ഇസ്ലാമോഫോബിയ ഉള്ളതുപോലെ പോലെ വർഗീയ,ഭീകര പിശാചുക്കളും ഉണ്ട്

602

ജീവൻ ജ്യോതി എഴുതുന്നു

ലോകത്ത് കൃത്യമായ ഇസ്ലാമോഫോബിയ നിലനിൽക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
എന്നത് പോലെ തന്നെ മുസ്‌ലിംകൾക്കിടയിൽ കൃത്യമായ വർഗീയ ,ഭീകര പിശാചുക്കൾ ഉണ്ടെന്നു ബോധ്യവും ഉള്ള ഒരാളാണ്. ചെറിയ ന്യൂന പക്ഷമെങ്കിലും അവരെ തീർത്തും ഇല്ലാതാക്കേണ്ടത് ലോകത്തിന്റെ എന്നത് പോലെ ഇസ്ലാമിക സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.

ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ചും അതിലെ വിക്ടിമൈസേഷൻ ഒക്കെ കുറിച്ച് ന്യായീകരണ പോസ്റ്റുമായി വരുന്ന മുസ്ലിങ്ങളെ കാണുമ്പോൾ സങ്കടം തോന്നുന്നു.

ഈ വിഷയത്തിൽ നേരിട്ടറിയാവുന്ന ഒരു കാര്യമുണ്ട്. എനിക്കറിയാവുന്ന ശ്രീലങ്കൻ സുഹൃത്തിന്റെ ഭാര്യയുടെ സഹോദരീ ഭർത്താവ് ഈ ബോംബ് ബ്ലാസ്റ്റിൽ സൂയിസൈഡ് ബോംബെറായി കൊല്ലപ്പെട്ടിട്ടുണ്ട്. തലേദിവസം വീട്ടിൽ വന്നു ഭാര്യയെ കെട്ടിപ്പിടിച്ചു അവന്റെ ഒടുക്കത്തെ വിദ്വേഷവും,മതഭ്രാന്തും വെളിപ്പെടുത്തി ജിഹാദിന് പുറപ്പെട്ടപ്പോൾ അവരും ഇത്രേം പ്രതീക്ഷിച്ചിരുന്നില്ല , രാവിലെ ബോംബ് സ്ഫോടന വാർത്ത അറിഞ്ഞപ്പോൾ അവർ മാതാപിതാക്കളെ അറിയിക്കുകയും , അവർ പോലീസിനെ അറിയിക്കുകയും ചെയ്‌തു. അന്വേഷണത്തിനായി പോലീസ് വീട്ടിലെത്തിയപ്പോൾ വീട്ടിലും ബ്ളാസ്റ് നടക്കുകയും, 3 പോലീസുകാർ, ആദ്യത്തെ മതഭ്രാന്തന്റെ ഭാര്യ, രണ്ടു കുട്ടികൾ കൂടി കൊല്ലപ്പെട്ടു. അറസ്റ്റിന്റെ ഭയന്ന് ഭാര്യ സ്വയം പൊട്ടിച്ചതാണോ, അതോ ഭർത്താവിന്റെ മതഭ്രാന്ത് പകർന്നു കിട്ടി പോലീസിനെകൂടി കൊല്ലാൻ വേണ്ടിയാണോ എന്ന് വ്യക്തമല്ല. ഏതായാലും ഇത് എന്നോട് പങ്കു വച്ച ഈ സുഹൃത്ത് പോലും ഭയചകിതനാണ്.

പോലീസുമായി അവർക്കറിയാവുന്ന എല്ലാ വിവരവും പങ്കു വെക്കുകയും, സഹകരിക്കുകയും ചെയ്തതിനാൽ അടുത്ത കുടുംബാംഗങ്ങളെ പോലീസ് വിട്ടയച്ചിട്ടുണ്ട്. ഈ സഹകരണം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ?

