“ഇന്‍സള്‍ട്…അത് വല്ലാത്തൊരു പിടച്ചിലാണ്…അത് നീയും അറിയ്”

0
413

ചാരിറ്റി നന്മമരം ഫിറോസ് കുന്നുംപറമ്പനെ വിമർശിച്ചു എന്ന കാരണത്താൽ ആണ് ആക്ടിവിസ്റ്റും ബിഗ്‌ബോസ് സെലിബ്രിറ്റിയുമായ ജെസ്‌ല മാടശ്ശേരിയെ അയാൾ വേശ്യ എന്ന പദപ്രയോഗം കൊണ്ട് അവഹേളിച്ചത്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ വിമർശിച്ച് ജസ്ല രം​ഗത്തെത്തിയിരുന്നു. ഇതിന് എതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഫിറോസ് സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തിയത്.

‘എന്നെക്കുറിച്ച വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്നു പറയുമ്പോള്‍, ഒരു കുടംബത്തിന് ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ രീതിയില്‍, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ, അത്തരം ഒരു സ്ത്രീ എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ ഫിറോസ് കുന്നംപറമ്പിലിന് ഒന്നും സംഭവിക്കില്ല. കുറച്ചു മാന്യതയൊക്കെ ഉള്ള ആളാണ് ഇതൊക്കെ പറയുന്നതെങ്കില്‍ അത് കാണുകയും ചെയ്യുന്ന ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നും. അതല്ലാതെ, ജീവിതത്തില്‍ ഒരാള്‍ക്കും ഉപകാരമില്ലാത്ത, അവനവന്റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇത്തരത്തിലുള്ള മോശമായ സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ പ്രവാചകനെവരെ അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്’- എന്നിങ്ങനെയാണ് ഫിറോസ് അന്ന് വീഡിയോയില്‍ പറഞ്ഞത്.

ഇതിനെതിരെ ജസ്‌ല ഉശിരുള്ള ഭാഷയിൽ മറുപടി നൽകുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചുളുവിൽ നിയമസഭയിലേക്ക് കയറാമെന്ന ഫിറോസിന്റെ വ്യാമോഹം ആണ് ജലീലിന് വോട്ട് ചെയ്തു ജനം തകർത്തത്. തിരഞ്ഞെടുപ്പ് കാലത്തു സ്ത്രീവിഷയത്തിൽ ഫിറോസ് നാണംകെടുകയും ചെയ്തിരുന്നു. പരാജയത്തിന്റെ അപമാനഭാരത്തിൽ ജീവിക്കുന്ന ഫിറോസിനെതിരെ വീണ്ടും ജസ്‌ലയുടെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്കു വഴിയൊരുക്കുന്നത്. കുറിപ്പ് വായിക്കാം

Jazla Madasseri

“മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും…ഇനി നീ ഉറങ്ങിക്കോ ഫിറോസെ…ഉറക്കം വരില്ലെന്നറിയാം..എന്നാലും കിടന്ന് നോക്ക്… അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല…ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്….
നീയും അറിയ്..നീയും നിന്‍റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു…എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്…എത്ര ലാഖവത്തോടെയാണ്…നീ എന്‍റെ തൊഴില്‍ മാറ്റിയത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്. കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍…യൂറ്റ്യൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്‍റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍..മറക്കുമോ ജീവനുളള കാലം..”