ഇപ്പോൾ പ്രേക്ഷക നിരൂപ പ്രശംസകൾ ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടരുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന പുതിയ ചിത്രത്തെ കുറിച്ച് ചിത്രത്തിൽ മുഖംകാണിച്ച Jees Kaitharam എഴുതിയ കുറിപ്പ്
ഇന്നലെ ബത്തേരി അതുല്യയിൽ മുകുന്ദനുണ്ണി അസോസിയേറ്റ്സ് കണ്ടു , ഈ സിനിമ ആലോചിച്ചു തുടങ്ങിയ സമയം മുതലുള്ള വിവരങ്ങൾ ജോമി Jomy Joseph V J എന്ന ഡയറക്ടറുടെ പ്രിയ ശിഷ്യൻ അറിയിച്ചിരുന്നു. Casting അവന്റെ ഡിപ്പാർട്ട്മെന്റ് അല്ലന്ന് പറഞ്ഞങ്കിലും 2 കൊല്ലത്തിന് ശേഷം മുഖം കാണിക്കാൻ ഈയുള്ളവനും വയനാട്ടിൽ ( ലൊക്കേഷൻ ) തന്നെ ഉള്ളതും നന്നായി …
ഇനി സിനിമയെ കുറിച്ച് :-
പല എഡിറ്റർമാരും സംവിധായകനായി പടമെടുത്ത് നമ്മൾ സ്ഥിരം കാണുന്നുണ്ട് , കണ്ടു കൊണ്ടിരിക്കുന്നു … ഈ എഡിറ്ററും വ്യത്യസ്തനല്ല തുടക്കത്തിലെ വാണിങ്ങ് ബോർഡുമുതൽ , സ്ക്രീൻ സൈസ് വരെ വെട്ടി തുടങ്ങി വക്കീലായ നായകനെ കൊണ്ട് മരം വരെ വെട്ടിക്കുന്നുണ്ട് … എനിക്കും കുടുംബത്തിനും വളരെ ഇഷ്ടപ്പെട്ടു ( ഞാൻ മുഖം കാണിച്ചത് കൊണ്ടല്ല കേട്ടോ, ഞാനൊഴികെ ആരും കണ്ടില്ല ഭാര്യക്ക് വരെ ഞാൻ കാണിച്ച് കൊടുക്കേണ്ടി വന്നു) കുടുംബമൊത്ത് കാണാൻ ഞാൻ റക്കമെന്റ് ചെയ്യും കാരണങ്ങൾ …
1.ഈ സിനിമയിൽ ക്ലീഷെ കഥാപാത്രങ്ങൾ ആരുമില്ല
2. ഈ സിനിമയിൽ സുരാജ് മടങ്ങിവരുന്നു എന്ന് കേട്ടിരുന്നു എവിടെയെങ്കിലും പോയങ്കിലല്ലെ ? സീരിയസും എന്നാൽ ആവശ്യത്തിന് കോമഡിയും കൂടി ചേർന്ന കഥാപാത്രം
3. ഇതുവരെ കേൾക്കാത്ത കാണാത്ത വ്യത്യസ്തമായ കഥ ,ഇങ്ങനെയുള്ളവരാണ് നമ്മുടെ ചുറ്റിലുമെന്ന സത്യം -കൂടെ ചിരിക്കുന്ന പ്രേക്ഷകർ സാക്ഷികൾ
4. എഡിറ്റർ ഡയറക്ടറായതു കൊണ്ടാവാം നല്ല വ്യത്യസ്തമായ അവതരണം ട്വിസ്റ്റുകൾ നമ്മൾ പ്രതീക്ഷിക്കുന്നത് ആയെങ്കിൽ ഞാൻ കൂവിയേനെ
5. വിനീത് ആണോ ബേസിലാണോ അച്ഛൻ ശ്രീനിവാസന്റെ പഴയ റോളുകൾ കൈകാര്യം ചെയ്യുക എന്ന മത്സരം ഉണ്ടെന്ന് തോന്നിയിരുന്നു ന്നാൽ ആ സംശയം മാറി വിനീത് വേറെ ലെവലാണ് തികച്ചും വ്യത്യസ്തമായ വേഷം, അഭിനയം♥️
6. നായികമാരായി 3 പേരുകളാണ് ഉണ്ടായതെങ്കിലും മീനാക്ഷിയായി ആർഷ ബൈജുവും ജ്യോതിയായി തൻവി റാമും നല്ല പ്രകടനം കാഴ്ച്ച വച്ചു. ക്ളൈമാക്സിലെ നായികമാരുടെ കോമ്പിനേഷൻ സീനിലെ പഞ്ച് ഡയലോഗിൽ തിയേറ്റർ മൊത്തം കയ്യടിക്കുന്നത് കണ്ടു. പതിനെട്ടാംപടി ഫെയിം ആർഷ ഇനി ഇവിടൊക്കൊ തന്നെ കാണും ട്ടോ ..
7. സുധി കോപ്പ എന്ന നടനെ വേണ്ട രീതിയിൽ മലയാള സിനിമ ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം, റോബിൻ എന്ന കഥാപാത്രത്തെ നമ്മൾ പല കോടതി വരാന്തകളിലും, ആൾകൂട്ടങ്ങളിലും കണ്ടിട്ടുണ്ട് അതങ്ങനെ തന്നെ പകർന്നാടിയിട്ടുമുണ്ട്
8.നവാഗത സംവിധായകനെന്ന് ഈ അഭിനവ് സുന്ദർ നായികിനെ (പേരു കേട്ടു പേടിക്കണ്ട തനി മലയാളിയാ കോഴിക്കോട്ടുകാരൻ ) വിളിക്കാൻ പറ്റില്ല ഇയാൾക്ക് പണിയറിയാന്നെ
9. മൊത്തത്തിൽ 5 ൽ 4 മാർക്ക് കൊടുക്കാം മുകുന്ദനുണ്ണിക്ക് ഇനിയും ഇത്തരത്തിലുള്ള സിനിമകൾ ചെയ്യാൻ എല്ലാർക്കും ധൈര്യം വരട്ടെ …
10.ജനത്തിന്റെ പൾസറിഞ്ഞ് ഗുരുവും (വിനീത് )ശിഷ്യൻമാരും (ബേസിൽ, ഗണേശ് രാജ് : ആനന്ദം, അഭിനവ് : മുകുന്ദനുണ്ണി) നിറഞ്ഞാടുകയാണ് ഈ ലിസ്റ്റ് ഇനിയും നീളട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
നബി : എന്റെ സീനുകൾ ഇത്തരത്തിൽ വെട്ടി ചെറുതാക്കിയ സംവിധായകനും എഡിറ്റർ ക്കും എതിരെ അഡ്വ : മുകുന്ദനുണ്ണി വഴി ഞാൻ കേസ് കൊടുക്കും