ജീത്തുവിൻ്റെ നായകന്മാർ … മെമ്മറീസ്, ദൃശ്യം ഇപ്പോൾ കൂമൻ
Vishnu Kalathinkal
മെമ്മറീസ് ലെ സാം അലക്സ് വളരെ കഴിവുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ് ,സിനിമയിൽ തന്നെ വിജയരാഘവൻ പറയുന്ന പോലെ ഒരു കാലത്ത് സാം നമ്മുടെ പോലീസ് ഫോഴ്സിലെ ഏറ്റവും മിടുക്കൻ ആയ ഉദ്യോഗസ്ഥൻ ആയിരുന്നു … എന്നാൽ കഥയിൽ ഇപ്പോൾ സാം ആ പഴയ സാം അല്ല തന്നെ പാസ്റ്റ് ഉം ട്രോമ യും അയാളെ വേട്ടയാടികൊണ്ടിരിക്കുകയാണ് ഒരുഭാഗത്ത് തൻ്റെ സ്കില്ലുകൾ അയാള്‍ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമ്പോൾ മറുവശത്ത് പലപ്പോഴും തൻ്റെ മദ്യപാനവും പാസ്റ്റ് ഉം അയാളെ തോൽപ്പിക്കുന്നത് നമുക്ക് കാണാം ഒരേ സമയം അയാൾ വൾണറബിളും ആണ് എന്നാൽ സ്കിൽഡും ആണ്
ദൃശ്യത്തിലെ ജോർജ് കുട്ടിയിലും നമുക്ക് ഇത് കാണാം ഒരു അഞ്ചാം ക്ലാസ്സ് കാരൻ്റെ ബുദ്ധി അല്ല അയാൾക്ക് എന്ന് ഐ ജി ഗീതാ പ്രഭാകർ അയാളെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകന് അത് ശരിവേക്കേണ്ടി വരുന്നു ,എന്തെന്നാൽ ജീത്തു already എസ്റ്റാബ്ലിഷ് ചെയ്ത് വെച്ചത് സിനിമ എന്ന തീം കൊണ്ടാണ് ജോർജ്ജ് കുട്ടിയുടെ അറിവിൻ്റെ സോഴ്സ് അയാൾ കണ്ട സിനിമകൾ ആണ് ഫോൺ എങ്ങനെ ഡിസ്പോസ് ചെയ്യണം എന്ന് തുടങ്ങി വർഷങ്ങൾ നീണ്ടു നിന്ന പുനരന്വേഷണം വരെ മുൻകൂട്ടി കണ്ട കഥാപാത്രം , എന്നാല്‍ ഇവിടെയും അയാള്‍ അമാനുഷികൻ അല്ല ഏത് നിമിഷവും താൻ പിടിക്കപ്പെടും എന്നുള്ള പേടി നെഞ്ചില്‍ കരുതി പേടിച്ച് പേടിച്ച് ആണ് ഓരോ നിമിഷവും അയാള്‍ തള്ളി നീക്കുന്നത്
കൂമനിലേക്ക് വരുമ്പോൾ ഗിരി ഒരു സാധപോലീസ് കോൺസ്റ്റബിൾ ആണ് , സ്വന്തം നാട്ടിൽ തന്നെ പോസ്റ്റിംഗ് എല്ലാം പരിചയക്കാർ ആരാടാ ഇവനെയൊക്കെ പോലീസിൽ എടുത്തത് എന്ന മൈൻഡ് ൽ നാട്ടുകാർ തന്നെ നോക്കുന്നത് കാണേണ്ടി വരുന്നയാൾ, അങ്ങനെ ഒരാള്‍ കടന്നുപോകുന്ന എല്ലാ മാനസികാവസ്ഥകളിലൂടെയും ഗിരിയും കടന്നുപോകുന്നു തുടക്കത്തിലേ സംവിധായകൻ എസ്റ്റബിളിഷ് ചെയ്തുവേക്കുന്ന ഗിരിയുടെ ഡിറ്റക്ടീവ് സ്കില്ലുകളും കേസ് തെളിയിക്കാൻ എടുക്കുന്ന ത്വരയും അല്ലാതെ മറ്റൊരു അതിമാനുഷികത്വവും ഗിരിക്കും ഇല്ല ,കഥയുടെ പല ഘട്ടങ്ങളിലും അയാളും തോറ്റുപോകുന്നുണ്ട്
ഒരേ സമയം തൻ്റെ നായകന്മാർക്ക് ഇതിനൊക്കെ സാധിക്കും എന്ന് കൃത്യമായി ഇങനെ എസ്റ്റബ്ലിഷ് ചെയ്യുന്ന ജീത്തു എന്നാല്‍ അവരാരും ടിപ്പിക്കൽ സിനിമ സ്റ്റൈൽ ഹീറോ അല്ല വളരെ നാച്വറൽ ആയ ഡ്രോ ബാക്സ് അവർക്കും ഉണ്ട് എന്ന് കാണിക്കുന്നു , അത്തരം നായകന്മാർ അവസാനം വരെ എന്ത് സംഭവിക്കും എന്ന് ഒരു ആകാംഷ പ്രേക്ഷകൻ്റെ ഉള്ളിൽ ജനിപ്പിക്കുകയും അവരോടൊപ്പം പ്രേക്ഷകനെയും തുടക്കം മുതൽ അവസാനം വരെയും പിടിച്ചിരുത്തുകയും ചെയ്യിക്കുന്നു