തലേ ദിവസം സ്വർഗത്തിലേക്ക് പോകുന്നു എന്ന വിവരം അറിഞ്ഞപ്പോൾ, അത്രയൊന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിച്ച ഭാര്യയുടെ മൗനം. അവർ അപ്പോൾ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെങ്കിൽ ഈ ദുരന്തം ഒരുപക്ഷെ ഒഴിവാക്കാം ആയിരുന്നു. ഈ മൗനം , ഒരു സമുദായം എന്ന നിലയിൽ എപ്പോഴെങ്കിലും മുസ്ലിം സമുദായം കൊണ്ട് നടക്കുന്നുണ്ടോ? ആത്മ പരിശോധന നടത്തേണ്ടതുണ്ട്. ഇത്തരം വിഷവിത്തുക്കളാണ് മതത്തിന്റെ ആത്മാവിനെ തകർക്കുന്നത് എന്നുറപ്പുള്ളതിനാൽ ഒരു പാട് നിരപരാധികൾ ക്രൂശിക്കപ്പെടാൻ വഴിവെക്കുന്ന ഇത്തരം മതഭ്രാന്തന്മാരെ ഒറ്റപ്പെടുത്തിയാലേ മതിയാവൂ.

കുടുംബ ഗ്രൂപ്പുകളിൽ തീവ്രമായ അഭിപ്രായം പറയുകയും, അതിനെ എതിർക്കുന്നവരെ കാഫിർ എന്നും, നിങ്ങളൊന്നും യഥാർത്ഥ മുസ്ലിങ്ങളല്ല എന്നഭിപ്രായം പറയുകയും ചെയ്യാറുണ്ടായിരുന്നത്രെ കക്ഷി. പതുക്കെ അവർ സംസാരം പോലും നിർത്തുകയും, അവരുടേതായ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. അവരെ കുറിച്ച് മറ്റുള്ളവരും ശ്രദ്ദിക്കാറില്ല. അതിനിയും ഉണ്ടാവരുത്. അത്തരം അഭിപ്രായപ്രകടനങ്ങളെ പോലും കണക്കിലെടുത്തു സമൂഹത്തിൽ ഫിത്ന ഉണ്ടാക്കാൻ ഇത്തരം ഭീകരരെ അനുവദികാത്തിരിക്കുന്ന ജാഗ്രത അവരുടെ കുടുംബങ്ങൾ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. മുൻകൈ എടുക്കേണ്ടതുണ്ട്.

ഈ ഒരു വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുസ്ലിം ഭീകരരാണ് ശ്രീലങ്കൻ ബ്ലാസ്റ് നടത്തിയത് എന്ന് ഞാൻ പറയുമ്പോൾ എന്നോട് വിയോജിച്ചവർ, ബ്ലോക്ക് ചെയ്തവർക്കൊക്കെ നടു വിരൽ നമസ്കാരം. അത് പോലെ ഈ ഒരു ഭീകരതയുടെ ചിലവിൽ ഖുർആനിക ദർശനങ്ങളെ തള്ളി കളയാം എന്ന് കരുതുന്നവർക്കും

ദീനിന്റെ അടിസ്ഥാനത്തിൽ മാനവിക വിരുദ്ധമായ ഇത്തരം ഭീകരരെ എതിർക്കാനുള്ള കരുത്തു ഇസ്ലാമിനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സ്വന്തം വായ്നാറ്റം, അന്യരുടേതു ചൂണ്ടി കാട്ടി അല്ല മറച്ചു വെക്കേണ്ടത്.സ്വന്തം വായ ശുദ്ദിയാക്കുക. ഏറ്റവും കുറഞ്ഞത് നാറുന്ന വായ തുറക്കാതിരിക്കുക.

ഓരോ ഇസങ്ങളിലും ഇത്തരം ഭീകരത മുളപൊട്ടുന്നത്. മാവോ വാദവും, ന്യൂസിലാൻഡിൽ നടന്ന ഭീകരതയും, സിറിയയിലും ഇറാഖിലും അമേരിക്ക , ബ്രിട്ടൻ തുടങ്ങിയ രാഷ്ട്രങ്ങൾ നടത്തുന്ന ഭീകരത, ഇന്ത്യയിൽ സംഘികൾ, കമ്മ്യൂണിസ്റ്റ് ഭീകരത…………ആരാണ് ഒഴിവായവർ? അവരും ആത്മ പരിശോധന നടത്തട്ടെ.

ജീവൻ ജ്യോതി