കുറ്റവാളിയുടെ ബുദ്ധി കൂര്‍മ്മതയെ പ്രശംസിക്കുന്ന പോലീസ് ഓഫീസര്‍ക്ക് കാക്കിയിടാന്‍ പോലും അര്‍ഹതയില്ല

86

Jeevan Kumars

ദൃശ്യം രണ്ട് ക്ലൈമാക്സ് ശരിക്കും നിരാശപ്പെടുത്തുക മാത്രമല്ല ക്രൈം ഇന്‍വെസ്റ്റിഗേറ്ററന്‍മാരെ വിലകുറച്ച് കാണുതായി പോയി. അത് വരെ സിനിമ കെട്ടിയുയര്‍ത്തിയ ലോജിക്ക് നഷ്ടപ്പെടുത്തുന്നതാണ് അതിന്‍റെ ക്ലൈമാക്സ് സീന്‍ . ഈ സിനിമയില്‍ ഉടനീളം സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് പോലീസ് ക‍ഴിഞ്ഞ ആറ് വര്‍ഷമായി വരുണിന്‍റെ മൃതദേഹം കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് . എന്നാല്‍ അതിന് സാധിക്കാന്‍ ക‍ഴിയാത്ത വിധത്തില്‍ ജോര്‍ജ്ജ്കുട്ടി ഒരുക്കിയ പ്ലാന്‍ ബി WORKOUT ചെയ്തു. പോലീസിനും വരുണിന്‍റെ മാതാപിതാക്കള്‍ക്കും വേണ്ടിയിരുന്ന അസ്ഥി കഷ്ണങ്ങള്‍ ദയവായ്പ്പോ‍ടെ ജോര്‍ജ്ജ്കുട്ടി എത്തിച്ച് നല്‍കുന്ന ‘മഹാമനസ്കത ‘ ഒന്ന് മാത്രം മതിയല്ലോ ജോര്‍ജ്ജ്കുട്ടിക്കെതിരായ തെളിവ് .. പോരാത്തതിന് അസ്ഥി കഷ്ണം അടക്കം ചെയത് കുടത്തിന്‍റെ കൂടെ സ്വന്തം കൈപടയിലെ‍ഴുതിയ ഒരെ‍ഴുത്തും. !! .

കുറ്റവാളി സ്വന്തം കൈപടയില്‍ എ‍ഴുതിയ കത്ത് കൈയ്യക്ഷര വിദഗ്ദന്‍റെ സാനിധ്യത്തില്‍ പരിശോധിച്ചിരുന്നുവെങ്കില്‍ അത് ഒരു തെളിവ് ആണെന്ന് മുരളീ ഗോപിയോട് പറയണമെന്നുണ്ട് . ക‍ഴിഞ്ഞ ആറ് വര്‍ഷമായി തേടികൊണ്ടിരുന്ന അസ്ഥികഷ്ണം ‍തിരുവനന്തപുരത്തെ ഫൊറന്‍സിക്ക് ലാമ്പില്‍ DNA ക്രോസ് മാച്ചിംഗിന് അയക്കാതെ നദിയില്‍ ഒ‍ഴുക്കി കളഞ്ഞ മുന്‍ ഐജി ഗീതാ പ്രഭാകറിന്‍റെ പെന്‍ഷനും മുരളീഗോപിയുടെ ശമ്പളവും മുന്‍കാല പ്രബല്യത്തോടെ തിരിച്ച് പിടിക്കുകയാണ് വേണ്ടത്. പിന്നെ Forensic exhumation ( CRPC 176 പ്രകാരം മൃതദേഹം കു‍ഴിതോണ്ടി പുറത്തെടുക്കുന്ന പ്രകിയ_) നടത്തിയ ശേഷം അത് കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണോ അയക്കുന്നത് !! .. എന്‍റെ അറിവില്‍ പ്രമാദമായ കേസുകളില്‍ അത് നേരിട്ട് തലസ്ഥാനത്തെ ഫോറന്‍സിക്ക് ലാമ്പിലേക്ക് കൊണ്ട് വരികയാണ് ചെയ്യുക.( SUBJECT TO CORRECTION ) കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ അസ്ഥി കഷ്ണം സൂക്ഷിച്ച ശേഷം അത് ഉത്തരവാദിത്വമില്ലാതെ ഏതെങ്കിലും ഒരു ഫോറന്‍സിക്ക് സര്‍ജന്‍ അത് മോര്‍ച്ചറിയിലെ റാക്കില്‍ വെച്ചിട്ട് പോകുമോ ? ഇനി വെച്ചിട്ട് പോയാല്‍ തന്നെ അതില്‍ ( tampering) നടന്നാല്‍ കണ്ടെത്താന്‍ ക‍ഴിയില്ലേ ?

