ജെല്ലിക്കെട്ട് കണ്ടിറങ്ങി, തലയിൽ ഇപ്പോഴും തേനീച്ച കൂട്ടിൽ തലയിട്ട പോലെ ഒരു മൂളൽ

0
2122

Ragesh R Das

ജെല്ലിക്കെട്ട് കണ്ടിറങ്ങി . തലയിൽ ഇപ്പോഴും തേനീച്ച കൂട്ടിൽ തലയിട്ട പോലെ ഒരു മൂളൽ. കണ്ടിറങ്ങിയത് ഒരു സിനിമ ആണെന്ന് പോലും ഉറപ്പില്ലാത്ത വിധം എന്തോ ഒന്ന്.

ഏതാണ്ട് മുഴുവൻ സീറ്റുകളും ഫുൾ ആയ പെരിന്തൽമണ്ണ കാർണിവലിൽ നിന്നാണ് സിനിമ കണ്ടത്. ആദ്യത്തെ ഷോട്ട് മുതൽ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ ആകാതെ തരിച്ചിരിക്കുകയയിരുന്ന് . ഒറ്റയടിക് ഒരു പോത്ത് ഓടിയ കഥ എന്ന് പറയാമെങ്കിലും മനുഷ്യൻ എന്ന വിചിത്ര സ്വഭാവമുള്ള മൃഗത്തിന്റെ ചിത്രീകരണം കൂടിയാണ് സിനിമ. ഒരേ സമയം മനുഷ്യൻ എന്ന പരിഷ്കരിക്ക പെട്ടു എന്ന് കരുതുന്ന മനുഷ്യനും എന്നൽ അതെ സമയം അവന്റെ ഉള്ളിലെ ബർബറിയൻ എന്ന് വിളിക്കാവുന്ന പഴയ ഗുഹാമനുഷ്യനും സ്ക്രീനിൽ വരുന്നു.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നൊന്ന് ഉണ്ടോ എന്ന് പോലും തോന്നിക്കുന്ന വിധം അസാമാന്യമായ ഒന്നാണ് പ്രശാന്ത് പിള്ള ചെയ്തു വെച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ ചെയ്തത് രംഗനാഥ് രവി ആണ് മറ്റൊരു താരം.എത്രത്തോളം ശബ്ദങ്ങൾ ചേർന്നാണ് ഓരോ സീനും എന്നത് കണ്ടെറിയേണ്ടതാണ്.

കണ്ടുകൊണ്ടിരിക്കുമ്പോൾ മുഴുവനും ആലോചിച്ചത് ഇതൊക്കെ എങ്ങനെ ഷൂട്ട് ചെയ്തു എന്നാണ് . സ്വപ്നം കാണുന്ന പോലെ അല്ലെങ്കിൽ നേരിട്ട് അനുഭവിക്കുന്ന പോലെ തോന്നിക്കുന്ന വിധമാണ് ഓരോ ഷോട്ടും . ഗിരീഷ് ഗംഗാധരൻ നമ്മളു ദ്ദേശിച്ച ആളല്ല സർ . അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു എങ്കിലും സാബു വും ജാഫർ ഇടുക്കിയും അപ്രതീക്ഷിത പ്രകടനം കൊണ്ട് തിളങ്ങി.