Connect with us

Travel

കശ്മീർ താഴ്‌വരയിലെ “കൻവാൽ” പൂവ്…

പഠന വിഷയവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെൻ്ററി ഫയൽ തപ്പി പഴയ ലാപ്ടോപ് തുറന്നു… ഡിസ്പ്ലേ ഇക്കോ ഫ്രണ്ട്‌ലി ആയത് കൊണ്ട് തന്നെ പച്ചപ്പ് നിറഞ്ഞ ഫോൾഡറിൽ

 71 total views

Published

on

ജെമിൻ ജോസഫ്

കശ്മീർ താഴ്‌വരയിലെ “കൻവാൽ” പൂവ്…❤️

പഠന വിഷയവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെൻ്ററി ഫയൽ തപ്പി പഴയ ലാപ്ടോപ് തുറന്നു… ഡിസ്പ്ലേ ഇക്കോ ഫ്രണ്ട്‌ലി ആയത് കൊണ്ട് തന്നെ പച്ചപ്പ് നിറഞ്ഞ ഫോൾഡറിൽ നിന്നും സംഗതി കണ്ടെത്താൻ പറ്റുമോ എന്ന് ഉറപ്പില്ല.. ഇത്തിരി മെനകെട്ട ശേഷം Lap Archives-ൽ നിന്നും സാധനം കണ്ടുകിട്ടി പിന്നെ കുറച്ചു ചിത്രങ്ങളും. രേഖകൾക്ക് പുറമെ പഴയ ഒരു കാശ്മീർ യാത്രയുടെ അവശേഷിപ്പുകൾ ആണ് അതിൽ കൂടുതലും…

May be an image of 1 person, standing, tree and skyചാർട്ട് ചെയ്യപ്പെട്ട കുറച്ച് ദിവസത്തെ ഗവേഷണ പരിപാടികൾ നൽകിയത് കൂടുതൽ യാത്ര അനുഭവങ്ങൾ.. വായിച്ച ലേഖനങ്ങളിൽ എവിടെയോ എൻ്റെ യാത്രയിൽ ഞാൻ കണ്ട് മുട്ടിയവരും ഉണ്ടായിരുന്നു എന്ന് തോന്നി. സഞ്ചാരികൾ കാണുന്ന “പാരഡൈസ് ഓൺ എർത്ത്” അല്ലാ വിമോചനത്തിനായി പോരാടുന്ന കശ്മീർ ജീവിതങ്ങൾ.. കേവലം ഒരു ചരിത്ര രചനക്ക് അപ്പുറം “അണ്ടർസ്റ്റാൻഡിംഗ് കശ്മീർ & കശ്മിരീസ്” ക്രിസ്റ്റഫർ സ്നീടെൻ പറഞ്ഞ് പോകുന്നതും ഭരണ-രാഷ്ട്രീയ പരമായ വിവേചനത്തെയും അതി തീവ്രമായ വാദപ്രതിവാദത്തെയും ഒരേ കഥാന്തുവിൽ ‘കംപെലിങ് നറേറ്റീവ് ആക്കി ഫ്രെയിം ചെയ്ത് പോകുക ആണ്…
ഡ്രൈവർ മഹറൂഫ് ഭായ് ബരാമുള കാരൻ ആണ്.. ഒരു പച്ചയായ മനുഷ്യൻ.. പിന്നിലോട്ടു വേഗത്തിൽ ഓടുന്ന പ്രകൃതി മനോഹാരിതയെ സ്റ്റഡി ടൂറിന് കൊണ്ടുപോകുന്ന കുട്ടിയെ പോലെ എനിക് എല്ലാം വായിച്ചെടുക്കാൻ കഴിയുന്നുണ്ട്… ഇന്നത്തെ യാത്ര പഹല്ഗാമിലേക്ക് ആണു.. മുന്നോട്ട് പോകും തോറും റോഡിൻ്റെ ഇരുവശങ്ങളിലും കശ്മീർ വില്ലോ ബാറ്റ് ഷോപ്പുകൾ കാണാം.. ഒരൊറ്റ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ്റെയും പോസ്റ്ററുകൾ ഇല്ല എന്നത് അത്ഭുതം.. ചുവരു നിറയെ അഫ്രീദിയും, യൂനിസ് ഖാനും, മിസ്ബഹയും അങ്ങനെ ഒരു പതിനാലംഗ ടീം തന്നെ ഉണ്ട്.