കാലപ‍ഴക്കം ചെന്ന exhumation process ല്‍ ഏർപ്പെടുന്ന മിക്ക ഫോറന്‍സിക്ക് സര്‍ജന്‍മാരും സംഭവ സ്ഥലത്ത് വെച്ച് തന്നെ ( ഇവിടെ രാജക്കാട് police station)അവരുടെ കൈയ്യിലെ നോട്ടുപുസ്തകത്തില്‍ കു‍ഴിയില്‍ നിന്ന് വീണ്ടെടുക്കുന്ന അസ്ഥി കഷ്ണങ്ങള്‍ , ക്രമം തിരിച്ച് എ‍ഴുതുക പതിവുണ്ട് ( എ‍ഴുതണം എന്ന് നിര്‍ബന്ധമില്ല) … എന്ത് കൊണ്ടാണ് ഈ സിനിമയില്‍ ആ മെത്തേഡ് ഫോറന്‍സിക്ക് സര്‍ജന്‍ ഫോളോ ചെയ്യാതിരുന്നത് എന്നറിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ tampering നടന്നത് തിരിച്ചറിയാന്‍ ക‍ഴിയുമായിരുന്നു. മാത്രമല്ല അസ്ഥി കഷ്ണം മാറ്റാന്‍ വേണ്ടി ആ ബോക്സില്‍ ജോര്‍ജ്ജ്കുട്ടി തൊട്ടിട്ടുണ്ടാവില്ലേ. അപ്പോള്‍ അയാളുടെ വിരലടയാളം പതിയില്ലേ.. ഫോറന്‍സിക്ക് സര്‍ജന്‍മാരെല്ലാം ഗൗസ് ഉപയോഗിച്ച് മാത്രമേ ഇത്തരം ബോക്സുകളില്‍ തൊടാറുളളു എന്ന് നിഗമനത്തിലെത്തിയാല്‍ അതില്‍ പതിഞ്ഞ ഏക അപരിചിതന്‍റെ വിരല്‍പാട് ജോര്‍ജ്ജ്കുട്ടിയുടെതായിരിക്കില്ലേ ?… ഇതും കുറ്റവാളിയിലേക്ക് എത്താന്‍ സഹായിക്കില്ലേ ..

ഇതിനെയൊക്കെ നിഷ്പ്രഭം ആക്കുന്ന മറ്റൊരു മറ്റൊരു പ്രധാന എവിഡൻസ് സിനിമയിലെ പോലീസ് ശ്രദ്ധിച്ചിട്ടേ ഇല്ല. CDR അഥവാ ( call data record )കോൾ ഡീറ്റെയിൽസ് & ടവർ ലൊക്കേഷൻ .കുറ്റവാളിയിലേക്ക് എത്താൻ കഴിയുന്ന ഒരു പ്രധാന പഴുത് കിട്ടിയാൽ പോലീസ് സാധാരണ ആദ്യം ചെയ്യുന്നത് കുറ്റവാളിയെ അയാൾ അറിയാതെ പിന്തുടരുക എന്നതാണ്. പോലീസ് സ്റ്റേഷൻ കുഴിക്കുന്നത് ഫോണിലെ CCTV യിലൂടെ മനസിലാക്കിയ ജോർജ്കുട്ടി മോർട്ടൽ റിമൈൻസ് (motral remains )കൊണ്ടുവരുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് വേഗം പോകുന്നു. സെക്യൂരിറ്റിയെ കാണാൻ ഉള്ള യാത്രക്ക് ഇടയിൽ അയാളെ ഫോൺ ചെയ്യുന്നുണ്ട്. പിന്നീട് ദീർഘനേരം മോർച്ചറിയിൽ ചിലവഴിക്കുന്നു. പ്രതിയുടെ കോൾ ഡീറ്റെയിൽസ് എടുത്താൽ .( പ്രതിക്കെതിരായ തെളിവ് നമ്പർ 1)
അതിൽ കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറി സെക്യൂരിറ്റിയെ വിളിച്ച കാര്യം മനസിലാവും.

