മലയാളത്തിന് വളരെ വ്യത്യസ്തമായ ത്രില്ലറുകൾ സംഭാവന ചെയ്ത സംവിധായകനാണ് ജീത്തുജോസഫ്. ദൃശ്യം എന്ന സിനിമ ഇന്ത്യയിലുണ്ടാക്കിയ തരംഗം വളരെ വലുതാണ്. വിദേശ ഭാഷകളിൽ പോലും ചിത്രം റീമേക് ചെയ്യപ്പെട്ടു എന്നതാണ് ആ ചിത്രത്തിന്റെ വിജയം. മോഹൻലാലിനൊപ്പവും പൃഥ്വിരാജിനൊപ്പവും ദിലീപിനൊപ്പവും ഇപ്പോഴിതാ ആസിഫ് അലിക്കൊപ്പവും സിനിമ ചെയ്‌ത ജീത്തു ജോസഫ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാത്തതിൽ പലർക്കും നിരാശയുണ്ടാകും. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജീത്തു ഇപ്പോൾ.

“മമ്മൂക്കയോട് രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒന്ന് എല്ലാവര്‍ക്കും അറിയാം. ഒന്ന് ‘ദൃശ്യം’ പിന്നെ ‘മെമ്മറീസ്’. മെമ്മറീസിന്റെ സ്‌ക്രിപ്റ്റ് കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കണ്‍വിന്‍സിംഗ് ആയി തോന്നിയില്ല. ഒത്തിരി വര്‍ഷം മുമ്പാണ്. എന്റെ നടക്കാതെ ഇരിക്കുന്ന വലിയൊരു ആഗ്രഹമാണ്.ഒരു പടം എങ്ങനെയെങ്കിലും അസോസിയേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ല. ഒരു ആക്ടറിന് സ്‌ക്രിപ്റ്റ് അയച്ചാല്‍ താനെഴുതിയത് കൊണ്ട് ഇത് മഹത്താരമാവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല, നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് തന്നെ പറയാമെന്ന് താന്‍ എപ്പോഴും പറയാറുണ്ട്.ആസിഫിന് ഒരു പടം ചെയ്യുമ്പോള്‍ അത് കണ്‍വിന്‍സ് ആവാതെ ആ സിനിമ ചെയ്യാന്‍ പറ്റുമോ. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് ” -ജീത്തു പറഞ്ഞു. ആസിഫ് അലിയെ നായകനായ കൂമൻ ആണ് ജീത്തുജോസഫിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ‘റാം’ എന്ന സിനിമയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

Leave a Reply
You May Also Like

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി ‘മദനോത്സവം’ ടീസർ

” മദനോത്സവം”ടീസർ സൈന മൂവീസിലൂടെ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ,…

ലാലേട്ടന്റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനും ഒരു പ്രത്യേക ഭാഗ്യം വേണം

മോഹൻലാൽ നടനവിസ്മയം എന്നതിലുപരി ഒരു പാചക വിദഗ്ദൻ കൂടിയാണ്. അതിമനോഹരമായി പാചകം ചെയ്യുകയും മറ്റ് പല…

തന്റെ കീഴിൽ പരിശീലനത്തിന് വന്ന ചാമിന്ദ വാസിനെ കരയിപ്പിച്ച ഡെന്നിസ് ലിലി, വാസിന്റെ വളർച്ചയുടെ പടവുകളിൽ ഒരുവിൽ ലിലി സമ്മതിച്ച സത്യം

Shameel Salah മുൻ ഓസ്‌ട്രേലിയൻ പേസറും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും ഭയാനകമായ ഫാസ്റ്റ് ബൗളർമാരിലൊരാളുമായ ഡെന്നീസ്…

ഇന്ത്യൻ സീരിയലുകളെ കളിയാക്കി നൈജീരിയക്കാർ, വീഡിയോസ് കാണാം

ഇന്ത്യൻ മെഗാസീരിയലുകൾ മഹാ കോമഡിയാണ് എന്നാണു പൊതുവെ വിലയിരുത്തലുകൾ. സിനിമാ രംഗമൊക്കെ അടിമുടി മാറിയിട്ടും സീരിയൽ…