ജാക്പോട്ട് വിന്നറായ ജോക്കിയെ പോലെ പഹൽഗാമിലെ Horse Trucking പൂർത്തികരിച്ചുള്ള (pony ride) മടക്ക യാത്ര. അൽപ്പ വിശ്രമത്തിനും ഒരു ചായക്കും ആയി ഇത്തിരി നേരം… നല്ല തണുപ്പ് ഉണ്ട്.. ചോളം കനൽ കാത്തു കിടക്കുന്നു.. സിഗ്നൽ തെളിയുന്ന പോലെ ചുമപ്പും പച്ചയും ആയ ഫ്രഷ് ആപ്പിൾ പിന്നെ ഓറഞ്ചും, സബർജില്ലിയും..

നല്ല വെയിൽ ഉണ്ടെല്പോലും ചൂട് അറിയുന്നില്ല.. ഒട്ടും തിരക്ക് ഇല്ലാത്ത ഒരിടം.. വലുതും ചെറുതുമായ കുന്നുകൾ , തിങ്ങി നിറയുന്ന കുടിലുകൾ മനോഹരമായ താഴ്‌വാരം, കുട്ടികൾ കളിക്കുന്നു.. നിറയെ ആട്ടിൻപറ്റങ്ങൾ.. ! കുറെ ചിത്രങ്ങൾ എടുക്കാൻ ഉള്ള ശ്രമം.. സെൽഫി കോൺസെപ്റ്റ് ഞ്ങ്ങളിൽ എത്തുന്നതിനു മുൻപേ ഉള്ള കാലം ആണ്… കാരണം കൈയ്യിൽ nokia 1100 .. ഫുൾ റേഞ്ച്.. സോണി ഡിജിറ്റൽ ക്യാമറാ വച്ചുള്ള കളികൾ ആണ് മൊത്തത്തിൽ..

കൂടുതൽ കുട്ടികൾ എത്തുന്നുണ്ട്, എന്ത് തരം കളികൾ ആണ് അവർ കളിക്കുന്നത് എന്ന് മനസിൽ ആകുന്നില്ല.. എല്ലാവരും മതി മറന്ന് ആനന്ദിക്കുന്നുണ്ട്.. ചിലർ ആട്ടിൻ കുട്ടിയുമായി കൂലങ്കിശമായ ചർച്ചയിൽ ആണ്. കുറച്ചു കുട്ടികൾ ക്യാമറാക്ക് പോസ് ചെയ്തു തന്നു… ഇടക്ക് ഞങ്ങളെ നോക്കുന്നു.. പിന്നെ ചിരിക്കുന്നു.. ഞങ്ങളോട് എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ട് .. കൂടത്തിൽ ഒരുവൻ അങ്ങോട്ട് ചോദിച്ചു ..നാമ് ക്യാ ഹേ ബേട്ടി? കൻവാൽ..

കശ്മീരിലെ നാടോടി ഗോത്രത്തിലെ (Nomadic Tribe) ഒരുവൾ ആണ് കൻവാൽ.. നിഷ്കളങ്കത നിറഞ്ഞ കണ്ണുകൾ. എല്ലാ നൊമ്പരങ്ങളും ഉള്ളിൽ ഒതുക്കി എന്ന് പറഞ്ഞു തരുന്ന പുഞ്ചിരി..കുറെ നേരം അവളുടെ കുട്ടി കുസൃതികൾ കണ്ടിരുന്നു പോയി.. എടുത്ത പിക് അവളെ കാണിച്ചു.. കൻവാൽ എന്ന പേരിൻ്റെ അർത്ഥം എന്തെന്ന് ആ മുഖ ഭാവത്തിൽ നിന്നും മനസ്സിലാക്കി തന്നു..പേരുപോലെ തന്നെ ആ താഴ്‌വരയിലെ പൂക്കളിൽ ഒരുവൾ…

