശക്കാര്‍..വേശ്യകള്‍…ഇങ്ങനെയുള്ള മുദ്രകള്‍ പതിച്ച് കിട്ടിയവര്‍…മലയാളിയുടെ സദാചാര ,ലിംഗ അസമത്വ..സാമൂഹിക ചിന്ത എത്രത്തോളം ജീര്‍ണമാണെന്ന് ഞാന്‍ എന്നേ മനസ്സിലാക്കി..(എല്ലാവരുടേതുമല്ല..)

പൈസകൊടുത്ത് ഫാന്‍സിനേ ഉണ്ടാക്കി ആ ഫാന്‍സ് തെറിവിളിച്ച് കുറച്ച് തെറിയന്‍മാരെ ഒപ്പം കൂട്ടി പുതിയ തെറിവിളിഒള്‍ ഇന്‍വസ്റ്റിഗേറ്റ് ചെയ്തെടുത്ത് കൊണ്ട് വന്ന് ശര്‍ദ്ധിച്ചാല്‍ തീര്‍ന്നുപോകുന്നതാണ് പെണ്ണുങ്ങള്‍ എന്ന ധാരണയാണ്..
അയാളുടെ പല ഇന്‍റര്‍വ്യൂകളും കാണുമ്പോള്‍ ഞാന്‍ അന്തിച്ച് പോവാറുണ്ട്..എന്ത് നുണയനാണ് ഈ മനുഷ്യന്‍ എന്ന് ചിന്തിക്കും..അയാളീ പറയുന്ന നുണകള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലായില്ലെങ്കിലും അതിനുള്ളില്‍ അയാള്‍ക്കൊപ്പം ജീവിച്ച നമുക്കും ക്യാമറക്കണ്ണുകള്‍ക്കും മനസ്സിലാവില്ലെ…നമ്മള്‍ ഇത്കാണാനിടയുണ്ട് എന്നെങ്കിലും ചിന്തിച്ചൂടെ അയാള്‍ക്ക്…
രേഷ്മ…ധൈര്യമായി മുന്നോട്‌ പോകു പെണ്ണേ…കൂടെയുണ്ട്..ബിഗ്ബോസില്‍ നിന്നിറങ്ങി ആദ്യമിട്ട പോസ്റ്റ് താഴെ കൊടുക്കുന്നു..ഈ പോസ്റ്റോടുകൂടി..ആര്‍മ്മിക്കാര്‍ അക്കൗണ്ട് റിപ്പോര്‍ട് അടിച്ച് 1 മാസത്തേക്‌,റെസ്റ്റ് തന്നിരുന്നു..ഇപ്പോഴും സുഡാപ്പികളുടെ കരുണയാല്‍ ഞാന്‍ ഒരുമാസത്തെ ബ്ലോക് കിട്ടി റെസ്റ്റിലാണ്.. പേജും കൂടെ പൂട്ടണ വരെ..ഇതിലുണ്ടാവും..
**

പ്രബുദ്ധമലയാളിക്ക് ഒരു തുറന്ന കത്ത്…..

പ്രിയപ്പെട്ട മലയാളി…(എല്ലാവരെയുമല്ല ചിലരെയാണ്..ചിലരെമാത്രം..ചില പൊതുബോധ വിഴുപ്പ് ചുമട്ടുകാരെ മാത്രം.
..മലയാളി എന്ന അഭിസംഭോതന എന്തിനെന്ന് ചോദിച്ചാല്‍ അവരും ഈ ലിസ്റ്റില്‍ പെടുന്നവരാണ്..അവരുടെ ഭാഷയും.)
വിദ്യാഭ്യാസവും സംസ്കാര സമ്പന്നതയും പുരോഗമന കാഴ്ചപ്പാടും ഇടക്കിടെ ഉരുവിടുന്ന മലയാളി..നിന്നോടെനിക്ക് വല്ലാത്തൊരിഷ്ടമാണ് ..ലോകമേ തറവാടില്‍ വിശ്വസിക്കുന്നത് കൊണ്ട് നിന്നോട് മാത്രമായൊരിഷ്ടവും സ്നേഹവുമൊന്നുമില്ല..കെട്ടോ..എങ്കിലും എനിക്ക് നന്നായി സംസാരിക്കാന്‍ പറ്റുന്നൊരു സുഹൃത്തെന്ന കോണ്‍ഫിഡന്‍സില്‍ മാത്രമാണീ എഴുത്ത്..നിനക്കെന്നെ അറിയുമോ എന്നറിയില്ല..അറിയാതിരിക്കില്ല..നീ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയായില്‍ തെറിവിളിയുമായി പിന്നാലെ കൂടിയിരിക്കുന്ന 3 സ്ത്രീകളില്‍ ഒരാളാണ്..