പ്രതിയുടെ ഫോൺ ടവർ ലൊക്കേഷൻ ദീർഘ നേരം കോട്ടയം മെഡിക്കൽ ടവറിന് കീഴിൽ ആണെങ്കിൽ ജോർജ്കുട്ടി അന്നെ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയെന്ന് ഉറപ്പിക്കാം. ( പ്രതിക്കെതിരായ തെളിവ് നമ്പർ 2) ..സാധാരണ ഒരു പ്രതിയെ ചോദ്യം ചെയ്യും മുൻപ് പോലീസ് ആദ്യം ചെയ്യുന്നത് പ്രതി തങ്ങളുടെ കസ്റ്റഡിയിൽ ആകും മുൻപ് ആരെയൊക്കെ കണ്ടു , എവിടെയൊക്കെ യാത്ര ചെയ്തു ,ആരെയൊക്കെ ഫോൺ വിളിച്ചു എന്നെല്ലാം ആണ്. ഈ സിനിമയിൽ ഏത് പോലീസുകാരനും ആദ്യം തോന്നേണ്ട ആ ചിന്ത മുരളി ഗോപി എന്ന ഐ ജിക്ക് ഉണ്ടാവാതെ പോയത് ആശ്ചര്യകരം തന്നെ. ഭാര്യ ഭർത്താക്കൻമാരായ രണ്ട് പോലീസുകാരെ ജോർജു കുട്ടിയുടെ വീട്ടിനടുത്ത് താമസിപ്പിച്ച് ‘ ഷാഡോ ‘ ചെയ്യിപ്പിച്ച ഐജിക്ക് , ജോർജുകുട്ടിയെ നിരീക്ഷിക്കാൻ ഒരു പോലീസുകാരനെ അന്നേ ദിവസം നിയോഗിക്കാൻ തോന്നിയില്ല

ഇതൊന്നും പിന്‍തുടരാതെ കുറ്റവാളിയുടെ ഭാഗ്യത്തെയും ,ബുദ്ധി കൂര്‍മ്മതയേയും പ്രശംസിക്കുന്ന മുരളീ ഗോപിയുടെ പോലീസ് ഒാഫീസര്‍ക്ക് കാക്കിയിടാന്‍ പോലും അര്‍ഹതയില്ല… കൊലപാതകത്തിന് ദൃക്സാക്ഷിയില്ലെങ്കിലും പ്രൈംവിറ്റനസിന്‍റെ ഗണത്തില്‍പെടുത്താവുന്ന മുന്‍ കുറ്റവാളി പണത്തിന്‍റെ ബലത്തിലാണെങ്കില്‍ പോലും സ്വമേധയാ സാക്ഷി പറയാന്‍ തയ്യാറായി ക‍ഴിഞ്ഞു. ( അഭയ കേസില്‍ സാക്ഷിയുടെ മെറാലിറ്റി അല്ല സീന്‍ ഒാഫ് ഒക്കറന്‍സില്‍ സാക്ഷിയുടെ സാനിധ്യം ഉണ്ടായിരുന്നോ എന്ന് മാത്രമാണ് കോടതി പരിഗണച്ചത് ) സസ്പെക്ടഡ് വിറ്റനസ് എന്ന് പ്രതിഭാഗം argue ചെയ്താല്‍ പോലും സാക്ഷി അവിടെ ഉണ്ടായിരുന്നു എന്നതിന് സാഹചര്യ തെളിവുകള്‍ ഉണ്ട്. ഇനി വരുണിന്‍റെ അസ്ഥികൂടം കണ്ടെത്തിത് ഒരു ജോല്‍സ്യന്‍റെ വീട്ടിലാണ് . അയാളെ മറ്റൊരു സാക്ഷിയാക്കിയാല്‍ collaborative evidence ആകുമായിരുന്നു.ജോര്‍ജ്ജ്കുട്ടിയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ജില്ലാ കോടതി ഉത്തരവ് വെക്കേറ്റ് ചെയ്യാന്‍ ഹൈക്കോടതിയില്‍ സ്പെഷ്യല്‍ പ്ലീഡര്‍ക്ക് അപ്ലിക്കേഷന്‍ നല്‍കാവുന്നതെ ഉളളു. എങ്കില്‍ ഈ കേസ് വീണ്ടും റീ ഒാപ്പണ്‍ ചെയ്യാന്‍ സാധിക്കും .”Dead men tell tales and you have to listen carefully to those tales.. ” എന്നതാണ് ഫോറന്‍സിക്ക് സയന്‍സിന്‍റെ അടിസ്ഥാന പാഠം … തിരകഥയില്‍ ഇത്രയും പോരായ്മ ഉണ്ടായിരുന്നെങ്കിലും ഒന്നിലധികം തവണ വേണമെങ്കില്‍ കാണാവുന്ന സിനിമയാണ് ദൃശ്യം 2