പാടിയിട്ടും പാടിയിട്ടും മതി വരാത്ത എസ് പി ബി

  116

  Jeevan Kumars

  പാടിയിട്ടും പാടിയിട്ടും മതി വരാത്ത എസ് പി ബി

  വിദ്യാ നീ എന്നെ നിര്‍ബന്ധിക്കണ്ട. രാത്രി 8 ക‍ഴിഞ്ഞാല്‍ ഞാന്‍ പാടില്ലെന്ന് നിനക്കറിയില്ലേ ?
  എസ് പി ബി അറുത്തുമുറിച്ച് പറഞ്ഞു. വിഭ്യാസാഗറിന്‍റെ സ്നേഹപൂര്‍വ്വമായ യാചനയും എസ്പിബിയുടെ മനസ് മാറ്റുന്നില്ല. ഫ്ളോറില്‍ നിന്ന് കാറിലേക്ക് കയറാന്‍ തുടങ്ങി ക‍ഴിഞ്ഞു അദ്ദേഹം.വിദ്യാസാഗര്‍ വിഷണ്ണനായി
  .ശരി സർ പാടേണ്ട ,ജാനകിയമ്മ പാടിയ ഫീമെയില്‍ പോര്‍ഷന്‍ കേട്ടിട്ട് അഭിപ്രായം പറയു. എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ രാവിലെയാകുമ്പോഴേക്കും മാറ്റം വരുത്താം. പുതുമുഖ സംഗീതസംവിധായകനായ
  വിദ്യാസാഗറെ നിരാശപ്പെടുത്താതിരിക്കാന്‍ മനസില്ലാമനസോടെ പുതിയ പാട്ട് കേള്‍ക്കാന്‍ തയ്യാറായി.
  സ്റ്റുഡിയോയിലെ എസിയുടെ തണുപ്പിനെ തുളച്ച് ജാനകിയമ്മയുടെ സ്വരമാധുരി സ്പീക്കറിലൂടെ മു‍ഴങ്ങി.
  മലരേ.. മൗനമാ…മൗനമേ.. വേദമാ…
  മലർകൾ… പേശുമാ..
  പേസിനാൽ ഓയുമാ അൻപേ…..
  .
  കേട്ടിരിക്കുതോറും എസ്പിബിയുടെ മുഖത്ത് വരുന്ന ഭാവവ്യത്യാസം വിഭ്യാസാഗര്‍ കണ്‍സോളിലിരിന്ന് തിരിച്ചറിഞ്ഞു. സ്റ്റുഡിയോ ഓൺ ചെയ്യൂ… ഞാൻ ഇപ്പോൾ തന്നെ പാടാം. എസ് പി ബി സമ്മതിക്കുമ്പോള്‍ പരമാവധി 45 മിനിറ്റ് കൊണ്ട് റെക്കോര്‍ഡിംങ്ങ് തീര്‍ക്കാം ,അത്രയേ വിഭ്യാസാഗര്‍ കരുതിയുളളു.
  ഒരിക്കല്‍ ഒരു പാട്ട് കേട്ടാല്‍ അതിലെ എത്ര സങ്കീര്‍ണ്ണമായ തിങ്ങ്സും ഒപ്പിയെടുക്കുന്ന എസ്പി
  ബാലസുബ്രമണ്യത്തിന് ഇത്തരം ഒരു പാട്ടിന് 45 മിനിറ്റ് തന്നെ ധാരാളം !!
  മെയില്‍ പോര്‍ഷനിലെ ചെറിയ ചെറിയ സംഗതികള്‍ പോലും ഒപ്പിയെടുത്ത് പ്രണയാര്‍ദ്രത തുളുമ്പുന്ന ശബ്ദത്തില്‍
  എസ്പിബി പാടുമ്പോള്‍ കണ്‍സോളില്‍ ഇരുന്ന വിദ്യാസാഗര്‍ അറിയാതെ കൈയ്യടിച്ച് പോയി. . ആദ്യടേക്കിൽ തന്നെ സംഗീകസംവീധായകനായ വിദ്യാസാഗറിന്‍റെ മനസ് നിറഞ്ഞു. താന്‍ എന്താണോ ഉദ്യേശിച്ചത് അതിന്‍റെ നേരിട്ടിയായി എസിപിബി തിരിച്ച് തന്നിരിക്കുന്നു. സന്തോഷം കൊണ്ട് മനം നിറഞ്ഞ വിദ്യാസാഗറിനെ അടുത്ത്
  വിളിച്ച് അദ്ദേഹം പറഞ്ഞു എനിക്ക് ഒരിക്കൽ കൂടി പാടണം സ്റ്റുഡിയോ വാടക എത്രയായാലും ഞാൻ മുടക്കാം ,വിദ്യാസാഗര്‍ അമ്പരന്ന് നിള്‍ക്കെ അദ്ദേഹം വീണ്ടും മൈക്കിനടുത്തേക്ക് നീങ്ങി
  പാതി ജീവൻ കൊണ്ട് ദേഗം
  വാഴ്ത് വന്തതോ …ആ…
  മീതി ജീവൻ എന്നൈ പാർത്തു പോതു വന്തതോ..
  ഏതോ സുഗം ഉള്ളൂരുതേ
  ഏനോ..മനം തള്ളാടുതെ
  ഏതോ സുഗം ഉള്ളൂരുതേ
  ഏനോ..മനം തള്ളാടുതെ
  വിരൽകൾ തൊടവാ..
  വിരുന്തയ്‌ പെറവ…
  മാർബോട്‌ കൺകൾ മൂടവാ…
  മലരേ.. മൗനമാ..
  മലർകൾ… പേസുമാ..
  വീണ്ടും വീണ്ടും ഭ്രാന്തമായി എസ് പി ബി പാടി. പാടുത്തോറും എസ്പിബിക്ക് അതൃപ്തി വര്‍ദ്ധിച്ച് കൊണ്ടേ ഇരുന്നു .ഒരോ തവണ പാടുമ്പോ‍ഴും പാട്ടിന് പുതിയ ഭാവങ്ങൾ കൈവന്നുകൊണ്ടേ ഇരുന്നു.നിമിഷങ്ങള്‍ മണിക്കൂഖുകളായി , പുലര്‍ച്ചെയോട് അടുത്തിട്ടിട്ടും എസ്പിബി പാട്ട് നിര്‍ത്തുന്നില്ല .അവസാനം വിദ്യാസാഗറിന്‍റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വ‍ഴങ്ങി എസ്പിബി പാട്ട് അവസാനിപ്പിച്ചു.
  വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല . എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു. വിദ്യാസാഗറും കരഞ്ഞു പോയി..
  പാട്ടിന്‍റെ മറുലോകം തിരക്കി പോകുന്ന എസ് പി ബിക്ക് അന്ത്യാഭിവാദ്യങ്ങള്‍…..

  Previous articleപ്രിയ എസ് പി ബി…സാഷ്ടാംഗ നമഃസ്ക്കാരം
  Next articleബാലു ..ശീഘ്രം എഴുന്ത് വാ…
  ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.