ജോൺപോൾ മലയാളികൾക്ക് ഏറ്റവും സുപരിചിതനായ വ്യക്തിത്വമാണ്. അദ്ദേഹം പ്രതിഭാധനനായ ഒരു തിരക്കഥാകൃത്തും അതിലുപരി ഒരു നിർമ്മാതാവുമാണ് . അദ്ദേഹത്തെ ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച അദ്ദേഹം നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു.
എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ തികച്ചും മോശമാണ്. രണ്ടുമാസമായി അദ്ദേഹം രോഗാവസ്ഥയിലാണ്. എന്നാൽ വലിയ തുകകൾ ചിലവഴിച്ചിട്ടും അവസ്ഥയ്ക്ക് മാറ്റമൊന്നും ഇല്ല. മാത്രമല്ല ഇനി ചികിത്സിക്കണമെങ്കിൽ സാമ്പത്തികമായി സഹായങ്ങൾ ആവശ്യവുമാണ്. ഒരുകാലഘട്ടം അദ്ദേഹം നമുക്ക് നൽകിയ ചലച്ചിത്ര അനുഭവങ്ങൾക്ക് ഓരോ മലയാളിയും കടപ്പാട് സൂക്ഷിക്കേണ്ടതുണ്ട്. ചുവടെയുള്ള കുറിപ്പ് സംവിധായകൻ ജിയോ ബേബി എഴുതിയതാണ്. ജോൺപോളിന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. Malayalam Movie & Music DataBase (m3db) എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റാണിത്
**
“പ്രിയമുള്ളവരെ – ജോൺപോൾ എന്ന പ്രതിഭ മലയാള സിനിമക്ക് നൽകിയ സംഭാവനകളെന്തെന്ന് ചലച്ചിത്രപ്രേമികളായ ഓരോരുത്തർക്കും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാൽ അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയും കുഴിഞ്ഞ രണ്ട് മാസക്കാലമായി തുടരുന്ന രോഗാവസ്ഥയിൽ വലിയ തുക ചിലവാക്കിയതിനു ശേഷം തുടർ ചികിത്സക്ക് കുടുംബം കടന്ന് പോവുന്ന സാമ്പത്തിക പ്രതിസന്ധികളേക്കുറിച്ചും എല്ലാവർക്കും അറിവുണ്ടായിരിക്കണമെന്നില്ല. ”
“ജോൺപോളിനേപ്പോലെ ഒരു അതികായൻ സിനിമയിൽ നിന്നും അധികം സമ്പാദിക്കാനാവാതെ പോയി എന്നതും ഒരു പക്ഷേ ചലച്ചിത്ര ആസ്വാദകർക്ക് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന ഒരു തിരിച്ചറിവ് കൂടിയാവുകയാണ്. ഒരു ചലച്ചിത്രകാരനെന്നതിനു പുറമേ മലയാള സിനിമയുടെ ചരിത്രത്തേക്കുറിച്ച് ഇത്രയും ക്ലാരിറ്റിയോടെ സംസാരിക്കുന്ന ചരിത്രകാരന്മാർ നമുക്ക് കുറവാണെന്നത് കൊണ്ട് തന്നെ ചരിത്രം തിരയുന്ന m3db ഒരു സഹായാഭ്യാർത്ഥന നിങ്ങളുടെ മുന്നിൽ സമർപ്പിക്കുകയാണ്.”
“ഇത് നമുക്ക് എപ്പഴും സാധിക്കുന്ന ഒരു സംഗതിയല്ല എന്നറിയാം, അതിനുള്ള ഒരു ഫോറവുമല്ല. മുമ്പ് രാജൻ പാടൂരിനും പിന്നണി ഗായിക മച്ചാട്ട് വാസന്തിക്കും അംബികാ റാവുവിനും ഒക്കെ വേണ്ടി m3db ചെറിയ രീതിയിൽ ഒരു ഡ്രൈവ് നടത്തിയിരുന്നു.2022 ഏപ്രില് 7ന് ക്ലോസ് ചെയ്യാമെന്ന് കരുതി m3db മിനിമം ഒരു രണ്ട് ലക്ഷം രൂപ ഇക്കാര്യത്തിൽ ടാർഗറ്റ് ചെയ്യുകയാണ്. അദ്ദേഹത്തിനൊപ്പം കഴിയുമെങ്കിൽ എല്ലാ സഹൃദയരും ഹൃദയം കൊണ്ടും കഴിയുന്ന രീതിയിൽ സാമ്പത്തികമായും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരമൊരു സംഗതി ഡ്രൈവ് ചെയ്യുന്നതിനാൽ ഒരു ഗൂഗിൾ ഫോം താഴെ കൊടുത്തിട്ടുണ്ട്. പണം നമ്മൾ പിരിക്കുന്നില്ല, പകരം സാനുമാഷിന്റെ ഒക്കെ റെഫറൻസിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകിയ, ജോൺപോളിന്റെ മകളുടെ ഭർത്താവായ ജിബി ഏബ്രഹാമിന്റെ അക്കൗണ്ട് നമ്പരിലേക്ക് പണമയക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ”
“അതിനോടൊപ്പം തന്നെ ഇവിടെ നിന്ന് പുതുതായി പണമയക്കുന്നവർ അവരുടെ പേരും, ഇമെയിൽ അഡ്രസും തുകയുമൊന്ന് രേഖപ്പെടുത്തിയാൽ ഇവിടെ നമ്മുടെ ഒരു വലിയ സംഘത്തിന് എങ്ങനെ ഇക്കാര്യത്തിൽ കൂടെ നിൽക്കാമെന്ന് അറിയാൻ സാധിക്കും. ഒരു പക്ഷേ ഇവിടെ നിന്ന് തന്നെ ഇത് കാണുന്ന ഒരു 1000 പേർ 100 രൂപ വച്ചിട്ടാൽപ്പോലും നമുക്കീ ടാർഗറ്റിലേക്ക് പെട്ടെന്നെത്താം. എത്ര ചെറു തുകയാണെങ്കിലും മടിക്കരുത്, നിങ്ങളുടെ മനസ് ഇക്കാര്യത്തിൽ പ്രധാനമാണ്. സഹായിക്കാൻ കഴിയുന്നവരും മനസു കൊണ്ട് കൂടെ നിൽക്കുന്നവരുമൊക്കെ കമന്റുക, ഇവിടെയുള്ള കൂടുതൽ അംഗങ്ങളിലേക്കത് ചെല്ലാൻ കാരണമാവും ❤”
സസ്നേഹം
ജിയോ ബേബി
ഗൂഗിൾ ഫോം :
https://forms.gle/Mwq2wAc1XsARasoYA
അക്കൗണ്ട് ഡീറ്റയിൽസ് :
GIBI N. ABRAHAM NADUVILEDATHU ANCHALPETTY
A/C No : 67258022274
IFSC Code : SBIN0070543
STATE BANK OF INDIA
KAKOOR BRANCH
Google Pay No : 9446610002
[email protected]
https://www.facebook.com/groups/m3dbgroup/posts/4889453621145542