Advertisement

ഏകദേശം ആറാം നൂറ്റാണ്ട് മുതൽ കശ്മീരിലേക്കു കുടി ഏറി പാർത്ത ഗുജ്ജാറുകൾ നാടോടികളായും, അർദ്ധ-നാടോടികളായും കഴിയുന്നു.. ഗുജ്ജാർ ഗോത്ര വർഗത്തിലുള്ള അവർ അവരുടെ ജീവിത രീതി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ആണു.. ആടുകളെ മേയിച്ചു ഉപജീവനം നടത്തുന്ന അവർക്ക് നേരിടുന്നതോ മാറി മാറിവരുന്ന സർക്കാരിൻ്റെ നിസ്സംഗതയും, അവരോടുള്ള വിവേചനവും, സമകാലീന സംഘർഷങ്ങളും ..

ഒരു പക്ഷേ ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നു ഇവിടുത്തെ സമകാലിക സംഘർഷങ്ങൾക്കിടയിൽ, ഗുജ്ജാർ ഗോത്രവും പഹാരി സംസാരിക്കുന്നവരും തമ്മിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ ഏറ്റുമുട്ടലുകൾ തന്നെ ആണ് . കാര്യങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊണ്ട് ഈ ഭിന്നത പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം രാഷ്ട്രീയ പാർട്ടികളും സർക്കാരും ഗുജാർ- പഹാരികളെ കരുക്കൾ ആക്കി കളിക്കുകയാണ്. അത് അവരുടെ നിലപാടിനെ കൂടുതൽ കഠിനമാക്കുകയും സംഘർഷത്തെ മൂർച്ച കൂട്ടുകയും ചെയ്യുന്നു.

നിസ്സഹായത ആണ് അവരുടെ കണ്ണുകളിൽ.. എന്നിട്ടും അവർ കുറെ പ്രതീക്ഷകൾ സ്വപനം കണ്ട് കൊണ്ട് ഈ പുകയുന്ന കശ്മീരിൻ്റെ ഗന്ധം ശ്വസിക്കാൻ നിൽക്കാതെ മലയോരങ്ങളിലൂടെയും, പുൽമേടുകളിലൂടെയും, നദികരയിലൂടെയും നടന്നു നീങ്ങുക ആണ്.. പ്രഭാതം പുലരുംമ്പോൾ അവർ ആടുകളെം കൊണ്ട് പതിവുപോലെ ചുറ്റി കറങ്ങുന്നു. ചുവടുകളുടെ താളത്തിനു ഒപ്പം വീശി അടിക്കുന്ന തന്നുത്ത കാറ്റിൻ്റെയും, ഒഴുകുന്ന പുഴയുടെയും സംഗീത പ്രവഹങ്ങളെ സമന്വയിപ്പിച്ച് കൊണ്ടു്….

കശ്മീർ യാത്രയില് മനസിൽ പതിഞ്ഞ ഒരേ ഒരു മുഖം കൻവാൽ ആണ്.. ശ്രീനഗറിൽ നിന്നും ജമ്മുവിലേക്കുള്ള ഏകദേശം 300km യാത്രയിൽ നിരവധി കൻവാൽ പൂക്കളെ കണ്ടു് ഞാൻ.. ആട്ടിൻ കൂട്ടങ്ങളെ കൊണ്ട് വരുന്ന കൂട്ടത്തിൽ അവള് ഉണ്ടാകുമോ ഇടക്ക് ചിന്തിപ്പിക്കുന്നു.. വർഷങ്ങൾക്ക് ശേഷം ഗുജ്ജാർ സമൂഹത്തെ വായ്ച്ച് അറിയുമ്പോളും , കൻവാൽ ആ ഹിമാലയൻ താഴ്‌വരയുടെ നാടോടി ജീവിതങ്ങളുടെ കൈയ്യിൽ സുരക്ഷിതം ആണ് എന്ന് ഉറച്ച് വിശ്വസിക്കുന്നു…❤️

 

 72 total views,  1 views today

Advertisement
Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement