ജോർജ്ജുകുട്ടിയും എബിനും, സ്വന്തം കുടുംബമാണ് ഇരുവർക്കും പ്രധാനം

78

Jenu Johny

ജോർജ്ജുകുട്ടിയും എബിനും

സ്വന്തം കുടുംബമാണ് ഇരുവർക്കും പ്രധാനം. നാം ശരിയായ പാതയിൽ ജീവിച്ചാൽ നമുക്ക് ഒരു ആപത്തും വരില്ല എന്നൊരു വിശ്വാസം രണ്ടുപേർക്കും ഉണ്ട്. രണ്ടുപേരും ബുദ്ധിയുള്ളവരാണ്. കടക്കാരനെ പോലീസുകാരൻ പറ്റിച്ചാൽ ജോർജുകുട്ടിയും , കടക്കാരൻ കണക്കിൽ പറ്റിച്ചാൽ എബിനും കേറി ഇടപെടുന്നുണ്ട്. ഇവർ വയലൻസിൽ അല്ല നിയമത്തിൽ ആണ് വിശ്വസിക്കുന്നത്. എബിന്റെ ഭാര്യ പ്രിയയും ജോർജ്ജുകുട്ടിയുടെ ഭാര്യ റാണിയും പുറംലോകത്തെ കുറിച്ച് ഭയം ഉള്ളവരാണ് , മകളുടെ ഫോട്ടോ ഒരാൾ എടുത്തു എന്ന് അറിഞ്ഞപ്പോൾ റാണിയും സ്വന്തം വസ്ത്രങ്ങൾ മോഷണം പോയി എന്നറിഞ്ഞപ്പോൾ പ്രിയയും ആശങ്കപ്പെട്ടതുപോലെ തന്നെയാണ് പിന്നീട് സംഭവിച്ചത് എന്നാൽ അപ്പോഴൊക്കെ ജോർജ്ജുകുട്ടിയും എബിനും പ്രതികരിച്ചതേയില്ല.

May be an image of 2 people and beardനന്നേ ശാന്തസ്വഭാവക്കാരായ ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്ന നിയമത്തിൽ വിശ്വസിക്കുന്ന ഇവരെ രണ്ടുപേരെയും വ്യതിചലിപ്പിക്കണം എങ്കിൽ അതിന് ഒരു ട്രിഗർ പോയിന്റ് ഉണ്ട് , അതാണ് അതിരുകടക്കൽ (trespassing). വരുണും ജോസിയും വീടിന് ഉള്ളിലേക്ക് കയറാൻ ശ്രമിക്കുന്നിടത്താണ് ആ ട്രാൻസ്ഫോർമേഷൻ സംഭവിക്കുന്നത്. എബിൻ ചെയ്തത് അറ്റാക്ക് അല്ല ഡിഫൻസ് ആണ് , വാണിങ് കൊടുത്തിട്ടും ആക്രമിക്കാൻ കേറി വന്നവരെ തന്റെ ബുദ്ധി ഉപയോഗിച്ച് വീഴ്ത്തുകയാണ് എബിൻ ചെയ്തത്. എന്നാൽ ജോർജ്ജുകുട്ടി വീട്ടിൽ വരുമ്പോഴേക്കും അവിടെ ഡിഫൻസ് കഴിഞ്ഞിരിക്കുന്നു , അതിരുകടന്നവൻ മരിക്കുകയും ചെയ്തു. പിന്നീട് ആ ക്രൈമിനെ എങ്ങനെ അതിജീവിക്കാം എന്നതിലാണ് അയാൾ ബുദ്ധി ഉപയോഗിച്ചത്. രണ്ട് കേസിലും വീട്ടിൽ ഉള്ള സ്ത്രീക്ക് നേരെയുള്ള അക്രമം ആണ് , ഇതിൽ രണ്ടിലും പ്രധാന അക്രമിയെ തറപറ്റിക്കുന്നത് സ്ത്രീ തന്നെയാണ്. ജോർജ്ജുകുട്ടിയുടെ മകൾ വരുണിനെ തലക്ക് അടിച്ച് വീഴ്ത്തുമ്പോൾ പ്രിയ ജോസിയുടെ തോൾ ഷൂട്ട് ചെയ്ത് തകർക്കുന്നു. ഒടുവിൽ എബിന്റെ ഗേറ്റിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെടുന്നു ‘No Trespassing , Violators will be SHOT.’അങ്ങനെ ഒരു ബോർഡ് ജോർജ്ജുകുട്ടിയുടെ മനസ്സിലും ഉണ്ട് ,
‘No Trespassing , Violators will never be Found if gone missing.’