ജെസ്‌ല മാടശ്ശേരി ഫിറോസ് കുന്നുംപറമ്പിലിന് കൊടുക്കുന്ന മറുപടി (video)

0
878

താനുൾപ്പെടെയുള്ള പ്രതികരിക്കുന്ന സ്ത്രീകളെ വേശ്യയെന്ന് വിളിച്ചു അധിക്ഷേപിച്ച സ്വയം പ്രഖ്യാപിത നന്മമരം ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‍യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരി (Jazla Madasseri.). ഇത്തരം വാക്കുകൾ നന്മമരത്തിനു ചേർന്നതെല്ലന്നും വിഡിയിലൂടെ ജസ്‌ന പറഞ്ഞു. ഫെയ്‍സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്‍ലെക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നു പറഞ്ഞ Image may contain: 1 person, smiling, standing and stripesഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‍ല വിമര്‍‌ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം. ജസ്‌ലയുടെ പേര് എടുത്തുപറയാതെയായിരുന്നു ഫിറോസിന്റെ പരാമർശം. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിച്ചാൽ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും നന്മമരം തന്റെ സാരാംശപ്രസംഗം തുടർന്നു, മുസ്ലിം ലീഗെന്ന പാർട്ടി അടവച്ചു വിരിയിച്ച പ്രസ്തുത നന്മമരം വിമർശത്തിന് വിധേയമാക്കുമ്പോൾ മതത്തെയും ദൈവത്തെയുമൊക്കെ വലിച്ചിട്ടു രംഗം കൊഴുപ്പിക്കുകയാണ്. നന്മ മരത്തിനു ജെസ്‌ല കൊടുക്കുന്ന മറുപടി കാണാം.

‘നന്മ’മരം ഫിറോസിന്റെ സാരാംശപ്രസംഗം കേൾക്കാം