ഈ മൂന്ന് സ്ത്രീകളും ചെയ്ത കുറ്റമെന്താണെന്ന് നിനക്കറിയുമെന്നെനിക്ക് തോന്നുന്നില്ല..കാരണം …കാരണം അറിഞ്ഞിട്ടല്ല ..കാരണം ഉണ്ടായിട്ടുമല്ല നീ അവള്‍മാര്‍ക്ക് നേരെ തെറിയമ്പുകളും ലൈംഗീകാരോപണങ്ങളും..ശരീരം വികലമാക്കിയുള്ള മോര്‍ഫിങ് പരിപാടികളും..അവരുടെ സ്വസ്ഥ ജീവിതത്തിലിടപെട്ട് ശല്ല്യമാവുന്നതും…തെറികളും വിഴുപ്പെറിയലുകളും നിന്‍റെ ഒരു ഹോബിയാണ്..
ഈ മൂന്ന് പേരും ചെയ്ത തെറ്റ്..ഏറ്റവും വലിയ റിയാലിറ്റി ഷോ കണ്ടസ്റ്റന്‍റ്സ് ആയിരുന്നൂ എന്ന് മാത്രമല്ല.. ഒരു സാമൂഹിക വിപത്തായി മാറുന്നൊരു വ്യക്തിക്കെതിരെ നിന്നു എന്നതും വിരല്‍ ചൂണ്ടി എന്നതുമാണ്..ഒരുമിച്ച് ഒരു വീട്ടില്‍ കുറെ ദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ചു..ചിരിച്ചു ,കരഞ്ഞു, അലറി, ദേശ്യപ്പെട്ടു…തുടങ്ങിയ മനുഷ്യവികാരങ്ങളിലൂടെ ഒഴുകിയൊഴുകി.പുറത്തെ വിവരങ്ങളറിയാനോ . സമയമറിയാനോ..പ്രിയപ്പെട്ടവരോട് മിണ്ടാനോ..ഫോണെടുക്കാനോ കഴിയാതെ 4 ചുമരുകള്‍ക്കുള്ളിലൊതുങ്ങി..ഭക്ഷണം പോലും ലിമിറ്റഡ്..ഫിസിക്കല്‍ ടാസ്ക്കുകള്‍ പലപ്പോഴും മനസ്സിനപ്പുറം ശരീരത്തെ പോലും തളര്‍ത്തുമായിരുന്നു..

കഷ്ടപ്പെട്ടൊരു ടാസ്ക് ചെയ്താല്‍ മാത്രമാണ് വല്ലപ്പോഴും ഒരു മനസ്സറിഞ്ഞ് ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാന്‍ കിട്ടുന്നത്..
ഓരോ ദിവസവും 24 മണിക്കൂറും അതിനുള്ളില്‍ ജീവിക്കുന്ന കുറച്ച് പേര്‍.. ഇണക്കങ്ങളും പിണക്കങ്ങളും.. ചേര്‍ത്തുപിടിക്കലുകളും.. സൗഹൃദങ്ങളും..പ്രണയവും വാത്സല്ല്യവുമൊക്കെ നിറഞ്ഞൊഴുകിപോകും..പലപ്പോഴും വലിയ വഴക്കുകളിലും കലാശിക്കും..
കാരണം അതൊരു അതിജീവനമാണ്..വ്യക്തികത വിജയപരീക്ഷണം..ആശയപരമായി പലരോടും വിയോചിപ്പുകളുണ്ടാവും..മാന്യമായ സംവാദങ്ങളൊത്തിരി നടക്കും..ചിലപ്പോള്‍ അതൊരു വലിയ വഴക്കില്‍ കലാശിക്കും..ചിലപ്പോഴെങ്കില്‍ നമ്മള്‍ക്ക് സ്വയം വലിച്ചുകീറാന്‍ തോന്നും..കാരണം..മനസ്സ് പുറത്താണല്ലോ..ആശയപരമായ സംവാദങ്ങളെനിക്കും ഇഷ്ടമാണ്..എന്നാല്‍ നല്ലൊരു സംഭാഷണമുണ്ടാകുന്നത് കേള്‍ക്കാനും പറയാനും സംഭാഷണം നടത്തുന്നവര്‍ തയ്യാറാകുമ്പോഴാണ്..ഒരിക്കലും കേള്‍ക്കാനിഷ്ടപ്പെടാത്ത മനുഷ്യന്‍.പറയാന്‍ മാത്രം ശ്രമിക്കുന്നൊരാള്‍..അതും എന്‍റെ ജീവിതത്തില്‍ ഞാന്‍ കടന്നു പോന്ന സാഹചര്യങ്ങളിലും പഠിച്ചതുമടക്കമുള്ള എല്ലാത്തിനേയും അറിവില്ലായ്മയെ അറിവാക്കി പറയുന്ന മനഷ്യന്‍..എന്‍റെ സഹജീവികളെ അപമാനിക്കുന്നൊരാള്‍ ..പുരോഗതിയെ പിന്നോട്ട് വലിക്കുന്നൊരു സാമൂഹ്യവിപത്ത്..

