അന്ധവിശ്വാസം കാട്ടുതീ പോലെ പടരും

0
252

Jeril James

അന്ധവിശ്വാസം കാട്ടുതീ പോലെ പടരും.

കാർലോ അക്യൂട്ടിസ് എന്ന ലുക്കീമിയ ബാധിച്ച് മരിച്ച പതിനഞ്ചുകാരന്റെ മൃതദേഹം ഇയാളെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനായി സംസ്കരിച്ച് മാസങ്ങൾക്ക് ശേഷം കുഴിച്ചെടുത്തപ്പോൾ മൃതദേഹം അഴുകിയിരുന്നില്ലെന്നും ഇതൊരത്ഭുതമാണെന്നുമാണ് പ്രചാരണം. ന്യൂജെൻ കുട്ടികൾ ദൈവവിശ്വാസത്തിൽ നിന്ന് അകന്ന് സാന്മാർഗ്ഗികതയെ ദൈവമായി കാണുന്ന അവസ്ഥ പല രാജ്യങ്ങളിലുമുണ്ട്. അപ്പോൾ ഒരു കംപ്യൂട്ടർ വിദഗ്ധരുടെ patron saint നിലനിൽപ്പിന്റെ ആവശ്യമായിരിക്കാം.
മൃതദേഹം കുഴിച്ചെടുക്കാൻ നേതൃത്വം നൽകിയ അസ്സീസി ബിഷപ്പ് ഡൊമിനിക്കോ സോറന്റ്റീനോ, കൂടെയുണ്ടായിരുന്ന ഫാ. കാർലോസ് അക്കേഷ്യോ ഗോൺസാൽവസ് പെരേര എന്നിവർ മൃതദേഹത്തിന് സ്വാഭാവികമായി സംഭവിക്കുന്ന അഴുകൽ സംഭവിച്ചിരുന്നെന്നും മുഖം സിലിക്കൺ ഉപയോഗിച്ച് പുനർനിർമ്മിച്ചതായും പറഞ്ഞെങ്കിലും ഇവിടുത്തെ അമ്മച്ചിമാർക്ക് കുലുക്കമില്ല.
Autolysis, Bloat, Active decay, Skeletonization എന്നീ നാല് സ്റ്റേജുകളിലായി മൃതദേഹം അഴുകുന്നു. പലകാരണങ്ങളാലും അഴുകാതിരിക്കാം. ഫ്രീസീംഗ്, ഓക്സിജന്റെ അസാന്നിധ്യം തുടങ്ങിയവ. Autolysis മരിച്ച് മിനിറ്റുകൾക്കുള്ളിൽ ആരംഭിക്കും. മരിച്ച് സ്വാഭാവികമായി അടക്കപ്പെട്ട മനുഷ്യന്റെയോ മറ്റു മൃഗങ്ങളുടെയോ മൃതദേഹം അഴുകാതിരിക്കില്ല. നമ്മുടെ ശരീര കോശങ്ങളുടെ എണ്ണത്തിന്റെ പത്തിരട്ടി മൈക്രോ ഓർഗാനിസങ്ങൾ നമ്മുടെ ശരീരത്തിലുണ്ട് . അവർ പണി തുടങ്ങും.

ചീഞ്ഞില്ലെന്ന് പറയുന്ന facial silicon reconstruction നടത്തിയ കാർലോ, ഗോവയിൽ സൂക്ഷിച്ചിരിക്കുന്ന ‘ചീയാത്ത’ ഫ്രാൻസിസ് സേവ്യർ എന്നിവരുടെ ചിത്രങ്ങൾ ചേർക്കുന്നു.