ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ പിതാവ് തല്ലുന്ന വീഡിയോ, ഹൃദയം തകർന്നു പോകുന്ന കാഴ്ച

0
87

Jazla Madasseri യുടെ കുറിപ്പ്

ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ സ്വന്തം പിതാവ് തല്ലുന്ന വീഡിയോ കണ്ടു . ഉള്ളിൽ ഇത്തിരി മനസ്സാക്ഷിയുള്ളവർക്ക് ഹൃദയം തകർന്നു പോകുന്ന വീഡിയോ ആണത് ,അത് കണ്ട് മരവിച്ചു പോയി എന്ന് തന്നെ പറയാം,മനുഷ്യന് എങ്ങനെയാണ് ഇത്ര ക്രൂരൻ ആകാൻ കഴിയുന്നത് എന്ന് എനിക്കറിയില്ല ,ആ കുഞ്ഞിൻറെ മുഖവും കരച്ചിലും എന്നെ വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാണ് എഴുതുന്നത് ,,
എന്‍റെ വീട്ടില്‍ ഇതുപോലൊരു കുഞ്ഞുണ്ട്.സെറിബ്രല്‍ പാഴ്സിയാണ് അവള്‍ക്ക്.അവള്‍ക്ക് 13 വയസ്സ് കഴിഞ്ഞു..നടക്കാനോ സംസാരിക്കാനോ കഴിയില്ല..

എനിക്ക് 13 വയസ്സുള്ളപ്പോഴാണ് അവളുടെ ജനനം..അവള്‍ കൂടെ കളിക്കുന്നത് സ്വപ്നം കണ്ടുറങ്ങിയിരുന്ന എനി്ക് പക്ഷെ ജനിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് അവളെ കയ്യിലെടുക്കാന്‍ പോലും കിട്ടിയത്.അന്നായിരിക്കണം ദൈവത്തെ ഞാനേറ്റവും കൂടുതല്‍ വെറുത്ത് തുടങ്ങിയതെന്ന് തോന്നുന്നു.അവള്‍ പക്ഷെ ഞങ്ങള്‍ക്കൊരു ബാധ്യതതയെ ആയിരുന്നില്ല..അവളുടെ ചിരിയും കളിയും തന്നെയാണ് ഇന്നും ഞങ്ങളുടെ നിലാവ്..അവളുടെ കരച്ചിലാണ് നോവ്..നിശ്കളങ്കമായ അവളുടെ പുഞ്ചിരിയും കരുതലും കെട്ടിപ്പിടിച്ചുള്ള ഉമ്മയും ഞങ്ങള്‍ക്കെത്ര സന്തോഷമാണെന്ന് പറഞ്ഞറീക്കാനാവില്ല..അപേക്ഷയാണ്..ദയവ് ചെയ്ത് അത്തരം കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്..കുട്ടികളെ സംരക്ഷിക്കാന്‍ ഒരുപാട് institutions ഉണ്ട്..നിങ്ങള്‍ക്ക് അവിടെ ഏല്‍പിക്കാം.ഉപദ്രവിക്കാന്‍ കഴിയുന്നവരെ മനുഷ്യരെന്ന ലേബലില്‍ കാണാന്‍ കഴിയില്ല..അപേക്ഷയാണ്..പൊന്നുപോലെ നോക്കുന്നവര്‍ക്ക്..പൊള്ളും..

video

**