അത്തരത്തിലൊരു മനുഷ്യനോട് അരോചകമായിരുന്നെങ്കിലും സംസാരിക്കാന്‍ ശ്രമിച്ചു…അതൊന്നും നീ കണ്ടില്ല..നിന്നെ പറഞ്ഞിട്ട് കാര്യമില്ല 24 മണിക്കൂറില്‍ ഒരു മണിക്കൂര്‍ മാത്രമാണല്ലോ നീ കാണുന്നത്..അസ്സഹനീയമാവുമ്പോള്‍ വഴക്കാവും..പക്ഷെ ഒന്ന് നീ മറന്നു..ഒരോ വഴക്കിനും ഓരോ കാരണങ്ങളുണ്ടായിരുന്നു..നീ അത് കണ്ട് കാണില്ല..തര്‍ക്കങ്ങളും ദേശ്യപ്പെടലുകളുമൊക്കെ മനുഷ്യന്‍റെ വികാരങ്ങളാണ് ..പ്രത്യേകിച്ചും അടച്ചുപൂട്ടിയ നാല് ചുവരുകള്‍ക്കുള്ളില്‍..ഒന്നൊറ്റക്കിരിക്കാന്‍ പോലും കഴിയാത്തൊരിടത്ത്..
ഒരു ടാസ്കിനിടയിലെന്‍റെ ശരീരത്തെ നോവിക്കും വിധം പിടിച്ച് വലിച്ചു..എനിക്ക് എത്രത്തോളം അരോചകരമായിരുന്നതെന്ന് ഓര്‍ക്കാന്‍ പോലും വയ്യ..ഞാനുറക്കെ പറഞ്ഞു…തെറ്റാണെന്ന്..എതിര്‍ത്തു..പ്രതിശേധിച്ചു.ഉറക്കവും ഭക്ഷണവും പോലും രണ്ടാഴ്ച എനിക്ക് എടുക്കാനായില്ല..മടുപ്പായിരുന്നൂ.അത്രമേല്‍ ലൈംഗീക വൈകൃതമുള്ളൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല…ഒരു പെണ്‍കുട്ടി ശാരിരികമായി അപമാനിക്കപ്പെട്ടാല്‍ അവള്‍ക്കൊപ്പം നില്‍ക്കാനാരുമില്ലെങ്കില്‍ അവളെത്രത്തോളം മാനസീക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുമെന്ന് ഞാനറിഞ്ഞൂ..ഭാഷ കടുത്തു..ഇനിയും കടുക്കും…90 വയസുള്ളൊരു റേപിസ്റ്റിനെ അദ്ദേഹമെന്ന് വിളിക്കാന്‍ എനിക്കാവില്ല..അത് പോലെ പ്രായം മാത്രം നോക്കി ബഹുമാനിക്കാനും..പെരുമാറ്റം …ഇടപഴകല്‍ അറിവ്..ആറ്റിറ്റ്യൂഡ്…
എല്ലാം പ്സ്യൂഡോ ആയ ഒരു കഥാപാത്രത്തോട് പുച്ഛത്തിനപ്പുറമൊരു വികാരവുമെനിക്കില്ല..പക്ഷെ പുറത്ത് വന്നപ്പോള്‍ കട്ട് പീസ് പോലെ..ഞാനും അവിടുള്ളൊരു കുട്ടിയും തമ്മിലുള്ള സ്ട്രാറ്റജി ബേസിലാണ് നിങ്ങള്‍ അത് കണ്ടതെന്നറിഞ്ഞപ്പോള്‍ നൊന്തു.
മാത്രമല്ല..എന്‍റെ പേര്‍സണല്‍ സ്പേസില്‍ കയറി സംസാരിച്ചാല്‍ ഞാന്‍ ആരായാലും അതിനെ എതിര്‍ക്കും..സ്ത്രീകളോട് അവരുടെ പേര്‍സണല്‍ സ്പേസില്‍ കയറി സംസാരിക്കുന്ന ഒരു വ്യക്തിയെ അറപ്പോടെയും വെറുപ്പോടേയും നോകിക്കാണാനെ എനിക്കാവൂ..
എന്‍റെ കാര്യം ഞാന്‍ നിന്നോട് പിന്നീട് സംസാരിക്കാം..

കാരണം നിന്‍റെ സോഷ്യല്‍ മീഡിയ അക്രമങ്ങളെന്നെ തളര്‍ത്തില്ല.കാരണംആദ്യമായല്ലല്ലോ..നീയെന്നെ ഇത്രമേലക്രമിക്കുന്നത്..
ശത്രുവിനെപോലും സ്നേഹം കൊണ്ട് മൂടാനെ ശ്രമിച്ചൊള്ളു..ശ്രമമല്ല..നമുക്കതിനെ കഴിയൂ..എനിക്കും..എന്‍റെ ആ വീടിനുള്ളിലുണ്ടായിരുന്ന കൂട്ടുകാരനും..അമ്മയെപോലെ തോന്നിയൊരു സ്ത്രീയുണ്ടായിരുന്നു..അതിനുള്ളില്‍..
എനിക്ക് മുന്നെ അവിടെ നിന്നും പടിയിറങ്ങിയ ഒരു സ്ത്രീ..മഞ്ചുമ്മ എന്ന് സ്നേഹത്തോടെ ഞങ്ങള്‍ വിളിച്ചൊരു സ്ത്രീ..
നടിയാണ്..പാട്ടുകാരിയാണ്..നര്‍ത്തകിയാണ്.സൂപ്പറാണ്..♥

അവിടെ അവര്‍ എന്‍റെ കൂട്ടുകാരനെ ഒരു മകനെപോലെ കണ്ട് സ്നേഹിച്ചു..അവനവര്‍ അമ്മയുമായിരുന്നൂ..പലപ്പോഴും എനിക്ക് അസൂയ തോന്നീട്ടുണ്ട്..അവരുടെ വാത്സല്യം..ചിലപ്പോഴൊക്കെ അവരവനെയും അവനവരേയും സ്നേഹിക്കണ കാണുമ്പോ ഞാനിടക്ക് കട്ടുറുമ്പിനെ പോലെ കേറും..രണ്ടാളില്‍ നിന്നും അല്‍പം സ്നേഹം പകുത്ത് കിട്ടാന്‍..കിട്ടീട്ടുമുണ്ട്…പുറത്തിറങ്ങിയപ്പോഴാണ് പ്രബുദ്ധരേ ഞാനറിയുന്നത്…ആ സ്നേഹത്തിന് നിങ്ങള്‍ കോടുത്തത് ലൈംഗീകമാനമാണെന്ന്..ആ സ്ത്രീയെയും അവനേയും നിങ്ങള്‍ ഇനി ചിത്രീകരിക്കാന്‍ ബാക്കി എന്താണുള്ളത്..നിന്‍റെ അമ്മ നിന്നെ മാത്രാണോ സ്നേഹിക്കുന്നത്..നിന്‍റെ കൂട്ടുകാരനേ സ്നേഹിക്കില്ലേ..അവന്‍ തളര്‍ന്നാവനെ താങ്ങില്ലെ…അവന്‍ കരഞ്ഞാല്‍ കണ്ണീരൊപ്പി ചേര്‍ത്ത് പിടിക്കില്ലേ…37 വയസ്സുള്ളൊരു സ്ത്രീക്ക് 23 വയസുള്ളൊരു പയ്യനോട് കാമം മാത്രാണോ തോന്നുന്നത്…അവിടെ ഒരമ്മയുടെ കരുതലാണ് ഞാന്‍ കണ്ടത്..എന്നോളം നിങ്ങള്‍ക്കതറിയില്ല…ഒന്ന് പറയണം…നീ ഇത് തുടര്‍ന്നോളു..ആര്‍ക്കോ വേണ്ടി ചവറ്റുകൊട്ടയിലാവരുത് നിന്‍റെ മനസ്സ്..അത് വികൃതമായിരുക്കുന്നൂ…ആര്‍ക്ക് വേണ്ടിയാണ് നിന്‍റെ ഇ ഭാഷ്യമെങ്കിലും..ഒരു നാള്‍ നീ തിരിച്ചറിയും…തിരിച്ചറിയട്ടെ..
എന്നാലും നിനക്കിത്രമേല്‍ ലൈംഗീക ദാരിദ്ര്യമോ…???എന്തായാലും കല്ലിവല്ലി…ആശംസകള്‍.
സ്നേഹപൂര്‍വ്വം..
കല്ലിവല്ലി.